bharath jodo yathra – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 12:53:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bharath jodo yathra – malayalees.ch https://malayalees.ch 32 32 ‘ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടന്ന് അപ്രത്യക്ഷമായി’; ജോഡോ യാത്ര നിര്‍ത്തിയതില്‍ രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-about-stopping-bharat-jodo-yatra/ Fri, 27 Jan 2023 12:52:57 +0000 https://malayalees.ch/?p=75130 ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചത് സുരക്ഷാ പ്രശ്‌നം മൂലമെന്ന് രാഹുല്‍ ഗാന്ധി. സിആര്‍പിഎഫിനെ യാത്രയില്‍ നിന്ന് പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി അനന്ത്‌നാഗില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടന്ന് അപ്രത്യക്ഷമായി. കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിര്‍ത്താന്‍ തീരുമാനിച്ചത് എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി കോണ്‍ഗ്രസ് നിര്‍ത്തിവച്ചിരിക്കുകയാണ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്.

സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചതെന്നുമാണ് സിആര്‍പിഎഫിന്റെ വിശദീകരണം. രാവിലെ ജമ്മുവില്‍ നിന്ന് യാത്ര തുടങ്ങി ബനിഹാല്‍ ടവറില്‍ വച്ച് സുരക്ഷ പിന്‍വലിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലവില്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയിരിക്കുകയാണ്. മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം കശ്മീരിലൂടെ യാത്ര നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

]]>
ഭാരത് ജോഡോ യാത്ര ഹരിയാനയിൽ; രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും https://malayalees.ch/bharat-jodo-yathra-rahul-gandhi-to-rejoin-today/ Fri, 06 Jan 2023 04:09:18 +0000 https://malayalees.ch/?p=74026 രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വീണ്ടും ഹരിയാനയിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയിൽ എത്തിയത്. അതേസമയം അസുഖബാധിതയായ അമ്മ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് പോയ രാഹുൽ ഇന്ന് തിരിച്ചെത്തും.

പാനിപ്പത്തിലെ സുനൗലി അതിർത്തിയിൽ നിന്ന് വൈകിട്ടോടെയാണ് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ യാത്ര ഹരിയാനയിൽ നിന്ന് പുനരാരംഭിക്കുമെന്നും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. യാത്രയുടെ എല്ലാ പരിപാടികളും ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്നും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ ഹൂഡ പിടിഐയോട് വ്യക്തമാക്കി.

പതിവ് പരിശോധനകൾക്കായാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച മുതൽ സോണിയയുടെ ആരോഗ്യനില മോശമായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയുടെ അടുത്തെത്തി. ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഇരുവരും സോണിയയെ സന്ദർശിക്കാൻ എത്തിയത്.

]]>
ഭാരത് ജോഡോ യാത്ര നൂറാം ദിനം; പിന്നിട്ടത് 2800 കിലോമീറ്റർ https://malayalees.ch/100th-day-of-bharat-jodo-yatra/ Fri, 16 Dec 2022 10:19:57 +0000 https://malayalees.ch/?p=72946 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ജനുവരി 26 ന് കശ്മീരിൽ യാത്ര സമാപിക്കും.

സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര ഇതിനോടകം 2800 കിലോമീറ്റർ പിന്നിട്ടു. ഏഴ് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലാണ് ഇപ്പോഴത്തെ പര്യടനം. യാത്രയുടെ നൂറാം ദിനം പ്രമാണിച്ച് വലിയ ആഘോഷ പരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ജയ്പൂരിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. യാത്ര നൂറു ദിവസം പിന്നിടുമ്പോൾ, സംഘടനാപരമായി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതായി കോണ്ഗ്രസ് വിലയിരുത്തുന്നു.

യാത്രക്ക് നേരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിഞ്ഞതായും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടി പ്രതിനിധികൾ യാത്രക്കൊപ്പം അണിചേർന്നതും യാത്ര വിജയമാണെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തലും നേട്ടമായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. ബിജെപി കേന്ദ്രങ്ങളിൽ ഉൾപ്പെടെ യാത്രയിലെ ജനപങ്കാളിത്തം കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം യാത്രയിലേക്ക് ഒഴുകിയെത്തിയ ഈ ജനസഞ്ചയം വരാനിരിക്കുന്ന നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടായി മാറുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

]]>
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവർക്ക് കർശന താക്കീതുമായി വി ഡി സതീശൻ https://malayalees.ch/leaders-not-participate-in-jodo-yatra-are-no-longer-in-theparty-v-d-satheeshan/ Wed, 12 Oct 2022 14:09:08 +0000 https://malayalees.ch/?p=69479 രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന.

കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതിൽ പലരും പങ്കെടുത്തില്ല. ഇത്തരക്കാർ ഇനി പാർട്ടിയിൽ വേണ്ടെന്നും യാത്രയിൽനിന്ന് വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും ഡിസിസി നേതൃയോഗത്തിൽ വി ഡി സതീശൻ പറഞ്ഞു.

അതേസമയം ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശപാര്‍ശ ചെയ്‌തെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

]]>
ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ് https://malayalees.ch/%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%a1%e0%b5%8b-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%bc%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af/ Sat, 01 Oct 2022 04:36:26 +0000 https://malayalees.ch/?p=68815 ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം.(bharath jodo yathra in karnataka)

കർണാടകയിൽ ഇന്നലെ രാവിലെ നടന്ന യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം വൈകി. പ്രവർത്തക പങ്കാളിത്തം വളരെ കുറഞ്ഞ കാഴ്ചയാണ് കർണാടകയിൽ. സംസ്ഥാനത്തെ 21 ദിവസത്തെ പര്യടനത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

ഇന്ന് 23 കിലോമീറ്ററുകളായാണ് ജോഡോ യാത്ര സഞ്ചരിക്കുക. കർണാടകയിൽ 100 ഓളം സംഘടനകൾ രാഹുൽ ഗാന്ധിക്ക് ഒപ്പം യാത്രയ്ക്ക് പിന്തുണ നൽകിയിരുന്നു. നാളെ ഗാന്ധി ജയന്തി ആയതിനാൽ ഉച്ചവരെ നഞ്ചൻകോടിലുള്ള ഗാന്ധി ഗ്രാമോദിക്ക് ഭവാനിയേലായിരിക്കും രാഹുൽ ഗാന്ധി ചിലവഴിക്കുക.

ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വലിയ രീതിയിലുള്ള പ്രവർത്തക പങ്കാളിത്തം ഉണ്ടായി. പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. 21 ദിവസമാണ് കർണാടകയിൽ പര്യടനം നടത്തുക. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും.

]]>
ഭാരത് ജോഡോ യാത്ര; എറണാകുളം ജില്ലയിയിലെ ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിൽ സമാപിച്ചു https://malayalees.ch/bharat-jodo-yatra-kochi/ Wed, 21 Sep 2022 12:37:32 +0000 https://malayalees.ch/?p=68417 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത്. കുമ്പളത്ത് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാടവനയിൽനിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം ഇടപ്പള്ളിയിൽ സമാപിച്ചു. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും.

രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ആയിരങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്. സച്ചിൻ പൈലറ്റ് അടക്കം ഇന്നത്തെ യാത്രയിൽ രാഹുലിനോപ്പം അണിചേർന്നു.

ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

]]>
‘ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’; മന്ത്രി വി ശിവന്‍കുട്ടി https://malayalees.ch/v-shivankutty-against-bharath-jodo-yathra/ Thu, 15 Sep 2022 04:22:39 +0000 https://malayalees.ch/?p=68076 ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്. ഇന്നാണ് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്.

]]>
കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-about-bharath-jodo-yathra/ Tue, 13 Sep 2022 08:56:11 +0000 https://malayalees.ch/?p=67998 രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം മാറ്റാൻ യോഗ ടിപ്‌സുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വി ടി ബൽറാമും പിസി വിഷ്‌ണുനാഥും ചെന്നിത്തലയ്‌ക്കൊപ്പം യോഗയിൽ ചേർന്നു.

‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് പദയാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷെ രാഹുലിനൊപ്പമുള്ള നടത്തം അൽപ്പം ടാസ്‌കാണ്. അദ്ദേഹം ഭയങ്കര സ്പീഡാണ്. സ്പീഡ് കുറയ്ക്കാൻ ഞങ്ങൾ പറഞ്ഞിട്ടും അദ്ദേഹം അത് കുറയ്ക്കുന്നില്ല’- രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും. ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

]]>
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ; എം. സ്വരാജ് https://malayalees.ch/m-swaraj-against-rahul-gandhis-bharath-jodo-yathra/ Mon, 12 Sep 2022 04:21:51 +0000 https://malayalees.ch/?p=67904 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.

രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കിടക്കാൻ കണ്ടയ്‌നർ മുറികൾ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്‌നറുകളാണ് കിടക്കാൻ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടയ്‌നറുകളിൽ ഒരുക്കിയിട്ടുള്ളത്.

]]>
രാഹുൽ ഗാന്ധിയെ കാണാൻ വിഴിഞ്ഞം സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, ഗതാഗത നിയന്ത്രണം https://malayalees.ch/bharat-jodo-yatra-rahul-gandhi-in-thiruvananthapuram/ Mon, 12 Sep 2022 04:18:06 +0000 https://malayalees.ch/?p=67895 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുൽഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും.

ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. ഇതിനിടയിൽ വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുൽ ഗാന്ധി കാണാനാണ് സാധ്യത. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

]]>