bengal – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Nov 2022 04:39:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bengal – malayalees.ch https://malayalees.ch 32 32 വാക്കുതര്‍ക്കത്തിനിടെ മലപ്പുറത്ത് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: ബംഗാള്‍ സ്വദേശി പിടിയില്‍ https://malayalees.ch/bengal-man-arrested-in-malappuram-in-murder-case/ Mon, 14 Nov 2022 04:39:01 +0000 https://malayalees.ch/?p=71241 മലപ്പുറം ചിറയില്‍ അയനിക്കാട്ട് തര്‍ക്കത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. വാക്കു തര്‍ക്കത്തിനിടെ കാദര്‍ അലി ഷെയ്ഖിനെ ഇയാള്‍ തലയ്ക്കു അടച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാല്‍ റോഡരികിലായിരുന്നു സംഭവം. ഇതിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കാദര്‍ അലി ഷെയ്ഖും, മൊഹിദുല്‍ ഷെയ്ഖും താമസിച്ചിരുന്നത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണ ജോലിക്ക് എത്തിയതാണ് തൊഴിലാളികള്‍. ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം റോഡിലേക്ക് എത്തുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ ഖാദറലി ഷെയ്ഖിന്റെ തലയ്ക്കു കല്ലു കൊണ്ട് ഇടിയേറ്റു.

റോഡരികില്‍ വീണ തൊഴിലാളിയെ നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

]]>
സന്തോഷ് ട്രോഫി; കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ https://malayalees.ch/santosh-trophy-kerala-bengal-final/ Sat, 30 Apr 2022 04:32:31 +0000 https://malayalees.ch/?p=61023 സന്തോഷ് ട്രോഫിയിൽ കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം.

ബംഗാള്‍ – മണിപ്പൂർ മത്സരത്തിൽ രണ്ടാം മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡ് നേടി. ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറുകയായിരുന്നു. 7–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പർ തട്ടി അകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.

]]>
ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫി ടീമിൽ https://malayalees.ch/manoj-tiwary-bengal-minister-ranji-team/ Tue, 04 Jan 2022 11:23:20 +0000 https://malayalees.ch/?p=55025 പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ടി-20കളിലും കളിച്ചിട്ടുള്ള തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. 27 സെഞ്ചുറികൾ അടക്കം 8,965 ഫസ്റ്റ് ക്ലാസ് റൺസുള്ള താരത്തിൻ്റെ ബാറ്റിംഗ് ശരാശരി 50.36 ആണ്. 36കാരനായ തിവാരി 204ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്.

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്ഥാനം. വിദർബ, ഹരിയാന, കേരള, ത്രിപുര, രാജസ്ഥാൻ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പിൽ ഉള്ളത്.

ബംഗാൾ സ്ക്വാഡ്: Abhimanyu Easwaran (c), Manoj Tiwary, Sudip Chatterjee, Anustup Majumdar, Abhishek Raman, Sudip Gharami, Abishek Das, Writtick Chatterjee, Ritwik Roy Chowdhury, Abhishek Porel, Shahbaz Ahmed, Sayan Sekhar Mondal, Akash Deep, Ishan Porel, Mukesh Kumar, Kazi Junaid Saifi, Sakir Habib Gandhi, Pradipta Pramanik, Geet Puri, Nilakantha Das, Karan Lal

]]>
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; ഏഴ് പേർ അറസ്റ്റിൽ https://malayalees.ch/cbi-arrests-bengal-post-poll-violence/ Mon, 13 Sep 2021 04:24:01 +0000 https://malayalees.ch/?p=49479 പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അക്രമങ്ങൾക്കിടെയുണ്ടായ കൊലപാതകക്കേസിൽ പ്രതിചേർത്താണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചുണ്ടായ അക്രമങ്ങൾക്കിടെയായിരുന്നു കൊലപാതകം. ഹർധൻ റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്. (CBI Arrests Bengal Violence)

തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിൽ മറ്റ് നാല് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ശനിയാഴ്ച ആയിരുന്നു അറസ്റ്റ്.

