basil-joseph-participate-department-of-women-and-child-development-programme-r82bzg – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Mar 2022 11:59:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png basil-joseph-participate-department-of-women-and-child-development-programme-r82bzg – malayalees.ch https://malayalees.ch 32 32 ‘ഉഷയെ പോലെയല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കണം’; സ്ത്രീകളോട് ബേസില്‍ https://malayalees.ch/basil-joseph-participate-department-of-women-and-child-development-programme-r82bzg/ Tue, 01 Mar 2022 11:59:07 +0000 https://malayalees.ch/?p=57828 നിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയില്‍ സംവിധായകൻ ബേസില്‍ ജോസഫ്(Basil Joseph). തന്റെ സിനിമയായ മിന്നൽ മുരളിയിലെ(Minnal Murali) ഉഷ, ബ്രൂസ്‌ലി ബിജി എന്നീ കഥാപാത്രങ്ങളെ താരതമ്യം ചെയ്തു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഉഷയെ പോലെ ആകരുത് എന്നും പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും ബേസില്‍ പറയുന്നു. 

‘മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസ്സായി ജീവിക്കാമായിരുന്നു. മകളുടെ ചികിത്സയും നടത്താമായിരുന്നു. സ്ത്രീകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കു. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച,’ എന്നാണ് ബേസിൽ വീഡിയോയിൽ പറഞ്ഞത്. 

]]>