Benny Behanan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 May 2022 07:55:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Benny Behanan – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്; കെ വി തോമസ്‌ പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ എം.പി https://malayalees.ch/benny-behnnan-against-k-v-thomas/ Wed, 11 May 2022 07:55:01 +0000 https://malayalees.ch/?p=61684 തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ ബെന്നി ബെഹന്നാൻ എം.പി. കെ വി തോമസ്‌ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ. നിലവിൽ എഐസിസി അംഗമല്ലെന്ന് അദ്ദേഹം വ്യകതമാക്കി. എഐസിസിയുടെ കാലാവധി കഴിഞ്ഞു. പുതിയ ആളുകളെ തെരഞ്ഞെടുക്കാൻ പോകുന്നതേയുള്ളു. സാങ്കേതികമായി തോമസ് മാഷോ ഞാനോ എഐസിസി മെമ്പർ അല്ല.

ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്ന നിലപാടിനെ പറ്റി കൂടുതലൊന്നും പറയാനില്ല. വർഷങ്ങളായിട്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഗൂഢാലോചനയാണ് നടത്തിയത്.അതിനൊരു അവസാനം വന്നു. ഇതൊരു അടഞ്ഞ അധ്യായമായി ഞങ്ങൾ കാണും. തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്. മാഷിന് ഇവിടെ വോട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും വോട്ടില്ല. അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ച കോൺഗ്രസ് പാർട്ടിയോടാണ് ആത്മ വഞ്ചന നടത്തിയത്. സഭയ്ക്ക് അവരുടേതായ പാരമ്പര്യമുണ്ട്, അവരുടേതായ വീക്ഷണമുണ്ട് അതൊന്നും ഒരു വ്യക്തിക്ക് സ്വാധിനീക്കാനാവില്ലെന്നും ബെന്നി ബെഹന്നാൻ എം.പി വ്യകത്മാക്കി.

എന്നാൽ തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.

]]>
ബെന്നി ബെഹനാന്‍റെ രാജിയിലേക്ക് നയിച്ചത് എ ഗ്രൂപ്പിലെ വടംവലി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം https://malayalees.ch/dispute-in-group-led-to-resignation-of-benny-behanan/ Mon, 28 Sep 2020 05:34:29 +0000 https://malayalees.ch/?p=32428 എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം.

കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. കെ മുരളീധരൻ കെപിസിസിയോടുള്ള അതൃപ്തി പരസ്യമാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നീക്കം.

എ, ഐ ഗ്രൂപ്പുകളിലെ തർക്കമായിരുന്നു കോൺഗ്രസിലെ പ്രശ്നമെങ്കിൽ ഇപ്പോൾ എ ഗ്രൂപ്പിനകത്തെ വടംവലിയാണ് പ്രധാനമായും അലട്ടുന്നത്. എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം. ഒടുവിൽ നേതാക്കളോട് പരാതി പറഞ്ഞിട്ടാണ് ബെന്നി പടിയിറങ്ങിയത്. ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം പരോക്ഷമായി ഉന്നയിച്ചായിരുന്നു രാജി.

ബെന്നിയുടെ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം കെ മുരളീധരനും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം പരസ്യമാക്കി. മാത്രവുമല്ല രാജിക്ക് കാരണം കെപിസിസി നേതൃത്വമാണെന്ന കാര്യവും തുറന്നു പറഞ്ഞു. പരസ്യ പ്രസ്താവനക്ക് വിലക്കുള്ളപ്പോഴാണ് മുരളീധരൻ പരാതി പരസ്യമാക്കിയത്. ഇതോടെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുമെന്ന് ഉറപ്പായി. സർക്കാർ വിരുദ്ധ സമരങ്ങളിലൂടെ യുഡിഎഫ് സജീവമാകുന്നതിനിടയിലാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തർക്കം കൂടുതൽ വഷളാകുന്നതിന് മുൻപ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.

]]>