Bar case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Nov 2020 05:02:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bar case – malayalees.ch https://malayalees.ch 32 32 ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ രമേശ് ചെന്നിത്തലയില്ല https://malayalees.ch/possibility-of-further-investigation-against-chennithala/ Tue, 24 Nov 2020 05:02:43 +0000 https://malayalees.ch/?p=35641 ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി മീഡിയ വണിന്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30 നാണ് ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ബിജു രമേശ് നല്‍കിയിട്ടുള്ളത്. രമേശ് ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. രമേശ് ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിനെ ശരി വെക്കുന്നതാണ് മൊഴിപ്പകര്‍പ്പ്.

കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടന്നുവെന്നും അതിനാല്‍ തന്നെ ഇനിയൊരു പുനരന്വേഷണത്തിന് ഇത് തടസമാകുമാകുമെന്നായിരുന്നു നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണമുണ്ടായേക്കും

]]>