belgium – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 04:25:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png belgium – malayalees.ch https://malayalees.ch 32 32 അഞ്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 16 വര്‍ഷത്തെ ശിക്ഷയ്ക്കിടയില്‍ ദയാവധത്തിലൂടെ ജീവിതമവസാനിപ്പിച്ച് അമ്മ https://malayalees.ch/belgian-mother-who-killed-her-5-children-euthanised/ Mon, 06 Mar 2023 04:25:42 +0000 https://malayalees.ch/?p=77426 അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അതിന് ശിക്ഷയായി 16 വര്‍ഷത്തെ തടവ് ജീവിതം അനുഭവിക്കുകയും ചെയ്ത സ്ത്രീ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. ബെല്‍ജിയം പൗരയായ ജെനിവീവ് ലെര്‍മിറ്റ് ആണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ദയാവധം സ്വീകരിച്ചത്.(Belgian mother who killed her 5 children euthanised )

2007 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ ഒന്നാകെ നടുക്കിയ ആ സംഭവം. ബെല്‍ജിയത്തെ നിവല്‍സ് പട്ടണത്തിലെ വീട്ടിലായിരുന്നു ജെനിവീവും ഭര്‍ത്താവ് ബൗച്ചൈബ് മൊഖാഡെമും അവരുടെ അഞ്ച് മക്കളും ജീവിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തിനുണ്ടായിരുന്നില്ല. ആയിടെയാണ് ബൗച്ചൈബ് മൊറോക്കോയിലുള്ള തന്റെ മാതാപിതാക്കളെ കാണാന്‍ തനിച്ച് വീട്ടില്‍ നിന്ന് പുറപ്പെടുന്നത്. ഭാര്യയെയും മക്കളെയും കൊണ്ടുപോയിരുന്നില്ല.

തുടര്‍ന്ന് ദിവസങ്ങളോളം വീട്ടില്‍ മക്കളുമൊത്ത് തനിച്ച് കഴിഞ്ഞിരുന്ന ജെനിവീവ് കടുത്ത നിരാശയിലേക്ക് വീണു. ഭര്‍ത്താവ് ഇനി തിരികെ വന്നില്ലെങ്കില്‍ അഞ്ച് മക്കളും താനും ഒറ്റപ്പെട്ടുപോകും എന്ന ചിന്തയായിരുന്നു ജെനിവീവിനെ അലട്ടിയിരുന്നത്. അതോടെ ജെനി കടുത്ത മാനസിക സംഘര്‍ഷത്തിലേക്കെത്തി.

ഒരു ദിവസം ജീവിതം അവസാനിപ്പിക്കാന്‍ ജെനിവീവ് തീരുമാനിച്ചു. മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതി. അതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആദ്യം ജെനിവീവ് രണ്ട് കത്തികള്‍ മോഷ്ടിക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയ ജെനിവീവ് മുന്‍വശത്തെ വാതിലുകളെല്ലാം പൂട്ടി കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങി. പിന്നാലെ ഓരോ കുട്ടിയെയും കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ചു. യാസ്മിന്‍ (14), നോറ (12), മിറിയം (10), മിന (ഏഴ്), മെഹ്ദി (3) എന്നിവരാണ് കൊല്ലപ്പെട്ടത്.

2008ല്‍ ജെനിവീവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനോടകം കടുത്ത മാനസിക വിഭ്രാന്തിയിലേക്ക് പോയ ജെനിവിവിനെ 2019ല്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ക്രൂരമായ കൊലപാതകം നടന്ന് കൃത്യം പതിനാറാം വര്‍ഷമാണ് ജെനിവീവ് തന്റെ ദയാവധത്തിനായി തെരഞ്ഞെടുത്തത്. ജെനിയുടെ അഭിഭാഷകനായിരുന്ന നിക്കോളാസ് കോഹന്‍ ആണ് ജെനിവീവ് ദയാവധം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനിടെ ഭര്‍ത്താവുമായി നിയമപരമായി ജെനി വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

മോണ്ടിഗ്‌നി-ലെ-ടില്ലെലിലെ ലിയോനാര്‍ഡ് ഡി വിഞ്ചി ആശുപത്രിയിലാണ് ലെര്‍മിറ്റ് മരിച്ചതെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ജെനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തില്‍ ദയാവധം വഴി 2,966 പേരാണ് മരിച്ചത്. 2021 നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവാണുണ്ടായത്.

]]>
ബ്രസൽസിലെ മെട്രോ സ്റ്റേഷനിൽ മൂന്ന് പേർക്ക് കുത്തേറ്റു https://malayalees.ch/three-injured-in-knife-attack-near-eu-brussels-headquarters/ Tue, 31 Jan 2023 04:22:52 +0000 https://malayalees.ch/?p=75357 ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപം ആക്രമണം. തിങ്കളാഴ്ച ഷുമാൻ മെട്രോ സ്റ്റേഷനിലുണ്ടായ ആക്രമണം ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ 30 വയസ്സുള്ള അക്രമിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു.

വൈകുന്നേരം ആറ് മണിയോടെ തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ബ്രസൽസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റവാളിയെ ദ്രുതഗതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് പ്രശംസിച്ചു.

]]>
സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ https://malayalees.ch/qatar-fifa-world-cup-spain-germany-croatia-belgium/ Wed, 23 Nov 2022 07:40:14 +0000 https://malayalees.ch/?p=71736 ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

]]>