barcelona – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Oct 2022 04:22:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png barcelona – malayalees.ch https://malayalees.ch 32 32 അവസാന പ്രതീക്ഷയും തകര്‍ന്നു; ബാഴ്‌സലോണ പുറത്ത് https://malayalees.ch/barcelona-eliminated-uefa-champions-league/ Thu, 27 Oct 2022 04:22:18 +0000 https://malayalees.ch/?p=70278 ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ബാഴ്‌സലോണ പുറത്ത്. അഞ്ചാം റൗണ്ടില്‍ ഇന്റര്‍മിലാന്‍ ജയിച്ചതോടെയാണ് ബാഴ്‌സലോണ പുറത്തായത്. ഇന്റര്‍ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള ഇന്നത്തെ മത്സരത്തിലായിരുന്നു ബാഴ്‌സലോണയുടെ അവസാന പ്രതീക്ഷ. എന്നാല്‍ വിക്ടോറിയയെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു

ഉജ്ജ്വലമായ ഒരു ഓപ്പണിംഗ് ഇന്ററിന് ആദ്യ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും 25-ാം മിനിറ്റില്‍ ഒരു മികച്ച ഡബിള്‍ സേവ് ജിന്‍ഡ്രിച്ച് സ്റ്റാനെക് തടഞ്ഞു. തുടര്‍ന്ന് 10 മിനിറ്റിനുശേഷം ഹെന്റിഖ് മഖിതാര്യന്‍ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു.

ബാസ്റ്റോണിയുടെ പാസില്‍ ആയിരുന്നു മിഖിതാര്യന്റെ ഗംഭീര ഗോള്‍. ഇതിന് ഏഴ് മിനിറ്റുകള്‍ക്ക് ശേഷം ജെക്കോയിലൂടെ ഇന്ററിന് ലീഡ് ഇരട്ടിയാക്കാന്‍ സാധിച്ചു.

]]>
ആക്രമണത്തിന് മൂർച്ച കൂട്ടി ബാഴ്‌സ; ടീമിലെത്തിയത് മൂന്ന് കിടിലൻ താരങ്ങൾ https://malayalees.ch/three-attackers-join-barcelona-in-january-transfer-window/ Tue, 01 Feb 2022 09:15:10 +0000 https://malayalees.ch/?p=56329 ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. വിവാദങ്ങൾക്കും ചൂടൻ വാഗ്വാദങ്ങൾക്കുമൊടുവിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു എന്നതു മാത്രമല്ല ആക്രമണ നിരയിലേക്ക് ഫെറാൻ ടോറസ്, പിയറി എമറിക് ഒൗബാമിയാങ്, ആദമ ട്രവോറെ എന്നിവരെ സ്വന്തമാക്കാനും കാറ്റലൻസിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ഒബാമിയാങിന്റെയും ആദമയുടെയും വരവോടെ ആക്രമണത്തിന് മൂർച്ച കൂടുമെന്നും സീസണിൽ ശേഷിക്കുന്ന 17 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷകൾ.

മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസിനെയാണ് ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സ ആദ്യം ടീമിലെത്തിച്ചത്. 55 മില്യൺ യൂറോ (460 കോടി രൂപ) എന്ന ഭീമൻ തുകയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വാങ്ങിയ ടോറസിനെ ഭാവിയിൽ ടീമിന്റെ പ്രധാന താരമായാണ് ബാഴ്‌സ കാണുന്നത്. വിങ്ങറായും പരമ്പരാഗത പത്താം നമ്പർ റോളിലും ഒരേപോലെ മികവ് പുലർത്താൻ കഴിയുന്ന ടോറസ് 2027 വരെ ക്യാംപ്‌നൗവിലുണ്ടാകും. ഒരു ബില്യൺ യൂറോ എന്ന അസാധ്യമായ റിലീസ് ക്ലോസാണ് താരത്തിന് ബാഴ്‌സ ഇട്ടിരിക്കുന്നത്.

