BAR HOTELS – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 May 2020 08:40:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BAR HOTELS – malayalees.ch https://malayalees.ch 32 32 ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളിലും മദ്യ വില്‍പ്പന https://malayalees.ch/liquor-sales-in-bar-hotels/ Thu, 28 May 2020 08:40:15 +0000 https://malayalees.ch/?p=26180 കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളില്‍ മദ്യ വില്‍പ്പന. കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു.

കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഏഴ് ഹോട്ടലുകളിൽ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ക്ക് ടോക്കണ്‍ ലഭിച്ചെങ്കിലും മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആകെ 55 മദ്യശാലകളിലാണ് വെബ്ബ്കോ ആപ്പ് വഴിയുളള മദ്യ വിതരണം.ഇതില്‍ 29 ഉം ബാര്‍ ഹോട്ടലുകളാണ്. എന്നാല്‍ ഈ ഹോട്ടലുകളില്‍ ഏഴെണ്ണം നിലവില്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ കൂടിയാണ്.ഇവിടെ മദ്യ വിതരണത്തിന് അനുമതി നല്‍കാനാവില്ലന്ന് കലക്ടര്‍ നിലപാടെടുത്തതോടെ മദ്യം വാങ്ങാനെത്തിയവര്‍ നിരാശരായി.

ഈ ബാര്‍ ഹോട്ടലുകളില്‍ മദ്യത്തിന് ടോക്കണ്‍ ലഭിച്ചവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. എന്നാല്‍ ഇതെങ്ങനെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോഴിക്കോട് താമരശേരിയിലും കോട്ടയത്തും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഓരോ ബാര്‍ ഹോട്ടലുകളിലും ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ പിന്നീട് മദ്യവിതരണം ആരംഭിച്ചു. കണ്ണൂരില്‍ എസ്.എസ്.എല്‍.സി പ്ലസ്-ടു പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ 500 മീറ്റര്‍ പരിധിയിലും ഈ മാസം 30 വരെ മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

]]>