baselios marthoma paulose ii – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jul 2021 04:16:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png baselios marthoma paulose ii – malayalees.ch https://malayalees.ch 32 32 പരിശുദ്ധ ബാവ എന്നും സഭയുടെ ഭദ്രത കാത്തുസൂക്ഷിച്ച വ്യക്തി; തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത https://malayalees.ch/theodosius-mar-thoma-metropolitan-remember-baselios-marthoma-paulose-ii/ Mon, 12 Jul 2021 04:16:16 +0000 https://malayalees.ch/?p=46638 ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ ദുഖം അറിയിക്കുന്നതായി തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. കേരളകരയിലും ആഗോള വ്യാപകമായ ക്രൈസ്തവ സഭയ്ക്കും മികച്ച നേതൃത്വം നല്‍കിയ വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

‘ദൈവവിളിയായി ഈ വിയോഗത്തെ കാണുകയാണ്. ഒരു സമൂഹത്തോടൊപ്പം നിന്ന് നേതൃത്വം നല്‍കേണ്ടി വന്ന മതാചാര്യന്‍ എന്നുള്ള നിലയില്‍ സഭയുടെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. എല്ലാക്കാലത്തും എല്ലാപ്രശ്‌നങ്ങളിലും സഭയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹം പ്രയത്‌നിച്ചു’. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുസ്മരിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു പരിശുദ്ധ ബാവയുടെ അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.

]]>
പരിശുദ്ധ ബാവയുമായി ഉണ്ടായിരുന്നത് വ്യക്തിപരമായി അടുപ്പം; അനുസ്മരിച്ച് രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-remembering-baselios-marthoma-paulose-ii/ Mon, 12 Jul 2021 04:13:31 +0000 https://malayalees.ch/?p=46633 ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു. സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നല്‍കിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.

സഭയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. സഭയെയും സമൂഹത്തെയും ഒരുപോലെ അദ്ദേഹം മുന്നോട്ടുനയിച്ചു. മുഴുവന്‍ കേരളീയരുമായും ഏറ്റവും അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചു. ദേവലോകത്ത് അദ്ദേഹത്തെ കാണാന്‍ പോകുമ്പോഴെല്ലാം ആ വ്യക്തിബന്ധവും അടുപ്പവും പ്രകടമായിരുന്നു. ബാവ ചികിത്സയിലിരിക്കുമ്പോള്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തി ശ്രീ ഉമ്മന്‍ചാണ്ടിയോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു’. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

]]>