Bengaluru FC – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Mar 2023 04:41:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bengaluru FC – malayalees.ch https://malayalees.ch 32 32 ഐഎസ്എൽ : ബെംഗളൂരു എഫ്‌സി ഫൈനലിൽ https://malayalees.ch/isl-bengaluru-fc-final/ Mon, 13 Mar 2023 04:41:01 +0000 https://malayalees.ch/?p=77893 ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സി ഫൈനലിൽ. കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്ക് എതിരായ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ബംഗളുരുവിന്റെ വിജയം. മുംബൈയുടെ മെഹ്താബ് സിങ്ങിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റിയതാണ് ബംഗളുരുവിനെ ഫൈനലിലേക്ക് നയിച്ചത്.

സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം സുനിൽ ചെത്രിയുടെ ഗോളിൽ ബംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്നത്തെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ നേടി മുംബൈ സമനില പിടിച്ചതാണ് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങാൻ കാരണം. സ്വന്തം മൈതാനത്ത് വഴങ്ങിയ തോൽവി പകരം വീട്ടുന്നതിനാണ് മുംബൈ കണ്ടീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ഹാവി ഹെർണാണ്ടാസിന്റെ ഗോളിൽ ആദ്യം ലീഡ് നേടിയത് ബംഗളുരു ആയിരുന്നു.

തുടർന്ന്, മെഹ്താബ് സിങ്ങിന്റെയും ബിപിൻ സിങ്ങിന്റെയും ഗോളുകളിൽ മുംബൈ മൽസരത്തിലേക്ക് തിരികെ വന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിലും അധിക സമയത്തും ഇരു ടീമുകളും എതിർ പ്രതിരോധ നിരയിലേക്ക് ആക്രമണം അഴിച്ചു വിട്ടെങ്കിലും ഗോളികളുടെ പ്രകടനം നിർണായമായി. തുടർന്ന്, മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഒമ്പതാമത്തെ കിക്ക് എടുത്ത മുംബൈ സിറ്റിയുടെ meh താബിന് പിഴച്ചതാണ് മത്സരത്തിൽ ഉണ്ടായ വഴിത്തിരിവ്.

നാളെ രണ്ടാം സെമി ഫൈനലിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. മാർച്ച് 18 ന് ഗോവയിലെ ഫടോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.

]]>
സൂപ്പർ കപ്പിൽ പ്രതികാരം വീട്ടാം; ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബെംഗളൂരു https://malayalees.ch/kerala-blasters-bengaluru-fc-super-cup/ Wed, 08 Mar 2023 12:12:53 +0000 https://malayalees.ch/?p=77628 സൂപ്പർ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉൾപ്പെടെ 21 ടീമുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ടൂർണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. (blasters bengaluru super cup)

ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രിൽ 8 മുതൽ മത്സരങ്ങൾ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്സി എന്നീ ടീമുകൾക്കൊപ്പം റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിലാണ്.

ഗ്രൂപ്പ് ബിയിൽ ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീമും ഉണ്ടാവും. ഗ്രൂപ്പ് സിയിൽ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം കളിക്കും. മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, നോർത്തീസ്റ്റ് യുണൈറ്റഡ്, യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം എന്നിവർ ഗ്രൂപ്പ് ഡിയിലാണ്.

ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ചാണ് ഫൈനൽ.

]]>
ഛേത്രിയെ മാത്രമല്ല, സമ്മാനദാന ചടങ്ങിനിടെ ടൂർണമെൻ്റ് ടോപ്പ് സ്കോററെയും തള്ളിമാറ്റി: വിഡിയോ https://malayalees.ch/sivasakthi-bengaluru-fc-durand-cup-video/ Tue, 20 Sep 2022 08:00:14 +0000 https://malayalees.ch/?p=68342 ഡ്യുറൻഡ് കപ്പിൻ്റെ സമ്മാനദാന ചടങ്ങിനിടെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശൻ്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ടൂർണമെൻ്റ് ടോപ്പ് സ്കോററും ബെംഗളൂരു എഫ്സി താരവുമായ ശിവശക്തിയെയും തള്ളിമാറ്റുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസാണ് ശിവശക്തിയെ തള്ളിമറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അടുത്ത് തന്നെ ഗവർണറുമുണ്ട്.

രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ ഗവര്‍ണര്‍ തള്ളിയിടുകയാണുണ്ടായതെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. അന്‍സുല്‍ സക്‌സേന തന്റെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്.

ഡ്യൂറന്‍ഡ് കപ്പില്‍ വിജയിച്ച് ട്രോഫി സ്വീകരിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് സക്‌സേന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗവര്‍ണര്‍ തള്ളിമാറ്റിയെങ്കിലും പുഞ്ചിരി വിടാതെ നില്‍ക്കുന്ന ഛേത്രിയുടെ ചിത്രവും ഇതിനോടകം വൈറലായി.

വിഷയത്തില്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയോ ഗവര്‍ണറോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

]]>
മുംബൈയെ ഞെട്ടിച്ച് ബെംഗളൂരു; ചാമ്പ്യന്മാരുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് https://malayalees.ch/bengaluru-fc-won-mumbai-city-isl/ Tue, 11 Jan 2022 04:25:43 +0000 https://malayalees.ch/?p=55327 ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും അവർക്ക് വിജയിക്കാനായില്ല. ഇന്ന് ബെംഗളൂവിനെതിരെ കനത്ത തോൽവിയാണ് മുംബൈ വഴങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ബെംഗളൂരുവിനായി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടിയപ്പോൾ ഡാനിഷ് ഫാറൂഖ് ഭട്ട് ഒരു ഗോൾ നേടി. ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു.

