basil joseph – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 12:07:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png basil joseph – malayalees.ch https://malayalees.ch 32 32 ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’ https://malayalees.ch/basil-joseph-and-wife-blessed-with-a-baby-girl-2/ Mon, 27 Feb 2023 12:06:16 +0000 https://malayalees.ch/?p=76984 നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.basil joseph and wife blessed with a baby girl

‘ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള്‍ വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു.

ഭാര്യ എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, വരുണ്‍ ആദിത്യ, ഐശ്വര്യ ലക്ഷ്മി, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബേസിലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

]]>
‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത് https://malayalees.ch/fb-post-against-prithviraj-basil-joseph-movie/ Tue, 03 Jan 2023 10:47:36 +0000 https://malayalees.ch/?p=73857 പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. (fb post against prithviraj basil joseph movie)

മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ…

നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘എന്റെ പൊന്നു സാറെ ആദ്യം അവരോന്നു പടം ഇറക്കട്ടെ എന്നിട്ട് നോക്കാം നമുക്ക്’. എന്ന് ചിലർ കമന്റ് ഇട്ടിരുന്നു. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.

]]>
കോഴിക്കോട് ബീച്ചിൽ ‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ് https://malayalees.ch/%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d/ Sat, 01 Oct 2022 08:46:41 +0000 https://malayalees.ch/?p=68856 സംവിധായകൻ ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ബേസിൽ ജോസഫാണ് സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാൾക്കൊപ്പമുള്ള വിഡിയോ ആണ് പങ്കുവച്ചത് കളിപ്പാട്ട ‘കൊമ്പ്’ തലയിൽ ധരിച്ചു നിൽക്കുന്ന വിഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്.(sanju samson in kozhikode beach video)

‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വിഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്.ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും സഞ്ജു സാംസൺ നയിച്ച ഇന്ത്യൻ ടീം വിജയിച്ചിരുന്നു.

]]>