BEN STOKES – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Dec 2022 05:59:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BEN STOKES – malayalees.ch https://malayalees.ch 32 32 സ്റ്റോക്സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്; അത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ https://malayalees.ch/ben-stokes-csk-dhoni/ Mon, 26 Dec 2022 05:59:43 +0000 https://malayalees.ch/?p=73415 ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീം ക്യാപ്റ്റനാക്കണോ എന്നത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. തങ്ങൾക്ക് ഒരു ഓൾറൗണ്ടറെ ആവശ്യമായിരുന്നു എന്നും സ്റ്റോക്സിനെ ലഭിച്ചതിൽ ധോണി സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. 

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ, റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. 2 കോടി രൂപയായിരുന്നു താരത്തിൻ്റെയും അടിസ്ഥാനവില. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനും ലഭിച്ചു റെക്കോർഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. 7.25 കോടി രൂപ വരെ രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനായി കളത്തിലുണ്ടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികൾ.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിൻ്റെ റെക്കോർഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങൾ തകർത്തത്. 2021 മിനി ലേലത്തിൽ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു.

]]>
ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്‍റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട് https://malayalees.ch/india-vs-england-second-odi/ Sat, 27 Mar 2021 04:05:31 +0000 https://malayalees.ch/?p=42102 സെഞ്ച്വറിയുമായി ജോണി ബെയര്‍സ്റ്റോയും ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ബെന്‍ സ്റ്റോക്സും. ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 337 എന്ന ലക്ഷ്യം ഇംഗ്ലണ്ടിന് മറികടക്കാന്‍. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയും ബെയര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കം ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ട് പാഴാക്കിയില്ല. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സുമായി 175 റണ്‍സ് കൂട്ടുകെട്ടും ജോണി ബെയര്‍സ്റ്റോ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റിന്‍റെ അനായാസ വിജയമാണ് സ്വന്തമായത്.

ആദ്യ വിക്കറ്റില്‍ 110 റണ്‍സാണ് ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും നേടിയത്. 52 പന്തില്‍ 55 റണ്‍സെടുത്ത ജോസണ്‍ റോയിയെ കിടിലന്‍ ഫീല്‍ഡിങ്ങിലൂടെ രോഹിത് ആണ് പുറത്താക്കിയത്. പക്ഷേ അതിലും ഭീകരമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്‍റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ- ബെന്‍ സ്റ്റോക്സ് സഖ്യം 175 റണ്‍സാണ് അടിച്ചുകൂട്ടിയത്. 11 ബൌണ്ടറിയും ഏഴ് സിക്സറും പറത്തി ബെയര്‍സ്റ്റോ ഇതിനിടയില്‍ സെഞ്ച്വറി തികച്ചു. 112 പന്തില്‍ 124 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്.

മറുവശത്ത് പത്ത് സിക്സറുകളും നാല് ബൌണ്ടറികളും ഉള്‍പ്പടെ 99 റണ്‍സ് നേടിയ സ്റ്റോക്സ് നിര്‍ദാക്ഷിണ്യമാണ് ഇന്ത്യന്‍ ബോളര്‍മാരെ പ്രഹരിച്ചത്. ഒടുവില്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ഭൂവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി സ്റ്റോക്സ് മടങ്ങുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറിന്‍റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസീദിന്‍റെ പന്തില്‍ ബൌള്‍ഡായാണ് ബട്‍ലര്‍ മടങ്ങിയത്. ഡേവിഡ് മലനും ലിവിങ്സ്റ്റണും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റും ഭൂവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. 106 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുമടക്കം ഇതിനിടെ രാഹുല്‍ തന്‍റെ അഞ്ചാം രാജ്യാന്തര സെഞ്ച്വറി പൂര്‍ത്തിയാക്കി. കോഹ്‍ലി 79 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 114 പന്തില്‍ 108 റണ്‍സാണ് നേടിയത്.

മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലിയുടെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത് ആദില്‍ റഷീദ് ആണ്. വ്യക്തിഗത സ്കോര്‍ 66ഇല്‍ എത്തിനില്‍ക്കേ ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്. സ്കോര്‍ബോര്‍ഡ് 158ഇല്‍ നില്‍ക്കെയാണ് കോഹ്‍ലി പുറത്തായത്. പിന്നീട് എത്തിയ ഋഷഭ് പന്ത് കെ.എല്‍ രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. രാഹുല്‍ സ്വതസിദ്ധമായ ശൈലിയില്‍ മുന്നോട്ടുപോയപ്പോള്‍ പന്ത് തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പന്ത് 40 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമടക്കം 77 റണ്‍സാണ് നേടിയത്.

]]>
ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ https://malayalees.ch/article-about-ben-stokes/ Tue, 21 Jul 2020 09:00:24 +0000 https://malayalees.ch/?p=28823 2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി.

