Beef – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Dec 2022 06:29:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Beef – malayalees.ch https://malayalees.ch 32 32 ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ https://malayalees.ch/auto-rickshaw-driver-arrested-for-transporting-suspected-beef-in-indore/ Sat, 17 Dec 2022 06:29:36 +0000 https://malayalees.ch/?p=72991 ബീഫാണെന്ന് സംശയിക്കപ്പെടുന്ന മാംസം കടത്തിയതിന് മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിലാണ് ഒവൈസെന്ന ഡ്രൈവർ അറസ്റ്റിലായത്. അപകടകരമായ ഡ്രൈവിംഗ്, ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പൊലീസ് സ്‌റ്റേഷനിലെത്തിയ ബജ്രഗ്ദൾ പ്രവർത്തകർ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോ പല വാഹനങ്ങളിലും ഇടിച്ചിരുന്നുവെന്നും തുടർന്ന് തങ്ങൾ തടയുകയായിരുന്നുവെന്നും ബജ്രഗ്ദൾ യൂണിറ്റ് കോർഡിനേറ്റർ വ്യക്തമാക്കി.

]]>