അഞ്ച് മാസം കൂടി ശേഷിക്കുന്ന കരാർ റദ്ദാക്കി പിയറി എമറിക് ഔബമിയാങ്ങിനെ ഫ്രീ ഏജന്റായി പോകാൻ ആർസനൽ അനുവദിച്ചതോടെയാണ് വലിയ സാമ്പത്തിക ഭാരമില്ലാതെ ഗാബോൺ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സയ്ക്കു കഴിഞ്ഞത്. ഡിസംബർ തുടക്കത്തിൽ അച്ചടക്ക പ്രശ്‌നങ്ങളെ തുടർന്ന് ആർസനലിന്റെ നായകസ്ഥാനത്തു നിന്ന് മാറ്റപ്പെട്ട ഔബയ്ക്ക് പിന്നീട് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ആഴ്ചയിൽ 3.5 ലക്ഷം പൗണ്ട് (3.5 കോടി രൂപ) എന്ന വൻതുക പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കാനായിരുന്നു പിന്നീട് ഗണ്ണേഴ്‌സിന്റെ ശ്രമം. കുറഞ്ഞ പ്രതിഫലത്തിന് കളിക്കാൻ ഔബ തയാറായതോടെയാണ് ബാഴ്‌സലോണ താരത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്. ശമ്പള ഇനത്തിൽ 25 ദശലക്ഷം പൗണ്ട് ലാഭിക്കാം എന്നായതോടെ ആർസനൽ ഔബയെ ഫ്രീ ഏജന്റായി വിട്ടയക്കുകയായിരുന്നു.

ആർസനലിനായി 163 മത്സരങ്ങളിൽ നിന്ന് 92 ഗോൾ നേടിയ ഔബ ബാഴ്‌സയുടെ അറ്റാക്കിങ് പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവും. സമ്പന്നമായ മധ്യനിരയുള്ള ബാഴ്‌സയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകളാണ് സീസണിലെ പ്രധാന പ്രശ്‌നം. ഫൈനൽ തേർഡിൽ ഔബയുടെ വരവ് കൂടുതൽ ഗോളവസരങ്ങളിലേക്കും ഗോളിലേക്കും വഴിതുറക്കുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.

ക്ലബ്ബ് വിടാനൊരുങ്ങിയ ഉസ്മാൻ ഡെംബലെയ്ക്ക് പകരക്കാരനായാണ് ആദമ ട്രവോറെയെ ബാഴ്‌സ ആദ്യഘട്ടത്തിൽ കണ്ടിരുന്നത്. വൂൾവറാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ലോണിന് ബാഴ്‌സയിലെത്തിയ താരത്തെ സീസൺ ഒടുവിൽ 25 മില്യൺ യൂറോ നൽകി സ്വന്തമാക്കാനുള്ള അവസരവും ബാഴ്‌സയ്ക്കുണ്ട്. ഡ്രിബ്ലിങ് മികവ് കൊണ്ടും ശാരീരികക്ഷമത കൊണ്ടും ശ്രദ്ധേയനായ താരത്തെ ബാഴ്‌സ കോച്ച് ഷാവിക്ക് പല റോളുകളിൽ കളിപ്പിക്കാൻ കഴിയും. കരിയറിന്റെ വിവിധ ഘട്ടങ്ങളിലായി വിങ്ങർ, സ്‌ട്രൈക്കർ, വിങ് ബാക്ക് തുടങ്ങിയ പൊസിഷനുകളിൽ കഴിച്ചിട്ടുണ്ട്. ബാഴ്‌സയുടെ യൂത്ത് അക്കാദമിയിൽ കളി പഠിച്ച ആദമ പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ സ്പാനിഷ് ക്ലബ്ബിനു വേണ്ടി ഒരു കളിയിൽ ബൂട്ടു കെട്ടിയിട്ടുമുണ്ട്.

പുതിയ താരങ്ങളുടെ വരവോടെ മുൻ കോച്ച് റൊണാൾഡ് കൂമൻ ടീമിലെത്തിച്ച മെംഫിസ് ഡിപായ്, ലൂക്ക് ഡിയോങ് എന്നിവരടക്കമുള്ള മുന്നേറ്റ താരങ്ങളുടെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഉസ്മാൻ ഡെംബലെ, അൻസു ഫാത്തി, അബ്ദെ എസ്സൽസുലി എന്നിങ്ങനെ വേറെയും അറ്റാക്കിങ് ഓപ്ഷനുകളും കോച്ച് ഷാവിക്കു മുന്നിലുണ്ട്. മധ്യനിരയിൽ രൂപപ്പെടുന്ന നീക്കങ്ങൾ വിജയകരമായി വലയിലെത്തിക്കാനുള്ള ഫോർമേഷനിൽ ആരെയെല്ലാം ഉൾപ്പെടുത്താമെന്നതും ആരെയൊക്കെ തഴയാമെന്നതുമായിരിക്കും ഷാവിയുടെ മുന്നിൽ ഇനിയുള്ള തലവേദന.