മൂന്ന് വർഷങ്ങൾ പിന്നിട്ടു. 2019 ലോകകപ്പ് ഫൈനൽ. ന്യൂസീലൻഡ് മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് വളരെ വേഗം നാല് വിക്കറ്റുകൾ നഷ്ടമായി. ക്രൈസിസ് സിറ്റുവേഷൻ. ക്രീസിൽ ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും. 110 റൺസിൻ്റെ ഗെയിം ചേഞ്ചിംഗ് പാർട്ട്ണർഷിപ്പിനൊടുവിൽ 59 റൺസെടുത്ത് ബട്‌ലർ പുറത്ത്. സ്കോർ 44.5 ഓവറിൽ 196-5. ബാറ്റൺ സ്റ്റോക്സ് ഏറ്റെടുത്തു. പക്ഷേ, ക്രിസ് വോക്സ് (2), ലിയാം പ്ലങ്കറ്റ് (10), ജോഫ്ര ആർച്ചർ (0) എന്നിവർ വേഗം പുറത്തായതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 15 റൺസ്. മൂന്നും നാലും പന്തുകളിൽ സ്റ്റോക്സിൻ്റെ രണ്ട് സിക്സറുകൾ. ജയിക്കാൻ രണ്ട് പന്തുകളിൽ മൂന്ന് റൺസ്. പക്ഷേ, രണ്ട് റൺസേ എടുക്കാനയുള്ളൂ. അവസാന രണ്ട് പേർ റണ്ണൗട്ടാവുകയും ചെയ്തു. മത്സരം സമനില. ബെൻ സ്റ്റോക്സ് 84 റൺസ് നോട്ടൗട്ട്. സൂപ്പർ ഓവറിൽ വീണ്ടും സമനില. ഒടുവിൽ ഇംഗ്ലണ്ടിന് നാടകീയ ജയം.

മൂന്ന് വർഷങ്ങൾ കൊണ്ട് ബെൻ സ്റ്റോക്സ് എന്ന ക്രിക്കറ്റർ സ്വയം പരുവപ്പെട്ടത് ഇങ്ങനെയായിരുന്നു. ടി-20 ലോകകപ്പ് നഷ്ടപ്പടുത്തിയ ഇമേജിൽ നിന്ന് ഏകദിന ലോകകപ്പ് നേടിയ ഇമേജിലേക്ക് ഒരു അവിശ്വസനീയ പരിണാമം. ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ, ഹെഡിംഗ്‌ലിയിൽ നടന്ന നൈൽ ബൈറ്റിംഗ് മാച്ചിൽ ഓസ്ട്രേലിയക്കും വിജയത്തിനുമിടയിൽ നിന്നതും ഇതേ സ്റ്റോക്സ് ആയിരുന്നു. അവസാന വിക്കറ്റിലെ 76 റൺസ് പാർട്ണർഷിപ്പിൽ സ്റ്റോക്സിൻ്റെ പങ്കാളിയായ ജാക്ക് ലീച്ച് നേടിയത് വെറും ഒരു റൺ ആയിരുന്നു. മനസാന്നിധ്യത്തിൻ്റെ 330 മിനിട്ടുകൾ നീണ്ട ഇന്നിംഗ്സിനൊടുവിൽ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിൻ്റെ അവിശ്വസനീയ ജയം സമ്മാനിക്കുമ്പോൾ സ്റ്റോക്സ് 135 നോട്ട് ഔട്ട്.

കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബെൻ സ്റ്റോക്സിലെ ബാറ്റ്സ്മാൻ്റെ ഇരട്ടമുഖം കണ്ടു. ആദ്യ ഇന്നിംഗ്സിൽ തൻ്റെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയടിച്ച സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സിൽ തൻ്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് അർദ്ധസെഞ്ചുറിയും കുറിച്ചു. ഒപ്പം, മൂന്ന് വിക്കറ്റുകളും മത്സരത്തിലെ താരവും.

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്ന ബിഗ് ബെൻ ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ്. ടീമിനു വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന താരം. പന്തെറിഞ്ഞിട്ട് സ്ട്രൈറ്റ് ഡ്രൈവിനു പിന്നാലെയോടി ബൗണ്ടറി ലൈനിൽ വെച്ച് പന്ത് സേവ് ചെയ്യുന്നത്രയുമാണ് അദ്ദേഹത്തിൻ്റെ സമർപ്പണം. സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിയുന്നു എന്നത് തന്നെയാണ് സ്റ്റോക്സിനെ വളരെ അപകടകാരിയാക്കുന്നത്. അവിടെയാണ് സമകാലികരായ പല ഓൾറൗണ്ടർമാരും പിന്നാക്കം പോകുന്നത്. പന്തിൽ പേസും ബൗൺസും സ്വിങും കണ്ടെത്താൻ കഴിയുന്ന സ്റ്റോക്സ് അവിടെയും ഒരു റെയർ ബ്രീഡ് ആവുന്നു. ഇങ്ങനെയുള്ള ഓൾറൗണ്ടർമാരെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാമെന്നതാണ് ഇപ്പോൾ ടീമുകളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്നത് ക്രിക്കറ്റിലെ ഓൾറൗണ്ടർ സമവാക്യങ്ങളെയാണ്.

]]>