beaten up – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Dec 2022 04:18:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png beaten up – malayalees.ch https://malayalees.ch 32 32 മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ കല്ലും കട്ടയും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍ https://malayalees.ch/man-arrested-in-kochi-for-brutally-beating-his-brother-in-law-with-stone/ Tue, 27 Dec 2022 04:18:01 +0000 https://malayalees.ch/?p=73461 എറണാകുളത്ത് മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തമിഴ്‌നാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. കൊലക്കേസ് പ്രതി കൂടിയായ മുരുകന്‍ സുബ്രഹ്മണ്യനാണ് മര്‍ദിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യാ സഹോദരനെ മുരുകന്‍ സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അടിയേറ്റയാളുടെ വാരിയെല്ലിനു പൊട്ടലുണ്ട്. കഴുത്തിനു പുറകില്‍ ഏഴും, മുഖത്ത് ഇടതു കണ്ണിനു താഴെ മൂന്നും തുന്നലുകളുണ്ട്. പരുക്കേറ്റയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം പ്രതി മുരുകനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതാണ് ഇയാള്‍.

]]>
വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവം; സ്റ്റേഷന്‍ ഹൗസ് ഓഫീസർക്ക് സ്ഥലംമാറ്റം https://malayalees.ch/police-officers-transferred-attacking-brothers-walayar/ Thu, 20 Oct 2022 13:29:55 +0000 https://malayalees.ch/?p=69941 വാളയാറില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.

]]>
‘ജാതിച്ചരട്’ കയ്യില്‍ കെട്ടി; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; അര്‍ധനഗ്നനാക്കി ഓടിച്ചു https://malayalees.ch/student-brutally-beaten-in-tamil-nadu/ Wed, 01 Jun 2022 12:22:18 +0000 https://malayalees.ch/?p=62751 തമിഴ് നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ജാതിയുടെ അടയാളമായ മഞ്ഞ ചരട്’ കയ്യില്‍ കെട്ടിയതിനായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു. സംഭവത്തില്‍ പാളയംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

പാളയംകോട്ട സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സ്‌കൂളിന് പുറത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു മര്‍ദനം. സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അര്‍ധനഗ്നനാക്കി വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തെത്തി.
ദൃശ്യങ്ങള്‍ കണ്ട് കേസെടുത്ത പാളയംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചരട് കയ്യില്‍ കെട്ടി സ്‌കൂളിലെത്തിയതാണ് മര്‍ദനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി പൊലീസ് പറഞ്ഞു. തിരുനെല്‍വേലി മേഖലയില്‍ ജാതിതര്‍ക്കങ്ങള്‍ കുറച്ചു കാലങ്ങളായി നിലനില്‍കുന്നുണ്ട്. കീഴ് ജാതിക്കാരനായ കര്‍ഷകനെ ക്രൂരമായി വെട്ടിക്കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. കളക്കാടിനടുത്തുള്ള സിങ്കിക്കുളം ഗ്രാമത്തിലെ കര്‍ഷകനായ മരുകനായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെ പൊലീസ് ഇനിയും അറസ്റ്റു ചെയ്തിട്ടില്ല.

]]>