Bar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Dec 2020 12:37:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bar – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം https://malayalees.ch/order-to-open-bars-in-kerala/ Mon, 21 Dec 2020 12:37:17 +0000 https://malayalees.ch/?p=37296 സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.

കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വീസ് ആയിരിക്കും അനുവദിക്കുക. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.

]]>
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; പ്രോട്ടാകോള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ് https://malayalees.ch/bar-may-be-open/ Wed, 28 Oct 2020 09:04:28 +0000 https://malayalees.ch/?p=34038 സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ. വിജ്ഞാപനം വന്നാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ബാറുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകാള്‍ എകൈസ്സ് വകുപ്പ് തയ്യാറാക്കി. ഒരു മേശക്കിരുവശവും അകലം പാലിച്ച് രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു.ഭക്ഷണം പങ്ക് വച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. ബാറുകള്‍ തുറക്കണമെന്ന ശിപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.വീണ്ടും എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ തുറന്നത് പോലെ ഇവിടേയും അനുമതി നല്‍കണമെന്ന ആവശ്യം ബാറുടമകള്‍ ഉന്നയിച്ചിരിന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് കൊണ്ട് ചിലപ്പോള്‍ അടുത്ത മാസം ആദ്യം ബാറുകള്‍ തുറന്നേക്കും.

]]>
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല https://malayalees.ch/bars-in-the-state-will-not-open-soon/ Thu, 08 Oct 2020 08:30:21 +0000 https://malayalees.ch/?p=32988 സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ.

ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചത്.

സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍ എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷ്ണറും ബെവ്കോ എംഡിയും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

]]>
ബാറുകളിൽ നിന്നുള്ള പാഴ്സലിനും ആപ്പ്; ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം വാങ്ങാം https://malayalees.ch/app-for-parcel-from-bar/ Thu, 14 May 2020 07:21:29 +0000 https://malayalees.ch/?p=25578 കേരളത്തിൽ മദ്യശാലകള്‍ ഏത് ദിവസം തുറക്കുമെന്ന് തീരുമാനിച്ചില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഏത് ദിവസം തുറക്കുമെന്ന് പറയും. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്നും പാഴ്സല്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

ഓണ്‍ലൈനായി ടോക്കണ്‍ നല്‍കി മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മദ്യത്തിനുള്ള വില വര്‍ധനവ് താത്കാലികമാണ്. കള്ളിന്‍റെ ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൊബൈല്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട് ലെറ്റില്‍ പോയി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്. ഓരോ മണിക്കൂറിലും നിശ്ചിത ആളുകള്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. ഒരു സമയം അഞ്ച് പേരെ മാത്രമേ ഔട്ട് ലെറ്റില്‍ അനുവദിക്കൂ.

ഒരു ദിവസം മദ്യം വാങ്ങുന്നയാള്‍ക്ക് അ‍ഞ്ച് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും അവസരം ലഭിക്കൂ. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യമാണ് ഒരു സമയം അനുവദിക്കുന്നത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും. ബാറുകളിലെ കൌണ്ടര്‍ വഴി മദ്യം ലഭ്യമാകുന്നതിനും മൊബൈല്‍ ആപ്പ് തന്നെ ഉപയോഗിക്കണം. ബിവറേജ് ഔട്ട് ലെറ്റിലെ അതേ വിലയ്ക്കാണ് ബാറുകളില്‍ നിന്നും മദ്യം ലഭിക്കുക.

മദ്യത്തിന്‍റെ വിലയില്‍ 60 രൂപ മുതല്‍ 200 രൂപ വര്‍ധനവ് ഉണ്ടാകും. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും. നിലവിലെ പ്രതിസന്ധി പരിഗണിച്ച് താല്‍ക്കാലികമാണ് വിലവര്‍ധനയെന്ന് മന്ത്രി പറഞ്ഞു. ഷാപ്പുകളില്‍ അനുഭവപ്പെടുന്ന കള്ള്ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>