]]>
ഇന്നലെ എത്തി, ഇന്ന് കൊവിഡ്; ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും https://malayalees.ch/ferran-torres-covid-barcelona/ Tue, 04 Jan 2022 08:21:50 +0000 https://malayalees.ch/?p=55006 എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ അരങ്ങേറ്റം വൈകും. പരുക്ക് മാറി എത്തിയ പെഡ്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്.

പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും പെഡ്രിയും കൂടി കൊവിഡ് ബാധിച്ച് പുറത്താവുന്നതോടെ ബാഴ്സ ഇനിയും യുവതാരങ്ങളെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.

65 മില്ല്യൺ യൂറൊയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്. ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.

ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്കാന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം സെർജിയോ ബുസ്കെറ്റ്സ്, മെംഫിസ് ഡിപായ്, അൻസു ഫാതി, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സെർജി റൊബേർട്ടോ എന്നിവർ പരുക്കേറ്റ് പുറത്താണ്.

]]>
പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത് https://malayalees.ch/uefa-champions-league-barcelona-out-of-champions-league-after-3-0/ Thu, 09 Dec 2021 04:09:19 +0000 https://malayalees.ch/?p=53709 പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല.

ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാർ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി.

ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട സെനിത് കരുത്ത് കാട്ടി. മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് സെനിത് ചെല്‍സിയെ ഞെട്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരുഗോള്‍ സമനിലയില്‍ യങ് ബോയ്സ് തളച്ചപ്പോള്‍ യുവന്‍റസ് ഏകപക്ഷീയമായ ഒരു ഗോളിന് മാല്‍മോയെ പരാജയപ്പെടുത്തി.

]]>
ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി https://malayalees.ch/barcelona-manchester-united-lost-champions-league/ Wed, 15 Sep 2021 08:28:00 +0000 https://malayalees.ch/?p=49612 ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം. (barcelona manchester champions league)

ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.

2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഗ്രൂപ്പിലെ കുഞ്ഞന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്ററിനെ കീഴടക്കിയതോടെ ഗ്രൂപ്പ് കൂടുതൽ ആവേശകരമായി. 13ആം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ, 35ആം മിനിട്ടിൽ യുവ ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോയത് അവർക്ക് കനത്ത തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ മാഞ്ചസ്റ്ററിനെ കടന്നാക്രമിച്ച യങ് ബോയ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. 66ആം മിനിട്ടിൽ മൗമി ങ്കമാലെയുവിലൂടെ സമനില പിടിച്ച സ്വിസ് ടീം ഇഞ്ചുറി ടൈമിലെ അവസാന മിനിട്ടിൽ തിയോസൺ സിബച്ചെയുവിലൂടെ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഒരാളെ നഷ്ടപ്പെട്ടത് മാഞ്ചസ്റ്ററിൻ്റെ താളം തെറ്റിച്ചെങ്കിലും ലക്ഷ്യബോധമില്ലാത്ത സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയ പരിശീലകൻ ഒലെ സോൾഷ്യാർ ആണ് മാഞ്ചസ്റ്ററിൻ്റെ തോൽവിക്ക് കാരണമായത്.

ഗ്രൂപ്പ് എച്ചിൽ സെനിതിനെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി. റൊമേലു ലുക്കാക്കുവാണ് ഗോൾ നേടിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവൻ്റസ് മാൽമോയെ തകർത്തു. അലക്സ് സാൻഡ്രോ, പൗളോ ഡിബാല, അൽവാരോ മൊറാട്ട എന്നിവരാണ് ഗോൾ നേടിയത്.

