bevq – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Jun 2021 04:35:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bevq – malayalees.ch https://malayalees.ch 32 32 മദ്യം വിതരണം പുനരാരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ https://malayalees.ch/govt-to-restart-liquor-distribution-from-tommorrow/ Wed, 16 Jun 2021 04:35:32 +0000 https://malayalees.ch/?p=45594 മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ. ബെവ് ക്യൂ ആപ്പ് വികസിപ്പിച്ച ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ബെവ് കോ അധികൃതർ ഇന്ന് ചർച്ച നടത്തും. ആപ്പിലൂടെ തന്നെ ബാറുകളിലും പാഴ്സൽ നൽകാനാണ് ആലോചന.

എന്നാൽ ഒറ്റ ദിവസം കൊണ്ട് ആപ്പ് പ്രവർത്തന സജ്ജമാകുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴെയുള്ള പ്രദേശങ്ങളിൽ ബാറുകളും ബിവറേജ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം.

എന്നാൽ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ കഴിയില്ല. ക്ലബ്ബുകളിലെ പാഴ്സലിൻ്റെ കാര്യത്തിലും അവ്യക്തതയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ വിതരണം. ആപ്പ് പരിഷ്കരിക്കാൻ കമ്പനിയോട് ബെവ് കോ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ കൂടുതൽ ഓപ്ഷനുകൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകും.

ബുക്ക് ചെയ്യുമ്പോൾ ഇഷ്ടമുള്ള ഔട്ട് ലെറ്റും ബാറും തെരഞ്ഞെടുക്കാൻ ആപ്പിൽ സൗകര്യമുണ്ടാകും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ആപ്പുമായി സഹകരിക്കാൻ താല്പര്യമുള്ള ഉള്ള ബാർ ഉടമകളുടെ പട്ടികയും ഉടൻ കൈമാറും. ബാറുകളിൽ നിന്ന് പാഴ്സലായി മദ്യം നൽകാൻ നേരത്തെ സർക്കാർ നിയമ ഭേദഗതി വരുത്തിയിരുന്നു.

അതുകൊണ്ട് അത്തരം സാങ്കേതിക തടസ്സങ്ങൾ ഇത്തവണ ഉണ്ടാകില്ല. എങ്കിലും ഒരു ദിവസം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ബെവ് ക്യൂ പൂർണ പ്രവർത്തനസജ്ജമാകുമോ എന്ന ആശങ്ക ബെവ് കോയക്കുണ്ട്. അങ്ങനെയെങ്കിൽ മദ്യം വിതരണം വൈകും. ബെവ് ക്യൂ ആപ്പിൽ പോരായ്മകൾ കണ്ടെത്തിയാൽ മാത്രമേ ബെവ് കോ മറ്റു വഴികൾ തേടു. നേരത്തെ ഇതിനായി ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും അത് മുന്നോട്ട് പോയില്ല

]]>
ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ ബെവ് ക്യൂ കിട്ടും; ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് നിര്‍ത്തി https://malayalees.ch/bev-q-app-available-at-play-store/ Sat, 30 May 2020 08:36:53 +0000 https://malayalees.ch/?p=26295 ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി.

ബെവ് ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഫെയര്‍ കോഡ് കമ്പനി. ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. അതേസമയം ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി.

ആദ്യ ദിവസം മുതലുണ്ടായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിച്ചതായാണ് ഫെയര്‍ കോഡ് കമ്പനി അറിയിച്ചത്. ഇന്നലെ 440000 പേര്‍ക്ക് ടോക്കണ്‍ നല്‍കി. ദൂരസ്ഥലങ്ങളിലെ ഔട്ട് ലെറ്റുകളിലേക്ക് ടോക്കണ്‍ ലഭിക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്ന് ഫെയര്‍ കോഡ് വ്യക്തമാക്കി. 20 കി.മീ പരിധിയിലുള്ള ബാര്‍, ബെവ്കോ ഔട്ട്‍ലെറ്റുകളിലേക്ക് ടോക്കണ്‍ കൊടുക്കുന്നത് ബിവറേജസ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശ പ്രകാരമാണ്. തിരക്ക് ഒഴിവാക്കാനും കൂടുതല്‍ ഔട്ട് ലെറ്റുകളില്‍ വില്‍പ്പന നടക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള ക്രമീകരണം. നാളെയും മറ്റന്നാളും മദ്യം ലഭിക്കാത്തതിനാല്‍ ആപ്പ് വഴിയുള്ള ബുക്കിങ് ഇനി തിങ്കളാഴ്ച മുതലായിരിക്കും നടത്താന്‍ കഴിയുക.

ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബെവ് ക്യൂ ആപ്പ് തെരഞ്ഞാല്‍ കിട്ടും. നേരത്തെ ലിങ്ക് വഴിയാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നത്. ലിങ്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്തവര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. അതേസമയം ടോക്കണിലുള്ള ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന നടപടി ബെവ് കോ താത്കാലികമായി നിര്‍ത്തി. മദ്യം ബുക്ക് ചെയ്യുന്നവരുടെ പട്ടിക അതാത് ഔട്ട് ലെറ്റുകളിലേക്ക് കൈമാറും. അത് നോക്കിയായിരിക്കും ഇനി മദ്യവിതരണം. പലയിടത്തും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ പറ്റാതായതോടെയാണ് ബെവ് കോ പുതിയ സംവിധാനമൊരുക്കിയത്.

]]>
ബെവ്‌കോ ആപ്പിന്‍റെ പ്രശ്നം പരിഹരിച്ചു; ബുക്കിംഗ് പുനരാരംഭിച്ചു https://malayalees.ch/bevco-resumes-booking/ Sat, 30 May 2020 03:56:18 +0000 https://malayalees.ch/?p=26271 നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല

ബെവ്കോ ആപ്പിന്‍റെ സാങ്കേതിക പ്രശ്നം പരിഹരിച്ച് ബുക്കിംഗ് പുനരാരംഭിച്ചു. ടോക്കണ്‍ കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല

ബെവ്‌കോ ആപ്പിലൂടെ ടോക്കണ്‍ വിതരണം ചെയ്യുന്നതിന് ആദ്യ ദിവസം മുതല്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് നിലനിന്നിരുന്നത്. കമ്പനിയെ തെരഞ്ഞെടുത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി ഇന്നലെ ഉന്നതതതലയോഗം വിളിച്ചത്. പ്രശ്നപരിഹാരത്തിന് മന്ത്രി അടിയന്തര നിര്‍ദേശം നല്കി.

രാത്രിയോടെ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ തന്നെ ടോക്കണ്‍ ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം.. ആദ്യ ദിവസങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് എക്സൈസ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിന്‍റെ പരിമിതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബെവ്‌കോയോടും സ്റ്റാര്‍ട്ടപ്പ് മിഷനോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകും.

ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണും തിങ്കളാഴ്ച ഡ്രൈ ഡേയും ആയതിനാല്‍ ജൂണ്‍ രണ്ടോടുകൂടി നിലവിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.

]]>
മദ്യവിതരണ ആപ്പിന്‍റെ ടെണ്ടര്‍ നടപടികളില്‍ അട്ടിമറി; ഫെയര്‍കോര്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി https://malayalees.ch/irregularity-found-in-liquor-tender-process/ Fri, 29 May 2020 08:49:44 +0000 https://malayalees.ch/?p=26242 ഉയര്‍ന്ന തുക ആവശ്യപ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയത്

മദ്യവില്‍പനക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ളടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി. ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയത്. ഫിനാന്‍ഷ്യല്‍ ബിഡിലെ സൂത്രപ്പണിയിലൂടെയാണ് ഇത് സാധിച്ചതെന്ന് ടെന്‍ഡര്‍ രേഖകളില്‍ നിന്ന് വ്യക്തമാവുന്നു. പ്രവര്‍ത്തന സജ്ജമായ ആപ്പുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥയും അട്ടിമറിച്ചു.

ആപ്പിനായുള്ള ടെന്‍ഡറില്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രകാരം ഒന്നാമതെത്തിയത് സ്മാര്‍ട് ഇ3എന്ന കമ്പനി. പ്രതിഫലമായി കന്പനി ആവശ്യപ്പെട്ടത് ടോക്കണൊന്നിന് 20 പൈസ. ആപ്പ്, ആമസോണ്‍ ക്ലൌഡ് സെര്‍വര്‍ വാടക, എസ്എംഎസ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍ ഫെയര്‍ കോഡിന്റെ ക്വട്ടേഷനില്‍ ആപ്പിന് 2.84 ലക്ഷം രൂപ. എസ് എം എസിന് 15 പൈസ വീതം. ആമസോണ്‍ ക്ലൌഡിന്റെ വാടകയെക്കുറിച്ച് മിണ്ടുന്നില്ല. ബെവ്കോയാകട്ടെ ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ സെര്‍വര്‍ വാടക തങ്ങള്‍ വഹിക്കുമെന്ന് എവിടെയും പറയുന്നുമില്ല.