]]>
കോതമം​ഗലം കൊലപാതകം: അന്വേഷണം സംഘം ബംഗാളിലേക്ക് https://malayalees.ch/kothamangalam-murder-probe-bengal/ Fri, 06 Aug 2021 08:27:33 +0000 https://malayalees.ch/?p=47759 കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ബംഗാളിലേക്ക് തിരിച്ചു. ബീഹാറിലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിൻ്റെ പുതിയ നീക്കം.

ബീഹാർ പൊലീസിൻ്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിൻറെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. രഗിൽ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം ബംഗാൾ ആണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഉടൻ തന്നെ തോക്കിന്റെ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രഘുവിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

]]>
ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത https://malayalees.ch/mamata-march-against-lpg-price-rise/ Mon, 08 Mar 2021 04:22:12 +0000 https://malayalees.ch/?p=41189 ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു.

റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ തെരഞ്ഞടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു മമതയുടെ പ്രതിഷേധം.

നാല് ദിവസത്തെ ഇടവേളയില്‍ 25 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന് വില വര്‍ധിച്ചത്. പെട്രോളിന് ചില നഗരങ്ങളില്‍ നൂറ് രൂപ കടന്നിരുന്നു.

മോദിയെ താനുമായി നേരിട്ട് ഏറ്റുമുട്ടാനും മമത ബാനര്‍ജി വെല്ലുവിളിച്ചു. മോദിക്ക് എത്രമാത്രം വിജയിക്കാനാകുമെന്ന് ചോദിച്ച മമത, വിജയിയെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ 29 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

]]>
‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ https://malayalees.ch/caa-will-be-implemented-after-covid-vaccination-ends-amit-sha/ Fri, 12 Feb 2021 04:15:33 +0000 https://malayalees.ch/?p=40060 പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല…’ അമിത് ഷാ പറഞ്ഞു.

ഇതിന് മുമ്പ് ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

]]>
‘ബി.ജെ.പിയെ അധികാരത്തിലേറ്റില്ല, ജീവനുള്ള കാലത്തോളം ബംഗാള്‍ കടുവയെപ്പോലെ തലയുയര്‍ത്തി നില്‍ക്കും’ മമതാ ബാനര്‍ജി https://malayalees.ch/like-a-royal-bengal-tiger-mamata-banerjee-responds-to-jp-nadda/ Thu, 11 Feb 2021 04:06:05 +0000 https://malayalees.ch/?p=39998 പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ജീവനുള്ള കാലത്തോളം അതിന് സമ്മതിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാള്‍ഡയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി

‘ഞാനൊരു ദുര്‍ബലയാണെന്ന് ആരും കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളുമല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു ബംഗാള്‍ കടുവയെ പോലെ ജീവിക്കും. ബി.ജെ.പിയെ അധികാരത്തിലേറ്റുക എന്നത് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ്. കലാപം ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാം. പക്ഷേ നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം ഞാന്‍ ഒറ്റയ്ക്കല്ല, ജീവിച്ചിരിക്കുന്ന കാലം വരേയും ബി.ജെ.പിയെ ഇവിടെ വളരാന്‍ അനുവദിക്കില്ല’ മമത പറഞ്ഞു.

]]>
കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി ബംഗാളും https://malayalees.ch/bengal-government-moves-resolution-against-farm-laws-amid-ruckus-in-assembly/ Fri, 29 Jan 2021 04:10:23 +0000 https://malayalees.ch/?p=39288 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി.

മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്.

സി.പി.എമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ, പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിച്ചു.

കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയിട്ടുള്ളത്.

]]>
കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത https://malayalees.ch/bjp-more-dangerous-than-maoists-mamata/ Wed, 20 Jan 2021 04:29:10 +0000 https://malayalees.ch/?p=38872 തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ഈയടുത്ത് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പുരുലിയയിലെ ആദിവാസി സമൂഹത്തെ കപട വാഗ്‌ദാനങ്ങൾ നൽകി ബി.ജെ.പി വഴിതിരിച്ചു വിടുകയാണെന്നും മമത ആരോപിച്ചു.

]]>