Barack Obama – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Oct 2023 05:53:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Barack Obama – malayalees.ch https://malayalees.ch 32 32 ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമ https://malayalees.ch/barack-obama-about-complete-siege-of-israel-in-gaza/ Tue, 24 Oct 2023 05:53:19 +0000 https://malayalees.ch/?p=89941 ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസ ഉപരോധത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇസ്രയേലിനോടുള്ള പലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.(Barack Obama about complete siege of Israel in Gaza)

മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനെ കുറിച്ചുള്ള പലസ്തീന്റെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രയേലിന് മേലുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഇസ്രയേലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഇത് കാരണമാകുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

അതേസമയം ഇസ്രയേലിലേക്കുള്ള അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെക്കൂടി ഗാസയില്‍ മോചിപ്പിച്ചു. നൂറിറ്റ് കൂപ്പര്‍, യോച്ചെവെഡ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. 79ഉം 85-ഉും ആണ് ഇരുവരുടേയും പ്രായം. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ചില കാരണങ്ങളാലാണ് ഇരുവരേയും വിട്ടയയ്ക്കുന്നതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്ക്രോസാണ് ബന്ദികളെ വിട്ടുകിട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഈജിപ്തിന്റേയും ഖത്തറിന്റേയും നയതന്ത്ര ഇടപെടലുകളാണ് അതിവേഗം ബന്ദികളെ വിട്ടുകിട്ടാന്‍ സഹായിച്ചത്.

]]>
വിഭജന രാഷ്ട്രീയത്തിൽ ബി.ജെ.പി ട്രംപിന്റെ മുൻഗാമി എന്ന് ഒബാമ https://malayalees.ch/barack-obama-sees-bjp-precursor-to-americas-donald-trump-era/ Tue, 17 Nov 2020 12:28:06 +0000 https://malayalees.ch/?p=35254 മതവും, വംശീയവാദവും ആയുധമാക്കാൻ പോകുന്ന രാഷ്ട്രീയത്തെ പറ്റി മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ.

കഴിഞ്ഞ ആഴ്ചയിലെ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഒബാമയുടെ വിവിധ കോൺഗ്രസ്‌ നേതാക്കളെ പറ്റിയുള്ള പരാമർശത്തെ സംബന്ധിച്ചുള്ള വാർത്തകളായിരുന്നു ഇടം നേടിയിരുന്നത്. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ “എ പ്രോമിസ്ഡ് ലാൻഡ് “എന്ന പുസ്തകത്തിലാണ് പരാമർശം. “അസാധാരണമായ ജ്ഞാനത്തിന്” ഉടമയാണ് മൻമോഹൻ സിങ് എന്ന് അദ്ദേഹം പറയുന്നു.

അതേസമയം സോണിയ ഗാന്ധി അതി സമർഥയും, ശക്തയുമായ രാഷ്ട്രീയപ്രവർത്തകയണെന്നും എന്നാൽ രാഹുൽ ഗാന്ധി ഒരു സബ്ജെക്ടിൽ അഭിരുചിയോ അതിനോട് അഭിനിവേശമോ ഇല്ലാത്ത ഒരു കുട്ടിയെ പോലെ ആണെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു.

ബി.ജെ.പി ഒബാമയുടെ പരാമർശത്തെ കോൺഗ്രസിന്റെ മറ്റൊരു പരാജയമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രതിപക്ഷ അനുഭാവികൾ ഒബാമയുടെ രാഹുൽഗാന്ധിയെ കുറിച്ചുള്ള ഈ പരാമർശത്തെ ശക്തമായി വിമർശിക്കുന്നു.

എന്നാൽ 2008-2012 കാലയളവിനെ കുറിച്ച് പരാമർശിക്കുന്ന ഇടത്ത് വിവിധ വംശജർ താമസിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളിയെ പറ്റി അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതിൽ ബി.ജെ.പി-യുടെ വർഗീയ രാഷ്ട്രീയത്തെ നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിക്കുമെന്ന് ഒബാമ പറയുന്നു.