ബാറുകാരില്‍ നിന്ന് 50 പൈസ വെച്ച് ഈടാക്കുന്നത് വിവാദമായപ്പോഴാണ് സെര്‍വര്‍ വാടക കൂടി നല്‍കാനാണ് ടോക്കണ്‍ ചാര്‍ജെന്ന് ബെവ്കോ വിശദീകരിച്ചത്. അവരുടെ തന്നെ കണക്കില്‍ പ്രതിമാസം 10 ലക്ഷം രൂപ വരെയാണ് വാടക. വര്‍ഷം 1 കോടി 20 ലക്ഷം. എസ്.എം. എസ് ചാര്‍ജ് കൂടി ചേര്‍ക്കുമ്പോള്‍ രണ്ടര കോടിക്ക് മുകളില്‍ ആകെ ചെലവാകും. എന്നാല്‍ സ്മാര്‍ട് ഇ3ക്ക് 1.85 കോടി. സെര്‍വര്‍ വാടക ഒഴിവാക്കി ടെന്‍ഡര്‍ സമര്‍പ്പിച്ചത് കൊണ്ട് മാത്രമാണ് ഫെയര്‍കോഡിന് കുറഞ്ഞ തുക നല്‍കാനായത് എന്ന് വ്യക്തം.

രാഷ്ട്രീയമല്ല, കുറഞ്ഞ തുക ക്വാട്ട് ചെയ്തത് കൊണ്ടാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയതെന്ന എക്സൈസ് വകുപ്പിന്റെ വാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ടെന്‍ഡര്‍ നടപടികള്‍. സാങ്കേതികതയുടെയും പ്രവര്‍ത്തനപരിചയത്തിന്റെയും നിലവാരക്കുറവ് ആപ്പിന്റെ രണ്ട് ദിവസത്തെ പ്രവര്‍ത്തനാനുഭവം തുറന്നുകാട്ടുകയും ചെയ്യുന്നു.

]]>
ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും https://malayalees.ch/kerala-bevco-online-booking/ Fri, 22 May 2020 04:17:36 +0000 https://malayalees.ch/?p=25907 കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍

ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്.ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ബെവ് ക്യൂ ആപ്പെന്നാണ് ഔദ്യോഗിക വിശദീകരണം സെക്യൂരിറ്റി ടെസ്റ്റ്,ലോഡ് ടെസ്റ്റ്, വള്‍ണറബിളിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും കടക്കേണ്ടത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ് പോണ്‍സ് ടീം അഥവ സെര്‍ട്ട് എന്ന കേന്ദ്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന . രണ്ടു സ്ഥാപനങ്ങള്‍ക്കാണ് സുരക്ഷാ പരിശോധനയ്ക്ക് സെര്‍ട്ട് അനുമതി നല്‍കിയിട്ടുള്ളത്. അതിലൊരു സ്ഥാപനമാണ് ബെവ് ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇതു വിജയിച്ചാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്യും.

ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ സാധാരണ നിലയില്‍ 24 മുതല്‍ 36 മണിക്കൂറ് വരെയെടുക്കും. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടിയുള്ള ആപ്പായതിനാല്‍ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ് ഉപയോഗിക്കുമോ, ഡേറ്റ ശേഖരിക്കുന്ന രീതി, ഇതിനു കമ്പനിക്കുള്ള ശേഷി തുടങ്ങിയ കാര്യങ്ങളാകും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടുക. ആപ്പിന്റെ സര്‍വര്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുകയാണ്. 35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും തകരാറുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആദ്യദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആപ്പ് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.സാങ്കേതിക കാര്യങ്ങള്‍ പരിഹരിച്ചാല്‍ ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രശ്‌ന പരിഹാരം വൈകിയാല്‍ ഇത് അടുത്ത ആഴ്ചയിലേക്കു മാറാനും സാധ്യതയുണ്ട്.

]]>