Bharat Bandh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Aug 2023 05:09:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bharat Bandh – malayalees.ch https://malayalees.ch 32 32 മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം; ക്രൈസ്തവ സംഘടനകളുടെ ഭാരത് ബന്ദ് https://malayalees.ch/countrywide-call-for-a-bandh-given-by-various-christian-bodies-in-manipur-violence/ Wed, 09 Aug 2023 05:09:23 +0000 https://malayalees.ch/?p=85857 മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, വ്യാപകമായ വര്‍ഗീയ, വംശീയ ആക്രമണങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്താനാണ് ഭാരത് ബന്ദ് ലക്ഷ്യമിടുന്നത്.

എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് നേതാക്കള്‍ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തോട് അഭ്യര്‍ത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ കൂട്ടക്കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സര്‍ക്കാരും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ ആരോപിച്ചു.

വിവിധ ക്രിസ്ത്യൻ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർഎംപിഐ), മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (എംസിപിഐ-യു) എന്നിവരടങ്ങുന്ന കമ്യൂണിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി (സിസിസി) പൂർണ പിന്തുണ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ജലന്ധറില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സിസിസി കണ്‍വീനര്‍മാരായ മങ്ങാട്ട് റാം പാസ്ല, അശോക് ഓങ്കാര്‍, ആര്‍എംപിഐ മേധാവി കെ ഗംഗാധരന്‍, എംസിപിഐ-യു പൊളിറ്റ്ബ്യൂറോ അംഗം കിരഞ്ജിത് സെഖോണ്‍ എന്നിവര്‍ പ്രതിഷേധ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെയും നേതാക്കള്‍ വിമര്‍ശിച്ചു.

]]>
അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം https://malayalees.ch/agneepath-bihar-bharat-bandh/ Tue, 21 Jun 2022 04:26:10 +0000 https://malayalees.ch/?p=63648 അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് 900ൽ ഏറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

ദാനപൂർ ട്രെയിൻ ആക്രമണത്തിൽ പട്നയിലെ കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ബംഗാൾ, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി.

പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ ബംഗാളിലും ഒഡീഷയിലും നടന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. യുവാക്കളുടെ കൈകളിൽ ആയുധം നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നിയമസഭയിൽ മമത പറഞ്ഞു.

ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആർജെഡി ഏറ്റെടുക്കനൊരുങ്ങുകയാണ്. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേർത്തു.

അതേസമയം, അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.

]]>
ഭാരത് ബന്ദിന് സമ്മിശ്രപ്രതികരണം, ഗതാഗതത്തെ ബാധിച്ചു; രാകേഷ് ടികായത് https://malayalees.ch/mixed-reaction-to-bharat-bandh/ Tue, 28 Sep 2021 04:17:34 +0000 https://malayalees.ch/?p=50149 കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ ഭാരത് ബന്ദിനോട് സംസ്ഥാനങ്ങൾക്ക് സമ്മിശ്രപ്രതികരണം. കർഷകരുടെ ഉപരോധം ഡൽഹി , പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ റോഡ് – റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കർഷകർ വിവിധ സംസ്ഥാനങ്ങളിൽ ഉപരോധം തുടങ്ങി.

ഡൽഹി -മീററ്റ് ദേശീയപാത , കെഎംപി എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ കർഷകരുടെ റോഡ് ഉപരോധം പൂർണ്ണമായിരുന്നു. ഇതേതുടർന്ന് ഡൽഹി നഗരത്തിലേക്കുള്ള ഗതാഗത കുരുക്ക് രൂക്ഷമായി. കർഷകർ പഞ്ചാബ്, ഹരിയാന, ബംഗാൾ, മഹാരാഷ്ട്ര,യുപി, ഒഡീഷ സംസ്ഥാനങ്ങളിലെ ദേശീയ പാതകൾ ഉപരോധിച്ചു. പ്രതിപക്ഷ പാർട്ടികളടക്കം നിരവധി സംഘടനകൾ കർഷകർക്ക് പിന്തുണ അറിയിച്ചു.
ഡൽഹി ജന്ദർ മന്ദിറിൽ ഇടത് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കർഷകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി.
അതേസമയം കർഷകർ പ്രതിഷേധം നിർത്തി ചർച്ചയ്ക്ക് വരണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു.

