bhoomi pooja – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2020 08:08:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bhoomi pooja – malayalees.ch https://malayalees.ch 32 32 രാമക്ഷേത്ര ഭൂമിപൂജയില്‍ മോദിക്കൊപ്പം വേദി പങ്കിട്ട നൃത്യ ഗോപാല്‍ ദാസിന് കോവിഡ് https://malayalees.ch/ram-mandir-trust-chief-nritya-gopal-das-tests-covid-positive-week-after-bhoomi-pujan/ Thu, 13 Aug 2020 08:08:26 +0000 https://malayalees.ch/?p=30139 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. ആഗസ്ത് 5നായിരുന്നു ചടങ്ങ്.

മോദിക്കൊപ്പം യു​പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേലും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും വേദിയിലുണ്ടായിരുന്നു. 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഭൂമി പൂജക്ക് മുന്‍പ് രണ്ട് സഹപൂജാരിമാര്‍ക്കും സുരക്ഷാചുമതലയുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ചടങ്ങ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

]]>