]]>
ഗ്രീസ്മാൻ ബാഴ്സ വിട്ടു; തിരികെ പോകുന്നത് അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെ https://malayalees.ch/antoine-griezmann-left-barcelona-atletico-madrid/ Wed, 01 Sep 2021 04:02:16 +0000 https://malayalees.ch/?p=48882 ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലെത്തിയത്. (antoine griezmann barcelona atletico)

ട്രാൻസ്ഫർ ജാലകത്തിൻ്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ. രണ്ട് കൊല്ലം ടീമിൽ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാൻ കഴിയാതിരുന്ന ഗ്രീസ്മാൻ്റെ വേതനവും ബാഴ്സലോണയ്ക്ക് പ്രശ്നമായി. കൈമാറ്റ സമയവുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ലബ് വിട്ട വിവരം ബാഴ്സ തന്നെ അറിയിച്ചു.

മെസി പോയതിനു പിന്നാലെ ബാഴ്സ താരക്കൈമാറ്റ വിപണിയിൽ സജീവമായി ഇടപെടുകയാണ്. പ്രതിഭാധനരായ യുവതാരങ്ങളെയൊക്കെ ബാഴ്സ വിറ്റഴിച്ചു. കഴിഞ്ഞ സീസണിൽ ക്ലബിലെത്തിയ എമേഴ്സൺ റോയൽ, യൂത്ത് ടീം മുതൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന ഇലായിഷ് മോറിബ, ജൂനിയർ ഫിർപോ, ജീൻ ക്ലയർ-ടോഡിബോ, ലാ മാസിയ പ്രൊഡക്ട് കാൽസ് അലേന എന്നിവരൊക്കെ ക്ലബ് വിട്ടു. യുവ ഫോർവേഡ് റെയ് മെനാജ്, വിങ്ങർ ഫ്രാൻസിസ്കോ ട്രിൻകാവോ തുടങ്ങിയവർ വായ്പാടിസ്ഥാനത്തിൽ ടീം വിട്ടു.

അതേസമയം, ചില മികച്ച താരങ്ങളെ ബാഴ്സ ടീമിൽ എത്തിച്ചിട്ടുമുണ്ട്. മെംഫിസ് ഡിപായ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവർക്കൊപ്പം വായ്പാടിസ്ഥാനത്തിലും താരങ്ങൾ ടീമിലെത്തി. അതേസമയം, ട്രാൻസ്അർ വിപണിയിൽ ക്ലബ് ലക്ഷ്യബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആരാധകർ പ്രസിഡൻ്റ് യുവാൻ ലപോർട്ടക്കെതിരെ രംഗത്തെത്തി.

അതേസമയം, ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. താരം ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ തുടരും. പിഎസ്ജി വിടാൻ എംബാപ്പെയും വാങ്ങാൽ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്.

]]>
ഡെം​ബ​ലെ ഹീറോ; ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് https://malayalees.ch/barcelona-nets-late-winner-cuts-atlticos-lead-to-one-point/ Tue, 06 Apr 2021 04:38:29 +0000 https://malayalees.ch/?p=42516 സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ കി​രീ​ട പോ​രാ​ട്ട​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് തൊ​ട്ടു പി​റ​കി​ലെ​ത്തി ബാ​ഴ്സ​ലോ​ണ. റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​ന്നാ​ക്കി കു​റ​ച്ചു ബാ​ഴ്സ. അ​ധി​ക​സ​മ​യ​ത്ത് ഫ്ര​ഞ്ച് താ​രം ഡെം​ബ​ലെ​യാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. അത്‍ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്‍കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അ​വ​സാ​ന പ​ത്ത് മി​നി​റ്റോ​ളം റ​യ​ൽ വ​ല്ല​ഡോ​യി​ഡ് 10 പേ​രു​മാ​യാ​ണ് ക​ളി​ച്ച​ത്‌. അ​ത് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ വി​ജ​യം. 29 കളികളില്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് 66 പോ​യി​ന്‍റും ബാ​ഴ്സ​ലോ​ണ​ക്ക് 65 പോ​യി​ന്‍റു​മാ​ണ് ഉ​ള്ള​ത്. ഇ​നി ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ലീ​ഗി​ൽ ബാ​ക്കി​യു​ള്ളൂ

ഡെം​ബ​ലെ ഹീറോ; ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
]]>
ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ https://malayalees.ch/barcelona-beats-real-sociedad-reaches-spanish-super-cup-final/ Thu, 14 Jan 2021 09:36:16 +0000 https://malayalees.ch/?p=38585 ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 1-1 എന്ന സ്കോറില്‍ നിന്നും പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ സെമി ഫൈനലില്‍ റിയല്‍ സോസിഡാഡിനെ ബാഴ്സലോണ കീഴടക്കുകയായിരുന്നു. ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ കളത്തിലിറങ്ങിയത്.