നരേന്ദ്രമോഡിയുടെയോ ട്രംപിന്റെയോ പേര് എടുത്ത് പറയാതെ തന്നെ ഇരു രാജ്യങ്ങളും സമാനമായ ജനാധിപത്യ വെല്ലുവിളികൾ നേരിടുന്നു എന്നും അതിനെപ്പറ്റി മൻമോഹൻ സിങ് നൽകിയ മുന്നറിയിപ്പും അദ്ദേഹം ഓർക്കുന്നു. സിങ് പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ജനാധിപത്യ ഭാവി നിർണയിക്കപ്പെടാനാണോ അതോ അതിൽ നിന്നുള്ള വ്യതിചലനം ആണോ എന്ന് തനിക്ക് പറയാൻ സാധിക്കുന്നില്ലന്ന് ഒബാമ കൂട്ടിച്ചേർക്കുന്നു. സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യ നേരിട്ടെങ്കിലും ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇന്ത്യയിലും തൊഴിലില്ലായ്മ എന്ന പ്രശ്നം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു.

പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടികളിൽ തിരിച്ചടിക്കാത്തത് ബി.ജെ.പി പോലുള്ള പാർട്ടികൾക്ക് വളമായെന്നും, രാഷ്ട്രീയ എതിരാളികൾ വർഗീയത പറഞ്ഞു ഏത് രാജ്യത്തും ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കുമെന്നും മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയത് ഒബാമ ഓർത്തെടുക്കുന്നു. സിങ്ങുമായുള്ള ഈ ചർച്ച ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ്‌ വക്ലാവ് ഹവേലുമായുള്ള ചർച്ചയെ അനുസ്മരിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു.

ഗാന്ധിജിയുടെ മുംബൈയിലുള്ള ഭവനം സന്ദർശിച്ചതും അദ്ദേഹവുമായി സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടായതും എല്ലാം ഒബാമ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

മൻമോഹൻ സിങ് തനിക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തെന്നും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ രാജ്യത്തെ ജി.ഡി.പി മെച്ചപ്പെടുത്തിയെന്നും. ഒരു ജനാധിപത്യ രാഷ്ട്രത്തിനു വേണ്ടത് എല്ലാ ജനങ്ങളുടെയും സമാധാനവും രാജ്യത്തിന്റെ വളർച്ചയും ഒക്കെയാണെന്നു അദ്ദേഹത്തെ പോലെത്തന്നെ ഞാനും വിശ്വസിച്ചു എന്നാൽ ഇപ്പോൾ ഇത്തരം രാജ്യങ്ങളിൽ വർഗീയവാദത്തിനും, വംശഹത്യക്കും, മതത്തിനും, നിറത്തിനും, അഴിമതിക്കുമൊക്കെയാണ് സ്ഥാനം. മറ്റുള്ളവരെ താഴ്ത്തികെട്ടി നിർവൃതി കൊള്ളുന്ന മനുഷ്യ സ്വഭാവമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എപ്പോൾ വേണമെങ്കിലും മറ നീക്കി പുറത്തുവരാവുന്ന ഒന്നാണ് അത്. മഹാത്മാ ഗാന്ധിയെപ്പോലെ ഒരു മാർഗദർശി ഇല്ലാത്തതിൽ ഉള്ള വേദനയും അദ്ദേഹം പുസ്തകത്തിൽ പങ്കുവെക്കുന്നു.

]]>
ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ വീണ്ടും രംഗത്ത് https://malayalees.ch/obama-criticises-trump-administrations-virus-response/ Mon, 18 May 2020 04:32:16 +0000 https://malayalees.ch/?p=25702 കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.

അതിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അതിനിടെ സ്പെയിനില്‍ ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം മരണസംഖ്യ ആദ്യമായി 100 ല്‍ താഴെ എത്തി.

കോവിഡ് ബാധയില്‍ മരണസംഖ്യ 27650 കടന്ന സ്പെയിനില്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 87 മരണം, ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മരണസംഖ്യ 100 ല്‍ താഴെ എത്തുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ മരിച്ചു. രാജ്യത്തെ മരണ സംഖ്യ 90 ആയിരം കടന്നു.

രണ്ട് ലക്ഷത്തി എന്‍പതിനായിരത്തില്‍പരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യ വിദേശ കായിക താരങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു. രോഗവ്യാപന തോത് വര്‍ധിച്ചതിനെ തുടര്‍ന്ന് സിംബാബ്‍വെ ലോക്ഡൌണ്‍ അനിശ്ചിതമായി നീട്ടി. കോവിഡ് നിയന്ത്രണ വിധേയമായ ചൈനയില്‍ ജനങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലായ്മ കോവിഡിന്റെ രണ്ടാം വ്യാപനത്തിന് വഴി തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്ത് വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

]]>