BCCI – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:32:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BCCI – malayalees.ch https://malayalees.ch 32 32 ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ, ഇത്തവണ പരീക്ഷണം ടി10 ക്രിക്കറ്റില്‍ https://malayalees.ch/bcci-plans-to-introduce-t10-league-in-indian-cricket-s5p7lc/ Sat, 16 Dec 2023 08:32:18 +0000 https://malayalees.ch/?p=92995 ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

മുംബൈ: 2007ലെ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടങ്ങിയ ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റിനും ഐപിഎല്‍ ബ്രാന്‍ഡിനും ഇപ്പോഴും ഇടിവൊന്നും വന്നിട്ടില്ലെങ്കിലും ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ഐപിഎല്ലിന് മുന്നോടിയായി ടി10 ലീഗ് നടത്താനുള്ള പദ്ധതികളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം ഈ ടി10 ലീഗില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കളിക്കാര്‍ക്ക് പ്രായപരിധിവെക്കുന്നതും പരിഗണനയിലുണ്ട്.

ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ടി10 ലീഗിനായി പുതിയ ടീമുകളെ ക്ഷണിക്കണോ അതോ നിലവിലെ ഐപിഎല്‍ ടീമുകളെ ടി10 ലീഗില്‍ കളിപ്പിച്ചാല്‍ മതിയോ എന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ടി10 ലീഗിനായി പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചാല്‍ ബിസിസിഐക്ക് അതുവഴി വലിയ വരുമാനമുണ്ടാക്കാനാവും. എന്നാല്‍ ഐപിഎല്‍ പോലെ മറ്റ് ലീഗുകള്‍ തുടങ്ങാന്‍ ബിസിസിഐക്ക് ഐപിഎല്‍ ടീമുകളുടെയെല്ലാം അനുമതി ആവശ്യമുണ്ട്. ഐപിഎല്‍ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഐപിഎല്‍ ടീമുകള്‍ക്ക് ഫസ്റ്റ് റെഫ്യൂസല്‍ അവകാശമുണ്ട്. അതിനാല്‍ ഐപിഎല്‍ ടീമുകളുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

നിലവില്‍ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരില്‍ പലരും ഐപിഎല്ലിലും കളിക്കുന്നവരാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ബിസിസിഐ തുടങ്ങുന്ന ടി10 ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാനായേക്കമെന്നാണ് ആരാധകര്‍ കരുതുന്നത്.

]]>
ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റു; ബിസിസിഐക്കെതിരെ എഫ് ഐ ആർ https://malayalees.ch/worldcup-cricket-2023-case-against-bcci/ Thu, 02 Nov 2023 11:55:28 +0000 https://malayalees.ch/?p=90497 ബിസിസിഐക്കെതിരെ കോൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്‌ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു.(WorldCup Cricket 2023 case against BCCI)

അതേസമയം മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) അറിയിച്ചു. മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, സ്വമേധയാ നടപടികള്‍ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം. പാരിസ്ഥിതിക പ്രശ്‌നങ്ങളോട് പോരാടാന്‍ ബോര്‍ഡ് പ്രതിബദ്ധരാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു.

]]>
ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവുമായി ബിസിസിഐ https://malayalees.ch/bcci-domestic-matches-prize-money/ Mon, 17 Apr 2023 08:01:33 +0000 https://malayalees.ch/?p=79696 ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ 2 കോടി രൂപയായിരുന്നു സമ്മാനത്തുക. റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക ഒരു കോടി രൂപയിൽ നിന്ന് മൂന്ന് കോടി രൂപയായും സെമി ഫൈനലിസ്റ്റുകൾക്കുള്ള സമ്മാനത്തുക 50 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായും ഉയർത്തി. ഇറാനി കപ്പ് ചാമ്പ്യന്മാർക്ക് 50 ലക്ഷവും റണ്ണേഴ്സ് അപ്പിന് 25 ലക്ഷവും സമ്മാനത്തുക വരും സീസൺ മുതൽ ലഭിക്കും. കഴിഞ്ഞ സീസണിൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയായിരുന്നു സമ്മാനം. റണ്ണേഴ്സ് അപ്പിന് പാരിതോഷികം ഉണ്ടായിരുന്നില്ല.

]]>
സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ https://malayalees.ch/sanju-samson-bcci-annual-contract/ Mon, 27 Mar 2023 05:04:20 +0000 https://malayalees.ch/?p=78657 മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക കരാർ. ഏറ്റവും പുതിയ വാർഷിക കരാറിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് സിയിലാണ് സഞ്ജു. നിലവിൽ ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനത്തിലാണ് താരം.

https://92697188f212ccac5c17791ab6b10680.safeframe.googlesyndication.com/safeframe/1-0-40/html/container.html

ഏഴ് കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ഗ്രേഡ് എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഇതിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ടു. 5 കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് എയിൽ ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരും മൂന്ന് കോടി രൂപ ലഭിക്കുന്ന ഗ്രേഡ് ബിയിൽ ചേതേശ്വർ പൂജാര, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുമാണ് ഉള്ളത്.

ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചഹാൽ, കുൽ-ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് സഞ്ജുവിനൊപ്പം ഗ്രേഡ് സിയിൽ ഉള്ളത്.

]]>
ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സർഫറാസിനും സക്സേനയ്ക്കും ഇടമില്ല https://malayalees.ch/irani-cup-rest-of-india-team-2/ Mon, 27 Feb 2023 08:22:40 +0000 https://malayalees.ch/?p=76960 ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ രെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ മുംബൈ താരം സർഫറാസ് ഖാനും കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ടീമിൽ ഇടം നേടിയില്ല. (irani cup rest india)

കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അസാമാന്യ പ്രകടനം നടത്തിയ രണ്ട് താരമാണ് ജലജ് സക്സേന. കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തിന് അർഹിക്കുന്ന അവസരം ലഭിക്കുന്നില്ലെന്ന പരാതി ഏറെക്കാലമായി ഉണ്ട്. കേരളത്തിൻ്റെ താരമായ ജലജ് കഴിഞ്ഞ രഞ്ജിയിൽ ഏറ്റവുമധികം വിക്കറ്റെടുത്ത താരമായിരുന്നു. വെറും 7 മത്സരങ്ങളിൽ നിന്ന് 19.26 ശരാശരിയിൽ 50 വിക്കറ്റുകളാണ് താരം നേടിയത്. സീസണിൽ 83 ശരാശരിയിൽ 830 റൺസ് നേടി റൺ വേട്ടക്കാരിൽ അഞ്ചാമതെത്തിയ മറ്റൊരു കേരള താരം സച്ചിൻ ബേബിയെയും ടീമിൽ പരിഗണിച്ചില്ല.

]]>
അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ https://malayalees.ch/bcci-5-crore-prize-mone-u19-womens-world-cup/ Mon, 30 Jan 2023 05:07:33 +0000 https://malayalees.ch/?p=75273 അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്.

ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.

ഷഫാലി വർമയെയും (15) ശ്വേത സെഹ്‌രാവത്തിനെയും (5) വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. കരുതലോടെ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിട്ട സഖ്യം അനാവശ്യ റിസ്കുകൾ എടുക്കാതെ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു നയിച്ചു. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെ ട്രിഷ (24) പുറത്തായെങ്കിലും ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.

]]>
ഇന്ത്യ – പാകിസ്താൻ ടെസ്റ്റ് പരമ്പര; എംസിസിയുടെ ഓഫർ നിരസിച്ച് ബിസിസിഐ https://malayalees.ch/india-pakistan-test-mcc-bcci/ Sat, 31 Dec 2022 06:45:56 +0000 https://malayalees.ch/?p=73716 ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താമെന്ന മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഓഫർ നിരസിച്ച് ബിസിസിഐ. എംസിസി സിഇഒ സ്റ്റുവർട്ട് ഫോക്സ് ആണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മെൽബണിൽ വച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ബിസിസിഐ ഇത് നിരസിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2007-2008 സീസണു ശേഷം ഇതുവരെ ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 2005-2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ടെസ്റ്റ് പര്യടനം നടത്തിയത്. 2012നു ശേഷം ഇതുവരെ ഇരു ടീമുകളും തമ്മിൽ ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല. 2008 ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ കളിച്ചത്. അടുത്ത വർഷം പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുമോ എന്നതിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.

]]>
ബിസിസിഐ സെലക്ഷൻ കമ്മറ്റി; മത്സരരംഗത്ത് മുൻ സൂപ്പർ താരങ്ങൾ https://malayalees.ch/bcci-new-selection-committee-list/ Tue, 29 Nov 2022 04:13:32 +0000 https://malayalees.ch/?p=72035 ബിസിസിഐയുടെ സെലക്ഷൻ കമ്മറ്റി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവർ മുൻ സൂപ്പർ താരങ്ങൾ. മുൻ വിക്കറ്റ് കീപ്പർ ദിനേഷ് മോംഗിയ, വിക്കറ്റ് കീപ്പർ അജയ് രത്ര, ബാറ്റർ ശിവ് സുന്ദർ ദാസ് തുടങ്ങിയ താരങ്ങൾ അപേക്ഷ സമർപ്പിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ തോറ്റുപുറത്തായതോടെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടത്. ഇവരുടെ ഒഴിവിലേക്ക് ഉടൻ പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇതിനായി ഒരു ഉപദേശക സമിതിയെ നിയമിക്കാനാണ് സാധ്യത.

