BANK FRAUD – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Jan 2023 11:08:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BANK FRAUD – malayalees.ch https://malayalees.ch 32 32 പരാതിക്കാരന് നഷ്ടമായത് 59 ലക്ഷം രൂപ; കോടികളുടെ നിക്ഷേപ തട്ടിപ്പിൽ എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ https://malayalees.ch/investment-fraud-any-time-money-directors-arrested/ Fri, 06 Jan 2023 11:08:16 +0000 https://malayalees.ch/?p=74073 കണ്ണൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ അർബൻ നിധിയുടെ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തതും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. 59 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്.

തലശേരിയിലെ ഒരു ഡോക്ടർ 59 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടിയാണ് പരാതി നൽകിയത്. അഞ്ച് വർഷത്തിൽ അധികമായി കണ്ണൂർ കേന്ദ്രീകരിച്ചാണ് ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. ഉയർന്ന പലിശ വാ​ഗ്ദാനം നൽകിയാണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ഭാ​ഗികമായി നിലച്ചത്. ഇപ്പോൾ സ്ഥാപനം പൂർണമായും പൂട്ടിയ അവസ്ഥയിലായതോടെയാണ് നിക്ഷേപകർ പരാതിയുമായെത്തിയത്.

ധനകാര്യ സ്ഥാപനത്തിന്റെ മാനേജർമാരെ വിളിക്കുമ്പോൾ അവധി പറയുകയായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. പലരും 15 ലക്ഷവും 20 ലക്ഷവുമൊക്കെ നിക്ഷേപിച്ചിട്ടുണ്ട്. പെൻഷൻ ലഭിച്ച ക്യാഷ് ഉൾപ്പടെ ഇവിടെ നിക്ഷേപിച്ചവരുമുണ്ട്. പരാതി നൽകരുതെന്നും ചർച്ചയിലൂടെ പരഹരിക്കാമെന്നുമായിരുന്നു ബാങ്ക് അധികൃതർ ആദ്യം പറഞ്ഞിരുന്നതെന്ന് നിക്ഷേപകർ പറയുന്നു.

]]>
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കും https://malayalees.ch/surcharge-order-issued-to-recover-the-money-lost-in-pulpally-bank-fraud/ Tue, 30 Aug 2022 04:29:28 +0000 https://malayalees.ch/?p=67276 പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കി. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാനാണ് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസും അന്തിമ ഘട്ടത്തിലാണ്.

2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ടായ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ ഷാജന്‍ ഉത്തരവിട്ടു. തട്ടിപ്പ് കാലയളവിലെ ഭരണസമിതി അംഗങ്ങള്‍ മുന്‍ സെക്രട്ടറി മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും റവന്യു റിക്കവറികള്‍ വഴി പണം തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി.

മുന്‍ ഭരണസമിതി അംഗങ്ങള്‍ സജീവന്‍ കൊല്ലപ്പള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മൂല്യം കുറഞ്ഞ ഭൂമി ഈട് നല്‍കിയാണ് വായ്പാ ക്രമക്കേട് നടത്തിയത്. നേരത്തെ ഇറക്കിയ സര്‍ ചാര്‍ജ്ജ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ചാര്‍ജ് ഉത്തരവ്.

]]>
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി https://malayalees.ch/karuvannur-bank-fraud-will-find-the-property-of-accused/ Thu, 12 Aug 2021 04:38:44 +0000 https://malayalees.ch/?p=48010 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും എല്ലാ വസ്തു ഇടപാടുകളും പരിശോധിക്കും.

ബിനാമികളെന്ന് സംശയിക്കുന്നവരുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളും ശേഖരിക്കും. തട്ടിപ്പുപണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതിനിടെ വായ്പ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച കസ്റ്റഡിയില്‍ നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷമാണ് പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലര്‍ക്കും ഇയാള്‍ അംഗത്വം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ തട്ടിപ്പില്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഒരു മാസത്തിനുള്ളില്‍ വിശദമായ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

]]>
തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു https://malayalees.ch/ar-nagar-bank-fraud-manager-resigned/ Fri, 30 Jul 2021 08:10:33 +0000 https://malayalees.ch/?p=47476 മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് സൂചന. അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് രാജി എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. എപി അബ്ദുള്‍ അസീസ് പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം.(AR nagar bank fraud)

സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.
ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നാണ് കണ്ടെത്തല്‍. സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടായി എന്നായിരുന്നു ആരോപണം.

]]>
തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക് https://malayalees.ch/thrissur-moospet-cooperative-bank/ Mon, 26 Jul 2021 04:35:37 +0000 https://malayalees.ch/?p=47213 തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള. തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി

]]>