bar open – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Oct 2020 08:30:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bar open – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല https://malayalees.ch/bars-in-the-state-will-not-open-soon/ Thu, 08 Oct 2020 08:30:21 +0000 https://malayalees.ch/?p=32988 സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ.

ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചത്.

സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍ എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷ്ണറും ബെവ്കോ എംഡിയും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

]]>
തെരഞ്ഞെടുപ്പ് അടുത്തതോടെ ബാർ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: റിപ്പോർട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി https://malayalees.ch/govt-ready-to-open-bar-soon-after-polls-excise-minister-hands-over-report-to-cm/ Wed, 09 Sep 2020 05:01:16 +0000 https://malayalees.ch/?p=31562 തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയതോടെ പൂട്ടി കിടക്കുന്ന ബാറുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് സംഘടന നിവേദനം നൽകി.

തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണ്. ആ സാഹചര്യവും പരിഗണിച്ചു. വിഷയം വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്ത് അനുകൂല നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് എക്സൈസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടിയത്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് ശിപാർശ. സിനിമാ തീയറ്ററുകൾ തുറക്കാതെ ബാറുകൾ തുറക്കുന്നത് പ്രശ്നമായേക്കും.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ, വൈൻ പാർലറുകളുമാണുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിർദേശം കൊണ്ടുവരും. ഒരു മേശയിൽ രണ്ടുപേരെ മാത്രമാകും അനുവദിക്കുക. പാർസൽ നിർത്തും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാകും പ്രവർത്തനം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണം, ഗ്ലാസുകൾ സാനിറ്റൈസ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും നൽകും.

ബാറുകളും ബിയർ, വൈൻ പാർലറുകളും വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബാറുടമകളുടെ സംഘടന രംഗത്തെത്തി. ബാറുകളും ബിയർ പാർലറുകളും തുറക്കുന്നതിനൊപ്പം ക്ലബ്ബുകളും തുറക്കാൻ അനുമതി നൽകിയേക്കും.

]]>