Bangalore – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Oct 2023 11:13:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bangalore – malayalees.ch https://malayalees.ch 32 32 ബംഗളൂരുവിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണംപോയി https://malayalees.ch/bus-stop-theft-in-bengaluru/ Fri, 06 Oct 2023 11:12:54 +0000 https://malayalees.ch/?p=89006 ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു ചെലവ്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.(Bus stop theft in Bengaluru)

ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.ബംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല.

കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ഈ സംഭവത്തിൽ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.

എന്നാൽ ഇപ്പോൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. പിന്നാലെ ബസ് ഷെൽട്ടറിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
ചരിത്രമെഴുതി ‘കൊവിഡ് പോരാളി’ ആസിമ; ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ https://malayalees.ch/dr-asima-banu-first-muslim-woman-principal-of-bengaluru-medical-college/ Fri, 07 Jul 2023 11:24:36 +0000 https://malayalees.ch/?p=84017
ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു.

2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് വാർഡ് നോഡൽ ഓഫിസറായിരുന്നു അവർ.

എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താണ് വാർത്താതാരമാകുന്നത്.

ബി.എം.സി.ആർ.ഐയിൽ ആതുരസേവനത്തിന്റെ 23 വർഷം പിന്നിടുകയാണ് ആസിമ ബാനു. ബെംഗളൂരു മെഡിക്കൽ കോളജിൽനിന്നു തന്നെയാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. 1990കളിൽ ഇവിടെത്തന്നെ നിയമനവും ലഭിച്ചു. 2000ത്തിൽ മൈക്രോബയോളജി വിഭാഗം ഫാക്കൽറ്റിയായി.

പിന്നീട് ക്വാളിറ്റി സൂപർവൈസർ, ഇൻഫെക്ഷൻ കൺട്രോൾ ഓഫിസർ, ബൗറിങ് ആശുപത്രയിൽ മൈക്രോബയോളജി വിഭാഗം മേധാവി, മെഡിക്കൽ എജ്യുക്കേഷൻ വിഭാഗം കൺവീനർ, നോഡൽ ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്.

]]>
മെട്രോ തൂണ്‍ തകര്‍ന്നുവീണു; അമ്മയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു https://malayalees.ch/two-dead-as-metro-piller-under-construction/ Tue, 10 Jan 2023 10:54:42 +0000 https://malayalees.ch/?p=74238 ബെംഗളൂരുവില്‍ മെട്രോ റെയിൽ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. ബെംഗളൂരു സ്വദേശി തേജസ്വി മകൻ വിഹാൻ എന്നിവരാണ് മരിച്ചത്.

ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മക്കളെ നഴ്സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

]]>
16കാരിയെ ബലാത്സംഗം ചെയ്ത് 73കാരൻ; ബന്ധുക്കളെത്തി തല്ലിക്കൊന്നു https://malayalees.ch/elderly-man-bengaluru-raping-girl/ Thu, 15 Dec 2022 04:23:00 +0000 https://malayalees.ch/?p=72856 ബെംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുെകാണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കിയത്.

ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തി 73കാരനെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് ഇവർ പൊലീസിൽ പരാതിയും നൽകി. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും 73കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്.

]]>
16 കാരിയെ ബന്ദിയാക്കി ഒരു വർഷത്തോളം കൂട്ടബലാത്സംഗം ചെയ്തു https://malayalees.ch/gang-raped-for-a-year-16-year-old-girl-rescued-from-mathura/ Fri, 26 Aug 2022 12:39:44 +0000 https://malayalees.ch/?p=67135 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ജോലി തേടിയെത്തിയ കുട്ടിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടു പോവുകയും, ഉത്തർപ്രദേശ് സ്വദേശിക്ക് വിൽക്കുകയായിരുന്നു. സംഭവത്തിൽ മഥുര ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ജാൻജ്ഗിർ ചമ്പ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലാണ് പെൺകുട്ടിയുടെ വീട്. ദാരിദ്ര്യം മൂലം നഗരത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ അവൾ ആഗ്രഹിച്ചിരുന്നു. സുഹൃത്തിനോട് ഇക്കാര്യം പറയുകയും, സുഹൃത്ത് പെൺകുട്ടിയെ ബിലാസ്പൂർ ജില്ലയിലെ തൻ്റെ അമ്മായിയുടെ വീട്ടിൽ എത്തുകയും ചെയ്തു. പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ സ്ത്രീ സഹായിക്കാമെന്ന് ഉറപ്പ് നൽകി. മഥുരയിൽ നിന്നുള്ള രണ്ട് പുരുഷന്മാർക്ക് പെൺകുട്ടിയെ പരിചയപ്പെടുത്തി കൊടുത്തു.

