Bharat Biotech – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 13:05:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bharat Biotech – malayalees.ch https://malayalees.ch 32 32 ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി https://malayalees.ch/bharat-biotech-nasal-vaccine-gets-nod/ Tue, 06 Sep 2022 13:05:17 +0000 https://malayalees.ch/?p=67688 ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി.

ഇന്ത്യയിൽ ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിന് നേസൽ വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്.മൂക്കിലൂടെ നൽകുന്ന നേസൽ വാക്‌സിൻ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിക്കുകയും, ജൂണിൽ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 4000 പേരിലായിരുന്നു വാക്‌സിൻ പരീക്ഷണം.

]]>
2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക് https://malayalees.ch/covaxin-proven-safe-for-children-of-2-18-bharat-biotech/ Fri, 17 Jun 2022 12:25:07 +0000 https://malayalees.ch/?p=63532 കുട്ടികൾക്കും കൗമാരക്കാർക്കും കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്. ഘട്ടം II/III പഠനത്തിൽ വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമായും കണ്ടെത്തി. കഴിഞ്ഞ കൊല്ലം ജൂൺ മുതൽ സെപ്റ്റംബർ വരെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തിയ രണ്ടാം ഘട്ടം/III, ഓപ്പൺ ലേബൽ, മൾട്ടിസെന്റർ പഠനം നടത്തിയത്.

വാക്‌സിന്റെ സുരക്ഷ, റിയാക്ടോജെനിസിറ്റി, ഇമ്മ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതിനായി റാറ്റ് ബയോടെക് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഒരു ഓപ്പൺ ലേബലും മൾട്ടി-സെന്റർ പഠനവും നടത്തിയിരുന്നു. ഡാറ്റ 2021 ഒക്ടോബറിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ്‌സിഒ) സമർപ്പിച്ചു. 6-18 വയസ് പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയും ലഭിച്ചു.

കുട്ടികൾക്കുള്ള വാക്സിനുകളുടെ സുരക്ഷ നിർണായകമാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ പറഞ്ഞു. പഠനത്തിൽ ഗുരുതരമായ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ബയോടെക് കൂട്ടിച്ചേർത്തു. മൊത്തം 374 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഭൂരിഭാഗം പ്രതികൂല സംഭവങ്ങളും സൗമ്യമായ സ്വഭാവമുള്ളതും ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചതുമാണ്. ഇഞ്ചക്ഷൻ സൈറ്റിലെ വേദനയാണ് ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതികൂല സംഭവങ്ങൾ. 50 ദശലക്ഷത്തിലധികം ഡോസിന്റെ ശേഖരം ആവശ്യാനുസരണം വിതരണം ചെയ്യാൻ തയ്യാറാണെന്ന് കമ്പനി അവകാശപ്പെട്ടു.

]]>
കോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക് https://malayalees.ch/bharat-biotech-seeks-emergency-use-approval-for-covaxin/ Tue, 08 Dec 2020 05:17:50 +0000 https://malayalees.ch/?p=36541 ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി.

ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിനും ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചു. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിക്കുന്നത്.

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനുള്ള അടിയന്തര അനുമതിക്ക് ഉല്പാദന വിതരണ കരാറുള്ള പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ഫൈസറും ഇന്ത്യയില്‍ വാക്സിന്‍ ഇറക്കുമതിക്കും വിതരണത്തിനും അനുമതി തേടിയിട്ടുണ്ട്. ബുധനാഴ്ച അപേക്ഷകള്‍ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

അതേസമയം രാജ്യത്ത് 35,000നടുത്ത് കോവിഡ് കേസുകളും 500ല്‍ താഴെ മരണവുമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ആകെ കേസുകള്‍ 96 ലക്ഷത്തിലെത്തിയെങ്കിലും 4 ലക്ഷത്തില്‍ താഴെയാണ് ചികിത്സയില്‍ ഉള്ളവർ. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയിലും കേരളത്തിലും 3000 മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയില്‍ 1674ഉം കർണാടകയില്‍ 1312ഉം ആണ് പുതിയ കേസുകള്‍.

]]>
കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ് https://malayalees.ch/volunteers-needed-for-clinical-trial-of-covid-19-vaccine/ Mon, 20 Jul 2020 04:28:39 +0000 https://malayalees.ch/?p=28736 കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു.

മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്.

കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.

ആദ്യ ഘട്ടത്തില്‍ 375പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. ‘തിങ്കളാഴ്ച മുതല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കും. കോവിഡ് ബാധയില്ലാത്ത തികഞ്ഞ ആരോഗ്യമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.’-എയിംസിലെ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പതിനെട്ടിനും 55നും ഇടയിലുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മരുന്നു പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. Ctaiims.covid19@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശമയക്കുകയോ 7428847499 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻഐവി) സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ‍ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു.

]]>
കോവിഡിനെതിരായ വാക്‌സിന്‍; ഇന്ത്യന്‍ കമ്പനിക്ക് മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി https://malayalees.ch/bharat-biotechs-starts-clinical-trials/ Wed, 01 Jul 2020 11:41:51 +0000 https://malayalees.ch/?p=27878 ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി

കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കുന്നത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി.

ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിനാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ഇത് വലിയ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നിരവധി വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.

]]>