Bengal election 2021 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Apr 2021 04:15:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bengal election 2021 – malayalees.ch https://malayalees.ch 32 32 ബംഗാളില്‍ കേന്ദ്രസേന വംശഹത്യ നടത്തിയെന്ന് മമത ബാനര്‍ജി https://malayalees.ch/mamata-on-violence-outside-bengal-polling-booth/ Mon, 12 Apr 2021 04:15:44 +0000 https://malayalees.ch/?p=42807 ബം​ഗാൾ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സേന നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സേന വെടിവെച്ചതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിലെ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

ജനങ്ങളെ നിയന്ത്രിക്കാൻ അറിയാത്ത സി.ഐ.എസ്.എഫുകാരാണ് കൂച് ബിഹാറിൽ കൊല നടത്തിയത്. ആളുകൾക്കിടിയിലേക്ക് വെടിയുണ്ട വർഷിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കലായിരുന്നു ലക്ഷ്യമെങ്കിൽ അരയ്ക്ക് കീഴ്പ്പോട്ട് വെടിയുതിർക്കുമായിരുന്നു. എന്നാൽ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു. സിലി​ഗുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. നമ്മള്‍ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. പുറത്ത് നിന്ന് വന്നവർ നാലു പേരെയാണ് കൊന്നതെന്നും മമത പറഞ്ഞു.

എന്നാൽ സ്വയരക്ഷക്ക് വേണ്ടിയാണ് സി.ഐ.എസ്.എഫ് വെടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച പ്രത്യേക പൊലീസ് നിരീക്ഷകന്റെ റിപ്പോർട്ട്. പ്രദേശവാസികൾ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായത്. നാട്ടുകാരും കേന്ദ്രസേനയും തമ്മിൽ തെറ്റിധാരണ ഉണ്ടായതായും റിപ്പോർട്ട് പറഞ്ഞു.

]]>
ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് https://malayalees.ch/bengal-assam-second-phase-election/ Thu, 01 Apr 2021 04:04:17 +0000 https://malayalees.ch/?p=42340 ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകമാണ്. നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമില്‍ സുരക്ഷക്കായി കൂടുതൽ സേനയെ വിന്യസിച്ചു. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ അക്രമ പരമ്പര തന്നെ അരങേറിയ ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സൌത്ത് 24 പർഗാന, പർബ, മേദിനിപൂർ ജില്ലളിലായുള്ള 33 മണ്ഡങ്ങളിലേക്കായി 171 സ്ഥാനാർത്ഥികളാണുള്ളത്.

ടിഎംസി വിട്ട സുവേന്ദു അധികാരിയെ വച്ചു തന്നെ മമത ബാനർജിയെ നേരിടാനും നന്ദിഗ്രാം പിടിക്കാനുമാണ് ബിജെപി നീക്കം.

മേദിനിപൂർ മേഖലയില്‍ വലിയ സ്വാധീനം അധികാരി കുടുംബത്തിനുണ്ട്. വഞ്ചകരെ തിരിച്ചറിഞ്ഞ ജനം ബിജെപിക്ക് മറുപടി നല്കുമെന്നാണ് ടിഎംസി പ്രതികരണം. സൌത്ത് 24 പർഗാനയിലെ സ്വാധീനവും ടിഎംസിക്ക് ബലം നല്കുന്നു. അഭിനേതാക്കളായ സോഹം ചക്രബർത്തി, സയന്തിക ബാനർജി, ഹിരണ്‍മയ് ചത്തോബാധ്യായ, ക്രിക്കറ്റ് താരം അശോക് ദിന്‍ഡ എന്നിവരും ജനവിധി തേടുന്നവരിലുണ്ട്.

അസമില് 13 ജില്ലകളില് നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുല്‍ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള്‍ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ബിജെപി വിട്ട് എത്തിയ മുന്‍മന്ത്രി സം റോങ് – താങാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ സ്ഥാനാർത്ഥി.

