bengal election – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Apr 2021 04:12:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bengal election – malayalees.ch https://malayalees.ch 32 32 ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണം https://malayalees.ch/control-of-election-campaign-in-benga/ Sat, 17 Apr 2021 04:12:33 +0000 https://malayalees.ch/?p=43027 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ രാത്രി ഏഴ് മണി മുതല്‍ രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില്‍ നിശബ്ദ പ്രചരണ സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇനിയും മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് നടത്താനുണ്ട്. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുര്‍ഷിദാബാദിലെ സംഷര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുര്‍ഷിദാബാദിലെ തന്നെ ജാന്‍കി പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ആര്‍.എസ്.പിയിലെ പ്രദീപ് നന്ദി, ഗോള്‍പോഖര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം റബ്ബാനി, ജല്‍പാല്‍ഗുരിയിലെ സ്ഥാനാര്‍ത്ഥി പി കെ ബുര്‍മ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക.

]]>
ബംഗാളില്‍ കേന്ദ്രസേന വംശഹത്യ നടത്തിയെന്ന് മമത ബാനര്‍ജി https://malayalees.ch/mamata-on-violence-outside-bengal-polling-booth/ Mon, 12 Apr 2021 04:15:44 +0000 https://malayalees.ch/?p=42807 ബം​ഗാൾ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സേന നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സേന വെടിവെച്ചതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിലെ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

ജനങ്ങളെ നിയന്ത്രിക്കാൻ അറിയാത്ത സി.ഐ.എസ്.എഫുകാരാണ് കൂച് ബിഹാറിൽ കൊല നടത്തിയത്. ആളുകൾക്കിടിയിലേക്ക് വെടിയുണ്ട വർഷിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കലായിരുന്നു ലക്ഷ്യമെങ്കിൽ അരയ്ക്ക് കീഴ്പ്പോട്ട് വെടിയുതിർക്കുമായിരുന്നു. എന്നാൽ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു. സിലി​ഗുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. നമ്മള്‍ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. പുറത്ത് നിന്ന് വന്നവർ നാലു പേരെയാണ് കൊന്നതെന്നും മമത പറഞ്ഞു.

എന്നാൽ സ്വയരക്ഷക്ക് വേണ്ടിയാണ് സി.ഐ.എസ്.എഫ് വെടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച പ്രത്യേക പൊലീസ് നിരീക്ഷകന്റെ റിപ്പോർട്ട്. പ്രദേശവാസികൾ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായത്. നാട്ടുകാരും കേന്ദ്രസേനയും തമ്മിൽ തെറ്റിധാരണ ഉണ്ടായതായും റിപ്പോർട്ട് പറഞ്ഞു.

]]>
പെട്രോള്‍ പമ്പുകളിലെ മോദി ചിത്രങ്ങള്‍ നീക്കണം; ഉത്തരവിട്ട് തെര. കമ്മിഷന്‍ https://malayalees.ch/pm-modi-hoardings-at-petrol-pumps-must-be-removed-election-commission/ Thu, 04 Mar 2021 12:08:17 +0000 https://malayalees.ch/?p=41060 കൊൽക്കത്ത: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യാൻ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.

പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻറെ ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

മാർച്ച് 27 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കുന്ന രീതിയിൽ എട്ടു ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക.

]]>
ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ https://malayalees.ch/tmc-retain-west-bengal-as-abp-poll/ Tue, 19 Jan 2021 05:31:59 +0000 https://malayalees.ch/?p=38817 കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം.

ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്.

വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഏതു വിധേനയും അധികാരത്തില്‍ വരാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനോടകം നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മമത

നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത് എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ 2011ലെ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത പ്രചാരണം ആരംഭിച്ചിരുന്നത്. ഇവിടത്തെ കര്‍ഷക പ്രക്ഷോഭമാണ് ഇടതിന് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്.

നന്ദിഗ്രാമിലെ സ്പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.

തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്.

അമ്പതിനായിരം വോട്ടിന് തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു

മമതയെ അമ്പതിനായിരം വോട്ടിനെങ്കിലും തോല്‍പ്പിക്കുമെന്ന് തിരിച്ചടിച്ച് സുവേന്ദു അധികാരി. അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷം മുമ്പാണ് മമത നന്ദിഗ്രാമില്‍ വന്നത്. തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ അവിടെ വരാറുള്ളൂ. 2015 ഡിസംബര്‍ 15നാണ് ഇതിനു മുമ്പ് അവര്‍ നന്ദിഗ്രാമിലെത്തിയത്, തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന വേളയില്‍. നന്ദിഗ്രാമിലെ ജനങ്ങളോട് എന്തു ചെയ്തു എന്നാണ് ചോദിക്കാനുള്ളത്. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ സിംഗൂരിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നന്ദിഗ്രാമിലെ കൂട്ടക്കൊലയെ കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>