Believers Church – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Nov 2020 04:28:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Believers Church – malayalees.ch https://malayalees.ch 32 32 ബിലിവേഴ്സ് ചർച്ച് റെയ്ഡ്: 13 കോടിയുടെ കള്ളപ്പണം കണ്ടെത്തി https://malayalees.ch/black-money-caught-from-believers-church/ Sat, 07 Nov 2020 04:28:15 +0000 https://malayalees.ch/?p=34643 ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലായി രണ്ട് ദിവസത്തെ റെയ്ഡ് പിന്നിടുമ്പോള്‍ വന്‍ കുംഭകോണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കായും ക്രമക്കേടുകളിലെ പങ്കാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സംഘം വലവിരിച്ചു കഴിഞ്ഞു. അതേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ നടന്ന പരിശോധനയും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ഇതുവരെ സഭാ ആസ്ഥാനത്ത് നിന്നടക്കം 13 കോടി രൂപയുടെ കള്ളപ്പണമാണ് പരിശോധനയില് കണ്ടെത്തിയത്. ഇതില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ആദായ നികുതി വകുപ്പ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെങ്കിലും കൂടുതല്‍ കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന.

]]>
ബിലീവേഴ്സ് ചർച്ചിന് കീഴില്‍ 5 വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് https://malayalees.ch/believers-church-raid-continues/ Fri, 06 Nov 2020 08:57:36 +0000 https://malayalees.ch/?p=34591 ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ്. സഭയുടെ പേരിൽ പണം സ്വീകരിച്ച ശേഷം വിദേശ സംഭവനാ നിയമന്ത്രണ നിയമം മറികടന്നെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അടക്കം ബിലീവേഴ്സ് സ്ഥാപനങ്ങളിൽ രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് നടക്കുന്ന റെയ്ഡിനു സമാന്തരമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും ബിലീവേഴ്സ് സ്ഥാപനങ്ങളിൽ റെയ്ഡ് ഇന്നും തുടരുകയാണ് . ഡൽഹിയിൽ ഇന്നലെ നടന്ന പരിശോധനയിൽ കണ്ടെത്തിയ 3 കോടി 80 ലക്ഷം രൂപയടക്കം ഇതു വരെ 4 കോടി രൂപയുടെ കള്ളപ്പണവും പല സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി കുടുതൽ ബാങ്ക് അക്കൗണ്ടുകളും കമ്പ്യൂട്ടറുകളും പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു . ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചാവും വരും ദിവസങ്ങളിൽ പരിശോധന തുടരുക.

]]>