Bangladesh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Sep 2023 04:51:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bangladesh – malayalees.ch https://malayalees.ch 32 32 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളികൾ, ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത https://malayalees.ch/asia-cup-india-bangladessh-today/ Fri, 15 Sep 2023 04:51:07 +0000 https://malayalees.ch/?p=87771 ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh)

സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് പരുങ്ങിയെങ്കിലും വിജയിക്കാനായത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ കെഎൽ രാഹുൽ ഫോമിലാണെന്നത് മധ്യനിരയിലെ പ്രശ്നങ്ങൾക്ക് വലിയ അളവിൽ ആശ്വാസമാണ്. രാഹുൽ എന്നല്ല, ഗിൽ, രോഹിത്, കോലി എന്നിവരൊക്കെ ഫോമിലാണ്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായിട്ടുണ്ട്. കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ അസാമാന്യ ഫോമിൽ പന്തെറിയുമ്പോൾ മറ്റുള്ളവർ കൃത്യമായ പിന്തുണ നൽകുന്നു. ലോകകപ്പിനു മുൻപ് ശ്രേയാസ് അയ്യരിനും സൂര്യകുമാർ യാദവിനും ഗെയിം ടൈം നൽകാൻ ഇന്ന് ഇരുവരെയും ടീമിൽ പരീക്ഷിച്ചേക്കും. തിലകിനും അവസരം ലഭിക്കാനിടയുണ്ട്.

ബംഗ്ലാദേശിനെ സംബന്ധിച്ച് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനുള്ള അവസാന അവസരമാണ് ഈ കളി. ടൂർണമെൻ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ബംഗ്ലാദേശിന് ലോകകപ്പ് സ്ക്വാഡ് ഏതാകുമെന്ന ധാരണ ഈ കളിയോടെ ഉണ്ടായേക്കും. മെഹിദി ഹസൻ മിറാസ് ഓപ്പണർ റോളിൽ തിളങ്ങുന്നത് ബംഗ്ലാദേശിന് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. അഫീഫ് ഹുസൈൻ ഇന്ന് കളിച്ചേക്കും.

ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ രണ്ട് വിക്കറ്റിനു തകർത്താണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ശ്രീലങ്കയുടെ വിജയം. 42 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മുന്നോട്ടുവച്ച വിജയലക്ഷ്യം അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. ശ്രീലങ്കയുടെ 11ആം ഏഷ്യാ കപ്പ് ഫൈനലാണ് ഇത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ കീഴടക്കി ശ്രീലങ്ക ജേതാക്കളായിരുന്നു.

]]>
113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി https://malayalees.ch/india-women-allout-bangladesh/ Mon, 17 Jul 2023 05:40:39 +0000 https://malayalees.ch/?p=84492 ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് ഓളൗട്ടായി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറിൽ 113 റൺസിന് മുട്ടുമടക്കി.

39 റൺസ് നേടിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാന ഹഖ് 27 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിനു പുറത്തായി. ഇവരിൽ ഒരാൾ പരുക്കേറ്റ് മടങ്ങിയതാണ്. ഇന്ത്യക്കായി അരങ്ങേറിയ അമഞ്ജോത് കൗർ 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പലർക്കും തുടക്കം കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. ദീപ്തി ശർമ്മയാണ് (20) ഇന്ത്യയുടെ ടോപ്പ് സ്കോറർ. നാല് താരങ്ങൾ ഒറ്റയക്കത്തിനു പുറത്തായി. ബംഗ്ലാദേശിനായി മറൂഫ അക്തർ 4 വിക്കറ്റ് വീഴ്ത്തി. റബേയ ഖാൻ 3 വിക്കറ്റ് സ്വന്തമാക്കി.

]]>
ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ; പര്യടനം 9ന് ആരംഭിക്കും https://malayalees.ch/india-womens-team-bangladesh-series/ Fri, 07 Jul 2023 08:55:28 +0000 https://malayalees.ch/?p=84014
ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിലെത്തി. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ഇന്ത്യ ധാക്കയിലെത്തിയത്. വിവരം ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. മലയാളി താരം മിന്നു മണി ടി-20 ടീമിൽ ഇടം നേടിയിട്ടുണ്ട്

ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.

