Bengaluru – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 04:21:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bengaluru – malayalees.ch https://malayalees.ch 32 32 ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു https://malayalees.ch/techie-kills-wife-2-children-then-dies-by-suicide-in-bengaluru/ Fri, 04 Aug 2023 04:21:13 +0000 https://malayalees.ch/?p=85569 ബംഗളൂരുവിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി 31 കാരനായ വീരാർജുന വിജയ്, ഭാര്യ ഹൈമവതി(29) മക്കളുമാണ് മരിച്ചത്. മൂത്ത കുട്ടിക്ക് 2 വയസ്സും മരിച്ച രണ്ടാമത്തെ കുട്ടിക്ക് 8 മാസമേ പ്രായമുള്ളൂവെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കടുഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
അമ്മ മരിച്ചതറിഞ്ഞില്ല; 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം https://malayalees.ch/mother-death-boy-dead-body/ Fri, 03 Mar 2023 04:40:18 +0000 https://malayalees.ch/?p=77252 അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബെംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. അന്നമ്മയുടെ ഭർത്താവ് വൃക്ക രോ​ഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.

ബെംഗളൂരു ആർടി നഗറിലാണ് സംഭവം. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും കുട്ടി കൂട്ടുകാരെ അറിയിച്ചു. കൂട്ടുകാർ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. ഈ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ അന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

]]>
ബെംഗളൂരുവിലെ വ്യവസായി സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യാ കുറിപ്പിൽ ബിജെപി എംഎൽഎയുടെ പേര് https://malayalees.ch/bengaluru-businessman-kills-himself-bjp-mla-five-others-named-in-note/ Mon, 02 Jan 2023 07:57:47 +0000 https://malayalees.ch/?p=73777 ബെംഗളൂരുവിൽ വ്യവസായി സ്വയം വെടിവെച്ചു മരിച്ചു. പ്രദീപ് എസ് (47) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിജെപി എംഎൽഎയുൾപ്പെടെ അഞ്ച് പേർ തന്നെ ചതിച്ചതിൽ വിഷമിച്ചാണ് താൻ ജീവനൊടുക്കുന്നു എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ ചിലരുടെ പേരും ഫോൺ നമ്പറുകളും പരാമർശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറിൽ വെടി വെച്ചു മരിച്ച നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. ലിംബാവലിക്ക് പുറമെ ഗോപി കെ, സോമയ്യ, ജി രമേശ് റെഡ്ഡി, ജയറാം റെഡ്ഡി, രാഘവ ഭട്ട് എന്നിവരുടെ പേരുകളാണ് പ്രദീപ് ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നത്.

ഇയാൾ 2018ൽ ബംഗളൂരുവിലെ ഒരു ക്ലബ്ബിൽ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബിൽ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉൾപ്പടെ ഓരോ മാസവും മൂന്നു ലക്ഷം രൂപ തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം ഒന്നും ലഭിച്ചില്ല.താൻ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രദീപ് ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയെ സമീപിക്കുകയായിരുന്നു.

എന്നാൽ എംഎൽഎ മറ്റുള്ളവരെ പിന്തുണച്ച് സംസാരിച്ചുവെന്നാണ് പ്രദീപിന്റെ ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്. പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

]]>
ബെംഗളൂരുവിൽ യുവാവിനെ സ്ത്രീകൾ അടങ്ങുന്ന സംഘം തല്ലിക്കൊന്നു https://malayalees.ch/murder-on-cctv-in-bengaluru-group-smashes-mans-head-with-stones/ Tue, 06 Dec 2022 06:49:22 +0000 https://malayalees.ch/?p=72398 കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരിൽ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മർദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ശനിയാഴ്ച അർധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗ്രൂപ്പ് അംഗങ്ങൾ തമ്മിൽ തർക്കിച്ച ശേഷം, സ്ത്രീകളിലൊരാൾ ഒരു വലിയ കല്ല് എടുത്ത് യുവാവിനെ മർദ്ദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

പിന്നീട് ആറംഗ സംഘം തുടർച്ചയായി യുവാവിനെ മർദ്ദിക്കുന്നുണ്ട്. ഇരയുടെ നിലവിളി കേട്ട് അയൽവാസികൾ പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബദാമി സ്വദേശിയാണ് മരിച്ചത്. നിലവിൽ അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