ഭാരത് ബന്ദ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഭിപ്രായപ്പെട്ടു. തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ടികായത് പറഞ്ഞു. പ്രതിഷേധങ്ങളിൽ നിന്നും തങ്ങൾ പിന്മാറില്ല. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ കഴിഞ്ഞ ഒരു വർഷക്കാലമായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
സെപ്റ്റംബർ 25 ന് ഭാരത് ബന്ദിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച https://malayalees.ch/kisan-morcha-appeals-for-bharat-bandh-on-september-25/ Sat, 28 Aug 2021 04:25:18 +0000 https://malayalees.ch/?p=48728 കർഷക പ്രക്ഷോഭം ശക്തിപ്പെടുത്താൻ സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. യോഗത്തിൽ നേതാക്കൾക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു. രാജ്യതലസ്ഥാനാതിർത്തികൾ ഉപരോധിച്ചുള്ള കർഷകപ്രക്ഷോഭം ഒമ്പതുമാസം പിന്നിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ മേഖലകളിലുള്ളവരെയും അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം, കർഷകർക്കെതിരെ നയം സ്വീകരിക്കുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ഉത്തർപ്രദേശ് മിഷന് സെപ്റ്റംബർ അഞ്ചിന് മുസാഫർനഗറിൽ റാലിയോടെ തുടക്കമാവും.

]]>
കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി https://malayalees.ch/bharat-bandh-today-4/ Fri, 26 Mar 2021 03:55:29 +0000 https://malayalees.ch/?p=42049 കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷികനിയമങ്ങളും തൊഴിൽനിയമങ്ങളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, താങ്ങുവില നിയമപരമാക്കുക, റെയിൽവേ, പ്രതിരോധം, കൽക്കരി, എണ്ണ, ടെലികോം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്‍മാരും സമരത്തോട് സഹകരിക്കണമെന്നും സമരം വിജയകരമാക്കണമെന്നും കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

]]>
ഭാരത് ബന്ദ്: മാര്‍ക്കറ്റുകള്‍ തുറന്നില്ല, പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു https://malayalees.ch/bharat-bandh-today-3-2/ Tue, 08 Dec 2020 09:36:02 +0000 https://malayalees.ch/?p=36549 കാർഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വഴി തടഞ്ഞു. മാർക്കറ്റുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. മൂന്ന് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബ്, ഡൽഹി, ഹരിയാന, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ഭാരത് ബന്ദ് ബാധിച്ചു. ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ദേശീയ പാതകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിൽ കോൺഗ്രസ്‌ – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ട് തടങ്കലിൽ ആക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മഹാരാഷ്ട്രയിൽ ബാങ്കിംഗ് മേഖലയിൽ അടക്കം ബന്ദ് ബാധിച്ചു. തെലങ്കാനയിൽ ഭരണ കക്ഷിയായ ടിആര്‍എസ് റോഡുകൾ ഉപരോധിച്ചു. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദുഷ്പ്രചാരണങ്ങളിൽ നിന്ന് മാറി നില്‍ക്കണമെന്നും കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തിലുണ്ട്.

]]>
ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി https://malayalees.ch/bharat-bandh-today-3/ Tue, 08 Dec 2020 05:19:32 +0000 https://malayalees.ch/?p=36544 കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കർഷക സംഘടനകൾ വിലയിരുത്തും. കോൺഗ്രസ്‌, ഇടത് പാർട്ടികൾ, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കും. നഗരങ്ങളിൽ ഉള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധിച്ച് അടക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.

അവശ്യ സർവ്വീസുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി നാളെ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.

]]>
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ് https://malayalees.ch/bharat-bandh-today-punjab-up-and-maharashtra-list-of-states-likely-to-be-affected-by-farmers-unions-strike/ Fri, 25 Sep 2020 05:05:12 +0000 https://malayalees.ch/?p=32313 കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.

പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.

ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ദേശീയ കർഷക സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാനിലെ ഏഴ് ജില്ലകൾ എന്നിവിടങ്ങളിൽ ഭാരത് ബന്ദ് സമ്പൂ൪ണമാകും എന്നാണ് വിവരം. അതേസമയം മറ്റിടങ്ങളിലെല്ലാം പ്രതിഷേധ സമരങ്ങൾ ആളിക്കത്തും. ക൪ണാടകയിൽ ഈ മാസം 28ന് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദില്ലിയിലും പ്രതിഷേധം അലയടിക്കും. അതേ സമയം ദില്ലിയിലേക്ക് മാർച്ച് നടത്താനുള്ള കർഷകരുടെ നീക്കം മുന്നിൽ കണ്ട് ദില്ലി അതിർത്തികളിൽ പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.

]]>