BHOPAL – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Dec 2022 04:01:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BHOPAL – malayalees.ch https://malayalees.ch 32 32 ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ് https://malayalees.ch/today-marks-38-years-of-bhopal-gas-disaster/ Fri, 02 Dec 2022 04:01:27 +0000 https://malayalees.ch/?p=72199 ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല.

അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു… നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു.

3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 38 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അവസാനിച്ചിട്ടില്ല. അർബുദ രോഗങ്ങളോട് മല്ലിടുന്നവർ, വൈകല്യം ബാധിച്ചവർ, അവയവങ്ങൾ പ്രവർത്തനരഹിതമായവർ…ദുരന്തത്തിന്റെ വേട്ടയാടൽ ഇപ്പോഴും ഭോപ്പാലിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് മൂന്ന് തലമുറകൾക്ക് ശേഷമുള്ള സ്ത്രീകളിൽ പലർക്കും അമ്മയാകാൻ സാധിച്ചിട്ടില്ല.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ മരണം വരെ ഇന്ത്യയില്‍ കാല്‍കുത്താതെ രക്ഷപ്പെട്ടു. അർഹമായ നഷ്ടപരിഹാരത്തിനായി നിരവധി പേർ ഇപ്പോഴും നിയമയുദ്ധത്തിലാണ്. ദുരന്തത്തിന്റെ മായാത്ത ഓര്‍മകള്‍ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും ജീവിതം തള്ളിനീക്കുന്നു.

]]>
ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു https://malayalees.ch/fire-breaks-out-at-childrens-ward-of-bhopal-hospital/ Tue, 09 Nov 2021 05:26:13 +0000 https://malayalees.ch/?p=52202 മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

]]>