beena philip – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Aug 2022 04:31:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png beena philip – malayalees.ch https://malayalees.ch 32 32 കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: എന്ത് നടപടിയെടുക്കുമെന്ന് ഇന്നറിയാം https://malayalees.ch/cpim-state-committee-will-discuss-action-against-beena-philip-for-participating-rss-program/ Wed, 10 Aug 2022 04:31:02 +0000 https://malayalees.ch/?p=66174 ആര്‍എസ്എസ് പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്.

ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയര്‍ നല്‍കിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ല്‍ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.

ബീനാ ഫിലിപ്പ് നിലവില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗം മാത്രമാണ്. സജീവ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയമില്ലെന്നത് ഉള്‍പ്പെടെ പരിഗണിച്ച് കടുത്ത നടപടിയുണ്ടാകാന്‍ ഇടയില്ല. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയാകും തീരുമാനമെടുക്കുക.

]]>
ബാലഗോകുലം വിവാദം: ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ https://malayalees.ch/balagokulam-controversy-kozhikode-mayor-abstains-from-official-events/ Tue, 09 Aug 2022 08:34:56 +0000 https://malayalees.ch/?p=66143 ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്.

മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു. അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കാമായിരുന്നു എന്നും തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

മേയർക്ക് പരിചയക്കുറവുണ്ട്. മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇപ്പോഴും ശ്രദ്ധിക്കണം. ബീന ഫിലിപ്പിനെ മേയർ ആക്കിയത് പാർട്ടിയാണ്. നടപടി പാർട്ടിയാണ് തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്.

]]>