]]>
ബ്രിട്ടണിൽ നിന്ന് ചാൾസ് രാജാവിൻ്റെ പത്നി ബെംഗളൂരുവിലെത്തി; ഇനി മലയാളി ഡോക്ടർക്ക് കീഴിൽ ഹൊളിസ്റ്റിക് ചികിത്സ https://malayalees.ch/uk-queen-camilla-soukya-wellness-centre/ Mon, 24 Oct 2022 11:54:26 +0000 https://malayalees.ch/?p=70124 ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവർ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി കാമില മടങ്ങും.

വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസിൻ്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവിൽ എത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലൻഡ് യാർഡും കാമിലയെ കെമ്പെ ഗൗഡ രാജാന്തര വിമാനത്താവളത്തിൽ നിന്ന് വൈറ്റ്ഫീൽഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെൻ്റർ വരെ അനുഗമിച്ചു.

വർഷങ്ങളായി ചാൾസ് രാജാവും കാമിലയും സൗഖ്യയിൽ വരാറുണ്ട്. സൗഖ്യയുടെ ചെയർമാനും സ്ഥാപകനുമായ ഡോ. ഐസക് മത്തായി വയനാട് സ്വദേശിയാണ്. ഐസക് മത്തായി ഒരു ഹോമിയോ ഡോക്ടറാണ്. 2019ൽ കാമിലയ്ക്കൊപ്പം സൗഖ്യയിൽ വച്ചാണ് ചാൾസ് രാജാവ് തൻ്റെ 71ആം പിറന്നാൾ ആഘോഷിച്ചത്.

അതിസമ്പന്നരായ ആളുകളാണ് സൗഖ്യയിൽ വരാറുള്ളത്. സമ്പന്നരോട് താൻ പണം കുറച്ച് വാങ്ങാറില്ലെന്ന് ഐസക് മത്തായി പറയുന്നു. ഒരു തവണ ചികിത്സയ്ക്ക് 10,000 ഡോളർ വരെയാണ് ഫീസ്. യോഗ, മെഡിറ്റേഷൻ തുടങ്ങിയവയുടെ ഒരു സംഗമമാണ് ഇവിടെ. സൗഖ്യയിൽ അഞ്ച് കിടപ്പുമുറികളും ഒരു സ്വകാര്യ പൂന്തോട്ടവുമുള്ള സൂട്ടിന് ഒരു രാത്രി 7 ലക്ഷം രൂപയാണ് വാടക. ചികിത്സയ്ക്കെത്തുന്നവർ ഇവിടെ മുടക്കുന്നത് കോടികളാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോടീശ്വരന്മാരാണ് ഇവിടെ വരാറുള്ളത്. അതിൽ രാജാക്കന്മാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമൊക്കെ ഉൾപ്പെടും. ആകെ 25 മുറികളേ ഇവിടെയുള്ളൂ.

]]>
വിനായക ചതുർത്ഥി; ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ നിരോധനം https://malayalees.ch/meat-slaughter-ban-bengaluru-august-31/ Mon, 29 Aug 2022 12:41:34 +0000 https://malayalees.ch/?p=67252 വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിൽ നിരോധനം ബാധകമാവും. ഗണേശ ചതുർത്ഥിയിൽ കശാപ്പും വില്പനയും നിരോധിച്ചിരിക്കുകയാണെന്ന് ബിബിഎംപി നോട്ടീസ് അയച്ചിട്ടുണ്ട്.

]]>
ദോശമാവ് ഇനി വീട്ടിലെത്തും; ആകര്‍ഷകമായ പദ്ധതിയുമായി ബംഗളൂരു തപാല്‍ വകുപ്പ് https://malayalees.ch/postal-department-begins-delivery-of-dosa-batter/ Wed, 13 Jul 2022 04:25:02 +0000 https://malayalees.ch/?p=64709 പല പരീക്ഷണങ്ങളുമായി മറ്റെല്ലാ മേഖലയും പോലെ ഉപഭോക്തൃ സൗഹൃദമായി മാറുകയാണ് തപാല്‍ വകുപ്പും. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുമാറ്റുന്ന തപാല്‍ വകുപ്പ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത് ദോശമാവിനെയാണ്. ഇഡ്ഡലി, ദോശമാവ് വീട്ടുപടിക്കലെത്തുന്ന പദ്ധതി അവതരിപ്പിക്കുകയാണ് ബംഗളൂരു തപാല്‍ വകുപ്പ്.