കളിയുടെ എട്ടാം മിനിട്ടിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടിൻ്റെ ഒരു തകർപ്പൻ സ്ട്രൈക്ക് മുംബൈ ഗോളിയെ മറികടന്നു. 23ആം മിനിട്ടിൽ ബെംഗളൂരു അടുത്ത വെടിപൊട്ടിച്ചു. ഒരു ഹെഡറിലൂടെയായിരുന്നു ഇബാറയുടെ ആദ്യ ഗോൾ. 45ആം മിനിട്ടിൽ സമാന രീതിയിൽ ഇബാറ രണ്ടാം ഗോളും നേടി.

ചെന്നൈയിൻ എഫ്സിക്കെതിരെ ഡിസംബർ 15നാണ് മുംബൈ അവസാനമായി വിജയിച്ചത്. 19ന് ബ്ലാസ്റ്റേഴ്സിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതോടെ അവരുടെ കഷ്ടകാലം തുടങ്ങി. അടുത്ത കളിയിൽ നോർത്തീസ്റ്റിനെതിരെ 3-3 എന്ന സ്കോറിൽ സമനില വഴങ്ങിയ മുംബൈ അടുത്ത കളി ഒഡീഷയോട് രണ്ടിനെതിരെ 4 ഗോളുകൾക്ക് കീഴടങ്ങി. ഈസ്റ്റ് ബംഗാളിനെതിരെ ഗോൾരഹിത സമനില വഴങ്ങിയാണ് ചാമ്പ്യന്മാർ ഇന്നത്തെ കളിക്കെത്തിയത്.

10 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള മുംബൈ സിറ്റിക്ക് 11 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റാണ് ഇപ്പോൾ ഉള്ളത്. ബെംഗളൂരു 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി.

]]>
വിശാൽ കെയ്ത്തിനു പിഴച്ചു; ചെന്നൈയിനെ തകർത്ത് ബെംഗളൂരു https://malayalees.ch/bengaluru-fc-won-chennaiyin-fc-isl/ Fri, 31 Dec 2021 04:18:16 +0000 https://malayalees.ch/?p=54830 ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയവുമായി ബെംഗളൂരു എഫ്സി. ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു വിജയവഴിയിൽ തിരികെ എത്തിയത്. ക്ലീറ്റൻ സിൽവ, അലൻ കോസ്റ്റ, ഉദാന്ത സിംഗ്, പ്രതീക് ചൗധരി എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ മിർലേൻ മുർസേവ്, റഹീം അലി എന്നിവ ചെന്നൈക്കായും വലകുലുക്കി.

നാലാം മിനിട്ടിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ മുന്നിലെത്തി. മിർലേൻ മുർസേവ് ആയിരുന്നു ഗോൾ സ്കോറർ. 38ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്ലീറ്റൻ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43ആം മിനിട്ടിൽ അലൻ കോസ്റ്റയിലൂടെ മത്സരത്തിലാദ്യമായി അവർ ലീഡെടുക്കുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് 4 മിനിട്ടുകൾക്കുള്ളിൽ ചെന്നൈയിൻ ഒപ്പമെത്തി. റഹീം അലിയാണ് ചെന്നൈയിൻ്റെ സമനില ഗോൾ നേടിയത്. അവിടം കൊണ്ടും തീർന്നില്ല. 70, 74 മിനിട്ടുകളിൽ ഉദാന്ത സിംഗും പ്രതീക് ചൗധരിയും നേടിയ ഗോളുകളോടെ ബെംഗളൂരു മത്സരത്തിൽ മികച്ച ലീഡും ജയവും സ്വന്തമാക്കുകയായിരുന്നു.

ഗോൾ കീപ്പർമാരായ വിശാൽ കെയ്ത്തിൻ്റെയും ഗുർപ്രീത് സിംഗ് സന്ധുവിൻ്റെയും തുടർ പിഴവുകൾ മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തി. ജയത്തോടെ ബെംഗളൂരു പോയിൻ്റ് പട്ടികയിൽ എട്ടാമതെത്തി. 9 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിൻ്റാണ് അവർക്കുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുള്ള ചെന്നൈയിൻ പട്ടികയിൽ അഞ്ചാമതാണ്.

]]>
മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി https://malayalees.ch/kerala-blasters-lost-bengaluru-fc-durand-cup/ Wed, 15 Sep 2021 13:29:03 +0000 https://malayalees.ch/?p=49627 ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല. (blasters bengaluru durand cup0

ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയാവുകയായിരുന്നു. ലഭിച്ച ഒരു സുവർണാവസരം ശ്രീക്കുട്ടൻ പാഴാക്കുകയും ചെയ്തു. കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ നംഗൽ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഹൊർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തുടർച്ചയായി ആക്രമിച്ചു. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളിൽ ഹാൻഡ് ബോ ൾ ഉണ്ടായിരുന്നു. രണ്ടാം ഗോൾ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫിസിക്കൽ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്തേയ് എന്നിവരും ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.

ഇന്ത്യൻ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ പരാജയം രുചിക്കേണ്ടി വന്നത് തിരിച്ചടിയാവും. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.

]]>
ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ https://malayalees.ch/fc-goa-earns-hard-earned-draw-against-bengaluru-fc/ Mon, 23 Nov 2020 05:16:10 +0000 https://malayalees.ch/?p=35564 കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ​ഗോവയും ബം​ഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു.

27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിച്ചു. 57ാം മിനിട്ടിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ്ഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാൻ പന്ത് വലയിലിട്ടു.

പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിട്ടിൽ (66) തന്നെ ഇഗോർ അംഗുലോയിലൂടെ ഗോവ ഒരു ഗോൾ മടക്കി. നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് മിനിട്ടിനുള്ളിൽ അം​ഗുലോ തന്റെ രണ്ടാം ​ഗോളും വലയിലാക്കി ​ഗോവ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.

]]>