ഉത്തർപ്രദേശ് സ്വദേശിക്ക് വിൽക്കാൻ ഒരു യുവതിയെ അന്വേഷിച്ച് നടക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കണ്ടെത്തി നൽകാൻ ഈ സ്ത്രീയോടും സംഘം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിലാസ്പൂരിൽ എത്തിയ പ്രതികൾ ജോലി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കാണാനെത്തി. ആലോചിക്കാൻ സമയം വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ മയക്കുമരുന്ന് നൽകി കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിന്നാലെ ഉത്തർപ്രദേശ് സ്വദേശിക്ക് 80,000 രൂപയ്ക്ക് പെൺകുട്ടിയെ വിറ്റു. 18 തികഞ്ഞതായി വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും ഉണ്ടാക്കി. അപ്പോഴേക്കും കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയും ഇയാളുടെ സഹോദരനും ചേർന്ന് പതിനാറുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തു. ഒരു വർഷത്തോളം ഭീകരത തുടർന്നതായി പൊലീസ് പറയുന്നു.

പെൺകുട്ടി ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായവരുടെ പട്ടികയിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ അവർ ജഞ്ച്ഗിർ ചമ്പ പൊലീസുമായി ബന്ധപ്പെട്ടു. പിന്നാലെ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം മഥുരയിൽ എത്തി പെൺകുട്ടിയെ ഛത്തീസ്ഗഡിൽ എത്തിച്ചു. പോക്‌സോ ആക്‌ട്, ഐപിസി സെക്ഷൻ 370 (കടത്ത്), 376 (കൂട്ടബലാത്സംഗം), 354 (പീഡനം), 363 (തട്ടിക്കൊണ്ടുപോകൽ), 366 (വിവാഹത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

]]>
‘ജോലിക്കിടെ അൽപ്പം മയങ്ങാം’; ഉച്ചയുറക്കത്തിന് അനുമതി നൽകി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി https://malayalees.ch/bengaluru-start-up-will-now-allow-30-minute-official-nap-breaks-for-employees/ Sat, 07 May 2022 12:53:47 +0000 https://malayalees.ch/?p=61476 ബോറിംഗ് ജോലിക്കിടെ ചെറുതായി ഒന്ന് മയങ്ങാൻ ആരും ആഗ്രഹിക്കും. ഇത്തരം സമയങ്ങളിൽ ഒരു ചായയോ കാപ്പിയോ കുടിച്ച് ഉറക്കത്തെ നിയന്ത്രിക്കുകയാണ് പതിവ്. ഉച്ചയുറക്കത്തിന് കമ്പനി തന്നെ സമയം അനുവദിച്ചാൽ എങ്ങനെയുണ്ടാകും? എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി.

വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രഖ്യാപനം.

അടുത്തിടെ ‘വേക്ക്ഫിറ്റ്’ സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവർത്തനക്ഷമതയുടെ 33 ശതമാനം വർധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവെച്ചു.

]]>
ബെംഗളൂരു നഗരത്തില്‍ 3,300ഓളം കോവിഡ് രോഗികളെ കാണ്മാനില്ല; കണ്ടെത്താനാകാതെ പൊലീസ് https://malayalees.ch/over-3300-coronavirus-patients-go-missing-in-bengaluru/ Mon, 27 Jul 2020 05:48:57 +0000 https://malayalees.ch/?p=29107 കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലെ കൊവിഡ് കേസുകളുടെ എന്നതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്

ബെംഗളൂരു നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച 3338 പേരെ ഐസൊലേറ്റ് ചെയ്യാനായി ശ്രമിച്ച പൊലീസിന് അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ബൃഹത് ബെംഗളൂരു മഹാനഗർ പാലികെ കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദിനെ ഉദ്ധരിച്ച് സ്ക്രോളാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സമയത്ത് ഈ വ്യക്തികൾ നൽകിയ മേൽവിലാസം വ്യാജമായിരുന്നു. ഇത് നഗരത്തിലെ ആകെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലെ കൊവിഡ് കേസുകളുടെ എന്നതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടുമാത്രം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 11,000 പുതിയ കൊവിഡ് കേസുകളാണ്. കർണാടക സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്.

ഈ സാഹചര്യത്തില്‍ രോഗികളിൽ നിന്ന് മേ‍ല്‍വിലാസം ചോദിച്ച് എഴുതിയെടുക്കുന്ന പതിവ് അവസാനിപ്പിച്ച് ഗവണ്മെന്റ് നൽകുന്ന അഡ്രസ്സ് പ്രൂഫുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് എഴുതിയെടുക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് നല്‍കിയിട്ടുണ്ട്. അവർ നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ, തൽക്ഷണം തന്നെ വിളിച്ച് ഫോൺ കയ്യിൽ ഉണ്ടെന്ന് ഉറപ്പിക്കാനും നിർദേശമുണ്ട്. ശനിയാഴ്ച മാത്രം കർണാടകയില്‍ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 -ൽ പരം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 30 പേരും ബെംഗളൂരു നഗരവാസികളാണ്.

]]>