മുപ്പത്തിയൊമ്പതാം മിനുറ്റില്‍ മിഡ് ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്സക്കായി ഗോള്‍ നേടിയത്. മൈക്കില്‍ ഒയാര്‍സെബലാണ് റിയല്‍ സോസിഡാഡിനായി പെനാല്‍ടിയിലൂടെ ഗോള്‍ നേടിയത്. നാളെ നടക്കുന്ന റയല്‍ മാഡ്രിഡ് അത്ലറ്റിക് ക്ലബ് രണ്ടാം സെമി ഫൈനല്‍ വിജയിയെ ബാഴ്സലോണ ഫൈനലില്‍ നേരിടും.

]]>
സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം https://malayalees.ch/lionel-messi-double-gives-barcelona-renewed-hope-in-la-liga-title-chase/ Thu, 07 Jan 2021 04:19:06 +0000 https://malayalees.ch/?p=38175 യൂറോപ്പില്‍ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിക്കും യുവന്‍റസിനും വിജയം. ലാലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ ബാഴ്സലോണയും വിജയിച്ചു.

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. സിറ്റിക്കായി ജോണ്‍ സ്റ്റോണ്‍സും ഫെര്‍ണാണ്ടിഞ്ഞോയുമാണ് വലകുലുക്കിയത്.

ടോട്ടനമാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികള്‍. ടോട്ടനം സെമിഫൈനലില്‍ ബ്രെണ്‍ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പടുത്തിയാണ് ഫൈനലിലെത്തിയത്.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

സ്‍പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അത്‍ലറ്റിക് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ നേടി. മൂന്നാം മിനിറ്റില്‍ തന്നെ അത്‍ലറ്റിക് ക്ലബാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 14ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. തുടര്‍ന്ന് സൂപ്പര്‍ താരം ലിയോണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി ബാഴ്സക്ക് മുന്‍തൂക്കം നല്‍കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അത്‍ലറ്റിക്കോ ക്ലബ് വീണ്ടും വലകുലുക്കിയെങ്കിലും വിജയിക്കാനായില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സ മൂന്നാമതെത്തി.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

ഇറ്റാലിയൻ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എ.സി മിലാനെ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും എ.സി മിലാന് തന്നെയാണ് ലീഗിൽ ഒന്നാമത്,, പട്ടികയിൽ നാലാമതാണ് യുവന്റസ്.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം
]]>
മെസിക്കും റോണാള്‍ഡോക്കും ഗോള്‍; ബാ​ഴ്സ​ലോ​ണക്കും യുവന്റസിനും ജയം https://malayalees.ch/hard-earned-win-lifts-under-fire-barca-boss-koeman/ Mon, 14 Dec 2020 04:37:52 +0000 https://malayalees.ch/?p=36886 സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്കും ജയം. ല​വാ​ന്ത​യോ​ട് ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടുകയായിരുന്നു ബാ​ഴ്സ​ലോ​ണയെങ്കില്‍ ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ജ​യം. യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി.

https://youtu.be/OPdUKwTrrRI
https://youtube.com/watch?v=OPdUKwTrrRI%3Fautoplay%3D0%26enablejsapi%3D1%26origin%3Dhttps%253A%252F%252Fwww.mediaonetv.in%26widgetid%3D1

ബാഴ്‍സ താരങ്ങളുടെ ഗോ​ൾ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ല​വാ​ന്ത ഗോ​ൾ കീ​പ്പ​ർ അ​യി​തോ​ർ ഫെ​ർ​ണാ​ണ്ട​സ് ആ​യി​രു​ന്നു ക​ളി​യി​ലെ ഹീ​റോ. ബാ​ഴ്സ​യു​ടെ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് അ​യി​തോ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ 76 ാം മി​നി​റ്റി​ൽ മെ​സി​യു​ടെ ഷോ​ട്ട് അ​യി​തോറിനെ ​പ​രാജയപ്പെടുത്തിയതോടെ കളി ബാഴ്‍സയുടെ കൈയ്യിലായി.

]]>