24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദന, ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സബ്ബിനേനി മേഘ്ന, പൂജ വസ്ട്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

]]>
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു https://malayalees.ch/tamim-iqbal-retired-international-cricket/ Thu, 06 Jul 2023 08:31:14 +0000 https://malayalees.ch/?p=83946
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്.

വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി കണ്ണീരണിഞ്ഞുകൊണ്ട് താരം തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല.

പരുക്കേറ്റതിനെ തുടർന്ന് അഫ്ഗാനിസ്താനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയ തമീം ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുകയും ആദ്യ കളി കളിക്കുകയും ചെയ്തു. ശനിയാഴ്ച പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 241 ഏകദിന മത്സരങ്ങളിൽ നിന്നായി 8313 റൺസ് നേടിയ തമീം ഈ ഫോർമാറ്റിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ചുറികളും (14) തമീം തന്നെയാണ് നേടിയത്. ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ നിലവിൽ കളിക്കുന്നവരുടെ പട്ടികയിൽ കോലി, രോഹിത് എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് തമീം. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 7188 റൺസ് നേടിയ താരം ഈ പട്ടികയിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം താരം ടി-20കളിൽ നിന്ന് വിരമിച്ചിരുന്നു.

]]>
ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക് https://malayalees.ch/at-least-14-killed-dozens-injured-in-blast-in-dhaka-bangladesh-2/ Wed, 08 Mar 2023 12:10:46 +0000 https://malayalees.ch/?p=77624 ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh)

സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക് https://malayalees.ch/at-least-14-killed-dozens-injured-in-blast-in-dhaka-bangladesh/ Wed, 08 Mar 2023 05:19:51 +0000 https://malayalees.ch/?p=77572 ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh)

സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ https://malayalees.ch/kl-rahul-test-captain-bangladesh/ Mon, 12 Dec 2022 04:54:38 +0000 https://malayalees.ch/?p=72691 ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലാണ് സൗരാഷ്ട്ര ക്യാപ്റ്റൻ ഉനദ്കട്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഉനദ്കട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 164 ഇന്നിംഗ്സുകളിൽ നിന്ന് 23 ശരാശരിയിൽ 353 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏഴ് ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 19 വിക്കറ്റെടുത്ത താരം ടീമിന് കിരീടവും നേടിക്കൊടുത്തു. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യമായും അവസാനമായും ഉനദ്കട്ട് ടെസ്റ്റ് കളിച്ചത്.

ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. പരമ്പര തൂത്തുവാരിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ഇന്ത്യക്ക് സാധ്യതയേറും.

ടീം: കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്.

]]>
രോഹിതിനു വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ഫീൽഡ് ചെയ്യും https://malayalees.ch/bangladesh-batting-india-odi/ Wed, 07 Dec 2022 07:12:14 +0000 https://malayalees.ch/?p=72468 ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തിയപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്.

ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്‌മൂദിനു പകരം നാസും അഹ്‌മദ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഷഹബാസ് അഹ്‌മദും കുൽദീപ് സെനും പുറത്തിരിക്കും. പകരം, അക്സർ പട്ടേലും ഉമ്രാൻ മാലികും തിരികെയെത്തി.

ടീമുകൾ:

India : Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Shardul Thakur, Deepak Chahar, Mohammed Siraj, Umran Malik

Bangladesh : Najmul Hossain Shanto, Litton Das(c), Anamul Haque, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Nasum Ahmed, Ebadot Hossain, Mustafizur Rahman

]]>
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഋഷഭ് പന്ത് കളിച്ചേക്കും https://malayalees.ch/t20-world-cup-india-bangladesh/ Wed, 02 Nov 2022 04:13:41 +0000 https://malayalees.ch/?p=70578 ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്.

സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരേ പോയിൻ്റാണെങ്കിലും മികച്ച റൺ നിരക്കാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

കെഎൽ രാഹുലിൻ്റെ ഫോം വളരെ ആശങ്കയാണെങ്കിലും താരം തന്നെ ഓപ്പൺ ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഫോമിലുപരി രാഹുലിൻ്റെ ശൈലിയാണ് ഏറെ വിമർശിക്കപ്പെടുന്നത്. മൂന്ന്, നാല് നമ്പറുകളിൽ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിലെ ഇടങ്കയ്യന്മാരെ പരിഗണിച്ച് ടീമിൽ ഉൾപ്പെടുത്തിയ ദീപക് ഹൂഡ ബാറ്റിംഗിൽ നിരാശപ്പെടുത്തുകയും ഒരു പന്ത് പോലും എറിയാതിരിക്കുകയും ചെയ്തതിനാൽ അക്സർ പട്ടേൽ തിരികെ എത്താനിടയുണ്ട്. ബൗളിംഗിൽ അർഷ്ദീപ് സിംഗ് മിന്നും ഫോം തുടരുമ്പോൾ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരും നിരാശപ്പെടുത്തുന്നില്ല. ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കായി സംഭാവനകൾ നൽകുന്നുണ്ട്.

]]>
ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/india-squad-announcement-for-new-zealand-bangladesh-tour/ Tue, 01 Nov 2022 04:24:56 +0000 https://malayalees.ch/?p=70512 ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡ് പരമ്പര ആരംഭിക്കുക. ഇരുടീമുകളും തമ്മിൽ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾ നടക്കും. ഡിസംബറിൽ ഇന്ത്യ-ബംഗ്ലാദേശ് പര്യടനം നടക്കും. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് പരമ്പര. ഈ രണ്ട് പര്യടനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ചയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം:
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ഋഷഭ് പന്തിന് വൈസ് ക്യാപ്റ്റന്റെ ചുമതലയും നൽകിയിട്ടുണ്ട്. റഗുലർ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ എന്നിവർക്ക് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നിവർ ടി20 ടീമിൽ തിരിച്ചെത്തി. ദീപക് ഹൂഡ, സൂര്യകുമാർ യാദവ് എന്നിവരും കളിക്കും. അതേസമയം മുഹമ്മദ് ഷമി, ദിനേശ് കാർത്തിക്ക് എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.

ന്യൂസിലൻഡിനെതിരായ ടി20ക്കുള്ള ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ക്യാപ്റ്റൻ. ഈ പരമ്പരയിൽ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനും. അതേസമയം ടി20 പരമ്പരയ്ക്ക് ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏകദിന ടീമിൽ ഉമ്രാൻ മാലിക്കും കുൽദീപ് സെന്നും പുതുമുഖങ്ങളാകും. കുൽദീപ് ഐപിഎൽ 2022 ൽ രാജസ്ഥാൻ റോയൽസിനായി മിന്നും പ്രകടനം നടത്തിയിരുന്നു. ഭുവനേശ്വർ കുമാറിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ലോകകപ്പിന് തൊട്ടുമുമ്പ് പരുക്കേറ്റ ഫാസ്റ്റ് ബൗളർമാരായ ദീപക് ചാഹറും ഷാർദുൽ താക്കൂറും ടീമിൽ തിരിച്ചെത്തുന്നുണ്ട്.

ന്യൂസിലൻഡിനെതിരായ ഏകദിനത്തിനുള്ള ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (ഡബ്ല്യുകെ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ അഹമ്മദ്, ഷഹബാസ് താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം:
ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ഇന്ത്യൻ ടീം ബംഗ്ലാദേശിനെ നേരിടും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കും. രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോലി എന്നിവർ ടീമിൽ തിരിച്ചെത്തും. ഈ പരമ്പരയിലും ഹാർദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ രോഹിത് ശർമ്മയാണ് നായകൻ. കെ.എൽ രാഹുലായിരിക്കും വൈസ് ക്യാപ്റ്റൻ. രജത് പാട്ടിദാറിനും ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും താരത്തെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ല. രാഹുൽ ത്രിപാഠിക്കും അവസരം നൽകിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർ യാഷ് ദയാൽ ടീമിലെ പുതുമുഖമാകും. ഐപിഎൽ 2022ൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന് വേണ്ടിയാണ് യാഷ് കളിച്ചത്. അതേസമയം ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തും. പരുക്ക് മൂലം സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പ് മുതൽ ജഡേജ ടീമിന് പുറത്തായിരുന്നു. ഈ പരമ്പരയിൽ നിന്ന് ഷമിയും ടീമിൽ തിരിച്ചെത്തും.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ്), ഇഷാൻ കിഷൻ (വിക്കറ്റ്), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, യാഷ് ദയാൽ.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), കെ എസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

]]>