Bengaluru gold smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Sep 2020 09:55:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bengaluru gold smuggling case – malayalees.ch https://malayalees.ch 32 32 ബംഗളൂരു മയക്കുമരുന്ന്കേസ്; നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ https://malayalees.ch/bengaluru-drug-probe-kannada-actor-sanjana-galranis-home-searched-by-central-crime-branch/ Tue, 08 Sep 2020 09:55:27 +0000 https://malayalees.ch/?p=31517 മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമായിരുന്നു സി.സി.ബിയുടെ പരിശോധന. കസ്റ്റഡിയിലെടുത്ത സഞ്ജനയെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സഞ്ജനയുടെ സുഹൃത്തുക്കളായ രാഹുലും മലയാളിയായ നിയാസും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നു.

അരൂര്‍ സ്വദേശി നിയാസിന് മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നിരവധി മലയാള ചിത്രങ്ങളില്‍ ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിൽ മോഡലിംഗ് രംഗത്തും സജീവമായിരുന്നു നിയാസ്. കേസില്‍, കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എഫ്.ഐ.ആറിലുള്ള 12 പേരില്‍ ഏഴു പേരാണ് ഇതുവരെ പിടിയിലായത്. ഒരാൾ കസ്റ്റഡിയിലുമുണ്ട്.

]]>