beverage – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jun 2022 12:58:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png beverage – malayalees.ch https://malayalees.ch 32 32 നാളെ ബിവറേജ് അവധി, ബാറും തുറക്കില്ല; സമ്പൂര്‍ണ ഡ്രൈ ഡേ https://malayalees.ch/beverage-will-not-open-tomorrow-world-anti-drug-day/ Sat, 25 Jun 2022 12:57:55 +0000 https://malayalees.ch/?p=63911 ഞായറാഴ്ച്ച ലഹരി വിരുദ്ധദിനമായതിനാൽ മദ്യപിക്കുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പുണ്ട്. നാളെ സമ്പൂര്‍ണ ഡ്രൈ ഡേ ആണ്. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഞായറാഴ്ച്ച ദിവസം അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള രസകരമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. അവയിലൊന്ന് ഇങ്ങനെയാണ്.

‘ നാളെ ലഹരി വിരുദ്ധ ദിനമാണ്. കള്ളോ ലിക്വറോ വേണ്ടവര്‍ കരുതുക. ആശങ്ക വേണ്ട, ജാഗ്രത മതി. പൊതുജന താല്പര്യാര്‍ത്ഥമാണ് അടിയന്‍ ഈ പോസ്റ്റിടുന്നത്. പഴേ ജവാന്മാരെ തിരക്കി എന്നെ വിളിക്കരുതെന്ന് സാരം’.

തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

]]>
ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി; വ്യാജ വാറ്റ് സുലഭം https://malayalees.ch/beverages-corporation-loses-rs-1700-crore-during-lockdown/ Tue, 29 Jun 2021 08:12:02 +0000 https://malayalees.ch/?p=46160 ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റ് സുലഭമായെന്നും റിപ്പോര്‍ട്ട്.

1112 കേസുകള്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കൂടുതലായി രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ അധികവും തിരുവനന്തപുരത്താണ്. 168 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വയനാട്ടിലാണ്. ഇവിടെ ഒന്‍പത് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

]]>