കര്‍ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ച് വരുമാനം കൂടി മികച്ചതാക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാലിമാന്‍ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആദ്യ സെറ്റ് ഉത്പന്നങ്ങള്‍ വിറ്റുതുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്രകുമാര്‍ പറഞ്ഞു. ദോശ മാവിന്റെ 22ഓളം പാഴ്‌സലുകളാണ് ആദ്യ ദിനം ആളുകള്‍ ബുക്ക് ചെയ്തത്.

പദ്ധതി ജനപ്രീതി നേടിയാല്‍ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ച് ബിസിനസ് വിപുലീകരിക്കും. തപാല്‍ വകുപ്പിന് ആകര്‍ഷകമായ ബിസിനസ് അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പോസ്റ്റ്മാന്മാരാണ് ഡെലിവറി നടത്തുന്നതെങ്കിലും ഇതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കും. അതേസമയം മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരത്തിനില്ലെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കുന്നു. റെഡിമെയ്ഡ് ആഹാരത്തിന് പകരം പാചകത്തിന് വേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടൂ.

]]>
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്.സി https://malayalees.ch/isl-bengaluru-edges-1-0-win-against-kerala-blasters/ Mon, 31 Jan 2022 04:21:42 +0000 https://malayalees.ch/?p=56252 ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബെംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ആത്മവിശ്വാസത്തിൽ ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്.

ഇരു ടീമുകള്‍ക്കും 20 പോയിന്റാണ് ഉള്ളത്. എന്നാൽ ബെംഗളൂരു എഫ്.സി പതിനാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് 12 മത്സരങ്ങളായിട്ടുള്ളൂ. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്. കൊവിഡ് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്.

]]>
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍ https://malayalees.ch/girls-missing-kozhikode-children-home-two-in-custody/ Fri, 28 Jan 2022 04:31:57 +0000 https://malayalees.ch/?p=56156 കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ തൃശൂര്‍, കൊല്ലം സ്വദേശികളാണ്.

പൊലീസ് സംഘം മടിവാളയിലേക്ക് പുറപ്പെട്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് യുവാക്കളുടെ ബൈക്കുകളിലാണ് പെണ്‍കുട്ടികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു.

]]>
ഒടുവിൽ സുനിൽ ഛേത്രിക്ക് ഗോൾ; ബെംഗളൂരു-ഗോവ മത്സരം സമനിലയിൽ https://malayalees.ch/bengaluru-goa-fc-isl-drew/ Mon, 24 Jan 2022 04:29:04 +0000 https://malayalees.ch/?p=55913 ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി- എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഡിലൻ ഫോക്സ് ഗോവക്കായി ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിൻ്റെ ഗോൾ സ്കോറർ. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഛേത്രി ഐഎസ്എലിൽ ഗോൾ നേടുന്നത്.

41ആം മിനിട്ടിൽ ഡിലൻ ഫോക്സിലൂടെ എഫ്സി ഗോവയാണ് ആദ്യം ഗോളടിച്ചത്. ജോർജ് ഓർട്ടിസിൻ്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിനു മുന്നിലായിരുന്നു. 61ആം മിനിട്ടിൽ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു തിരിച്ചടിച്ചു. ഇബാരയുടെ ക്രോസിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ. 11 മത്സരങ്ങൾ നീണ്ട ഗോൾ വരൾച്ചയ്ക്കാണ് ഈ ഗോളോടെ ഛേത്രി അറുതിവരുത്തിയത്.

12 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള ബെംഗളൂരു എട്ടാമതും 13 മത്സരങ്ങളിൽ നിന്ന് ഇതേ പോയിൻ്റുള്ള ഗോവ ഒമ്പതാം സ്ഥാനത്തും ആണ്‌.

]]>