]]>
ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും https://malayalees.ch/second-phase-of-the-campaign-in-bengal-and-assam-will-end-today/ Tue, 30 Mar 2021 04:00:49 +0000 https://malayalees.ch/?p=42214 ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി മമത ബാനർജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടെ 30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് നന്ദിഗ്രാമിൽ 67 ശതമാനവും ലോക്‌സഭ തെരഞ്ഞെടുപ്പിൽ 63 ശതമാനവുമാണ് വോട്ട് വിഹിതം. ബിജെപി 6% ൽ നിന്ന് 39% ലേക്ക് എത്തുകയും ചെയ്തിരുന്നു. സംസ്‌കാരത്തെ സ്‌നേഹിക്കാത്തവർക്ക് രാഷ്ട്രീയം സാധ്യമല്ലെന്നും നന്ദിഗ്രാമിൽ അധികാരി കുടുംബം ഗുണ്ടായിസം കളിക്കുന്നു എന്നുമാണ് മമത ബാനർജിയുടെ ആരോപണം. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന മമത ബംഗാളിനെ മിനി പാകിസ്താനാക്കി എന്നാണ് സുവേന്ദു അധികാരിയുടെ പ്രചാരണം.

രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങൾ ബൂത്തിലെത്തുന്ന അസമിൽ 345 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വികസനം ഉയർത്തി ബി.ജെ.പി പ്രചാരണം തുടരുമ്പോൾ സിഎഎയും തൊഴിലില്ലായ്മയുമാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയങ്ങൾ.

]]>
‘ഒരിക്കല്‍ ഇന്ത്യയുടെ പേര് മോദി എന്നാക്കും’: പരിഹസിച്ച് മമത ബാനര്‍ജി https://malayalees.ch/india-will-be-named-after-pm-modi-one-day-mamata-news/ Tue, 09 Mar 2021 04:19:27 +0000 https://malayalees.ch/?p=41250 പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയങ്ങളുടെ പേര് മാറ്റുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ അച്ചടിക്കുകയും ചെയ്ത പ്രധാനമന്ത്രി ഒരു ദിവസം രാജ്യത്തിന് തന്നെ സ്വന്തം പേരിടുമെന്നായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. കൊല്‍ക്കത്തയില്‍ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റിലും സ്വന്തം ചിത്രം പതിപ്പിക്കുന്നു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്’- മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ വിളിച്ചുപറയുകയാണ്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ പ്രധാനമന്ത്രി ബി-ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും മമത പറഞ്ഞു. ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി കഴിഞ്ഞ ദിവസം റാലി നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരിഹാസം.

സ്ത്രീ സുരക്ഷയെപ്പറ്റിയും ബി.ജെപി നേതാക്കള്‍ വാചാലരാവുന്നുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്. മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ അവസ്ഥയെന്താണ്. ‘മാതൃകാ സംസ്ഥാന’മായ ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്നതെന്നും മമത കുറ്റപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ വര്‍ധനക്കെതിരെ മമത ബാനർജി സ്കൂട്ടർ ഓടിച്ചു പ്രതിഷേധിച്ചതിനെ മോദി പരിഹസിച്ചിരുന്നു. സ്കൂട്ടറിൽ നിന്നു വീഴാതിരുന്നത് നന്നായി. സ്കൂട്ടർ ഭവാനിപുരിന് പകരം നന്ദിഗ്രാമിലേക്കാണ് തിരിഞ്ഞത്. ആർക്കും പരിക്കു പറ്റാതിരിക്കട്ടെ. പക്ഷേ സ്കൂട്ടർ നന്ദിഗ്രാമിൽ വീഴാൻ തീരുമാനിച്ചാൽ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നുമായിരുന്നു മമത നന്ദിഗ്രാമില്‍ മത്സരിക്കുന്നതിനെ കുറിച്ച് മോദി പറഞ്ഞത്.

]]>
ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത https://malayalees.ch/mamata-march-against-lpg-price-rise/ Mon, 08 Mar 2021 04:22:12 +0000 https://malayalees.ch/?p=41189 ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു.

റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ തെരഞ്ഞടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു മമതയുടെ പ്രതിഷേധം.

നാല് ദിവസത്തെ ഇടവേളയില്‍ 25 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന് വില വര്‍ധിച്ചത്. പെട്രോളിന് ചില നഗരങ്ങളില്‍ നൂറ് രൂപ കടന്നിരുന്നു.

മോദിയെ താനുമായി നേരിട്ട് ഏറ്റുമുട്ടാനും മമത ബാനര്‍ജി വെല്ലുവിളിച്ചു. മോദിക്ക് എത്രമാത്രം വിജയിക്കാനാകുമെന്ന് ചോദിച്ച മമത, വിജയിയെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ 29 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

]]>