bear – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Jan 2024 06:05:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bear – malayalees.ch https://malayalees.ch 32 32 വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് ജാഗ്രത നിർദേശം https://malayalees.ch/bear-spotted-at-wayanad-mananthavady-valliyurkaavu/ Tue, 23 Jan 2024 06:04:19 +0000 https://malayalees.ch/?p=95136 വയനാട് മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ കരടിയെ കണ്ടതായി നാട്ടുകാർ. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിൽ കരടിയെ കണ്ടു. 

വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. വനമേഖലയിലല്ല കരടിയെ കണ്ടിരിക്കുന്നത്. വള്ളിയൂർക്കാവ് ജനവാസ മേഖലയാണ്. വയലുകളാണ് പ്രദേശത്ത് കൂടിതലും.

നാട്ടുകാരും വനപാലകരും പരിശോധന നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.

]]>
ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ https://malayalees.ch/bear-face-spotted-on-mars-as-nasa-observes-rock-formation/ Sat, 28 Jan 2023 12:14:22 +0000 https://malayalees.ch/?p=75227 അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ? അത്തരമൊരു സാധ്യതയിലേക്ക് നേരിയ സൂചന നല്‍കുന്ന കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ് നാസ. (Bear Face Spotted On Mars As NASA Observes Rock Formation)

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്. ഉപരിതലത്തില്‍ കണ്ട ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കുമ്പോള്‍ കരടിയുടെ മുഖച്ഛായ തെളിഞ്ഞുവരുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഒരു ട്വീറ്റിലൂടെ പറഞ്ഞത്. ഈ ചിത്രം പിന്നീട് നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.

കരടിയുടെ മൂക്കായി നാം കാണുന്ന പ്രദേശം ഒരു അഗ്നിപര്‍വതം ആകാനുള്ള സാധ്യത അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍.

]]>