Bhagyalakshmi actress – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Sep 2020 05:04:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bhagyalakshmi actress – malayalees.ch https://malayalees.ch 32 32 ഭാഗ്യലക്ഷ്മിക്ക് ഫെഫ്കയുടെ പിന്തുണ https://malayalees.ch/fefka-support-bhagyalakshmi/ Mon, 28 Sep 2020 05:04:05 +0000 https://malayalees.ch/?p=32406 ‘സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്’

ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ ആളെ കയ്യേറ്റം ചെയ്തതിൽ ഭാഗ്യലക്ഷ്മിക്ക്‌ പിന്തുണയുമായി ഫെഫ്ക. സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിൽ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു.

സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്. നിയമം കയ്യിലെടുക്കുന്നതിനോട് യോജിപ്പില്ല, എന്നാല്‍ നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് ഇന്നലെ നടന്ന സംഭവം എന്നും ഫെഫ്ക കുറിച്ചു.

ഫെഫ്കയുടെ ഫേസ്ബുക്ക് കുറിപ്പ്:

സൈബർ ലോകത്ത്‌ നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്‌. അതിൽ ചലച്ചിത്രരംഗത്ത്‌ പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്‌. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്‌. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്‌. തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്‌. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക്‌ ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട്‌ ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്‌, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.

]]>