]]>
ടി 20 ലോകകപ്പ് തോൽവി, പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ https://malayalees.ch/t20-world-cup-fallout-bcci-sacks-entire-selection-committee/ Sat, 19 Nov 2022 04:18:01 +0000 https://malayalees.ch/?p=71541 ടി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതൻ ശർമ ഉൾപ്പെടെയുള്ളവരെയാണ് ബിസിസിഐ പുറത്താക്കിയത്. ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയുമാണ് ബിസിസിഐ പുറത്താക്കിയത്.

ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു.

നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. 2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല.

]]>
റോജർ ബിന്നി ബിസിസിഐയുടെ 36-ാമത് പ്രസിഡൻ്റ് https://malayalees.ch/former-india-cricketer-roger-binny-appointed-as-the-next-bcci-president/ Tue, 18 Oct 2022 11:51:28 +0000 https://malayalees.ch/?p=69819 ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോജർ ബിന്നിയെ നിയമിച്ചു. ബിസിസിഐയുടെ 36-ാമത് പ്രസിഡന്റാണ്. സൗരവ് ഗാംഗുലി സ്ഥാനമൊഴിയേണ്ടി വന്നതിന് പിന്നാലെയാണ് ബെംഗളൂരു സ്വദേശിയായ റോജർ ചുമതലയേൽക്കുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായ സെക്രട്ടറി സ്ഥാനത്ത് തുടരും. ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) ഈ തീരുമാനമെടുത്തത്.

ആരാണ് റോജർ ബിന്നി?
ഇന്ത്യയിൽ നിന്നുള്ള ആദ്യ ആംഗ്ലോ-ഇന്ത്യൻ ക്രിക്കറ്റ് താരമാണ് റോജർ. കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിൽ 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന അംഗമായിരുന്നു. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം റോജർ ബിന്നിയാണ്. ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 29 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ആ ടൂർണമെന്റിലെ മികച്ച പ്രകടനം. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.

2000ൽ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെ പരിശീലകൻ
2000ൽ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകൻ കൂടിയായിരുന്നു ബിന്നി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ടീം ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടി. മൊഹമ്മദ് കൈഫിന്റെ ക്യാപ്റ്റൻസിയിലും റോജർ ബിന്നിയുടെ കോച്ചിംഗിലുമാണ് ഇന്ത്യൻ ടീം ലോകകപ്പ് നേടിയത്. യുവരാജ് സിംഗ്, വേണുഗോപാൽ റാവു തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും ആ ടീമിൽ കളിച്ചു.

1979ലായിരുന്നു റോജർ ബിന്നിയുടെ അരങ്ങേറ്റം
1979ലാണ് റോജർ ബിന്നി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. ബാംഗ്ലൂരിൽ പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് കളിച്ചു. ഇതിന് ശേഷം 1980ൽ ഓസ്‌ട്രേലിയക്കെതിരെയാണ് ബിന്നി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 1979 മുതൽ 1987 വരെയായിരുന്നു റോജർ ബിന്നിയുടെ കരിയർ. ഇതിനിടയിൽ ഇന്ത്യക്കായി 27 ടെസ്റ്റുകളിലും 72 ഏകദിനങ്ങളിലും അദ്ദേഹം പങ്കെടുത്തു. ടെസ്റ്റിൽ 47 വിക്കറ്റും ഏകദിനത്തിൽ 77 വിക്കറ്റും ബിന്നിയുടെ പേരിലുണ്ട്. ഇതിന് പുറമെ ടെസ്റ്റിൽ 830 റൺസും ഏകദിനത്തിൽ 629 റൺസും ബിന്നി നേടിയിട്ടുണ്ട്.

റോജർ ബിന്നിയുമായുള്ള അത്ഭുതകരമായ യാദൃശ്ചികത
റോജർ ബിന്നിയുമായി ബന്ധപ്പെട്ട ഒരു അത്ഭുതകരമായ യാദൃശ്ചികത കൂടിയുണ്ട്. 1979ൽ പാകിസ്താനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റോജർ അവസാന ടെസ്റ്റ് കളിച്ചത് പാകിസ്താനെതിരെയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ബിന്നി, അതേ ടീമിനോട് തന്നെ അവസാന ഏകദിനവും കളിച്ചത് യാദൃശ്ചികമാണ്.

ബംഗാൾ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ
ബംഗാൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലിയുടെ അതേ സംസ്ഥാനമാണിത്. ഇതിന് പുറമെ ഇന്ത്യൻ ടീമിന്റെ സെലക്ടറായും ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. താൻ കാരണമാണ് മകൻ സ്റ്റുവർട്ട് ബിന്നി ടീം ഇന്ത്യയിൽ ഇടം നേടിയതെന്ന ആരോപണവും നിരവധി തവണ ഉയർന്നിട്ടുണ്ട്. സ്റ്റുവർട്ടും അച്ഛനെപ്പോലെ ഒരു ഓൾറൗണ്ടറാണ്. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20 ഇന്റർനാഷണലുകളിലും അദ്ദേഹം കളിച്ചു.

]]>