BANGALORE ROYAL CHALLENGERS – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 08:33:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BANGALORE ROYAL CHALLENGERS – malayalees.ch https://malayalees.ch 32 32 പന്തിൽ ഉമിനീര് പുരട്ടി അമിത് മിശ്ര; വിവാദം: വിഡിയോ https://malayalees.ch/amit-mishra-saliva-ipl-video/ Tue, 11 Apr 2023 08:32:57 +0000 https://malayalees.ch/?p=79455 ഐപിഎൽ മത്സരത്തിനിടെ പന്തിൽ ഉമിനീര് പുരട്ടി ലക്നൗ സൂപ്പർ ജയൻ്റ്സ് താരം അമിത് മിശ്ര. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനു ശേഷം പന്തിൽ ഉമിനീർ പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. (amit mishra saliva ipl)

ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ 12ആം ഓവറിലെ ആദ്യ പന്ത് എറിയുന്നതിനു മുൻപാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. 2021 ഐപിഎലിലും മിശ്ര ഇത്തരത്തിൽ ഉമിനീർ പുരട്ടി വിവാദത്തിലായിരുന്നു. അന്ന് മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത് ശ്രദ്ധിച്ച അമ്പയർ അന്ന് ക്യാപ്റ്റനും താരത്തിനും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇന്നലെ മിശ്രയുടെ പ്രവൃത്തി അമ്പയർ ശ്രദ്ധിച്ചില്ല. ഇന്നലെ 2 ഓവർ പന്തെറിഞ്ഞ മിശ്ര കോലിയുടെ വിക്കറ്റ് വീഴ്ത്തി.

ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവി വിജയിച്ചിരുന്നു. കോലിയുടെയും ഡു പ്ലെസിസിൻ്റെയും മാക്സ്‌വെലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷേ, ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്.

]]>
അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം https://malayalees.ch/lsg-won-rcb-ipl-2023/ Tue, 11 Apr 2023 04:53:48 +0000 https://malayalees.ch/?p=79436 ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവിന് വിജയം. കൊഹ്‌ലിയുടെയും ഡു പ്ലെസിസ്ന്റെയും മാക്സ്‌വെല്ലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷെ ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പത്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ നാലാമത്തെ റൺ നിരക്കാണ് ഇന്നത്തേത്. LSG won RCB IPL 2023

ആദ്യ നാലോവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ബാംഗ്ലൂർ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ വെയ്ൻ പാർണെൽ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ ലക്‌നൗ തകർന്നടിഞ്ഞു. 37 റണ്ണുകൾ മാത്രമാണ് ആദ്യ ആറ് ഓവറുകളിൽ ലക്‌നൗവിന് നേടാനായത്. കൈൽ മയേഴ്സ് (0), ദീപക് ഹൂഡ ( 10 പന്തിൽ 9), ക്രുനാൽ പാണ്ട്യ (0) എന്നിവരെയാണ് പവർപ്ലേയിൽ നഷ്ടമായത്. പിന്നീട് സ്റ്റോയ്‌നിസ് കളിക്കളത്തിൽ ഇറങ്ങിയപ്പോഴാണ് മത്സരത്തിന്റെ ഗതി മാറിയത്. തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം നേടിയത് 30 പന്തിൽ നിന്ന് 65 റണ്ണുകൾ. ക്യാപ്റ്റൻ രാഹുൽ 20 പന്തുകളിൽ നേടിയത് 18 റണ്ണുകൾ മാത്രം.

പതിനൊന്നാം ഓവറിൽ സ്റ്റോയ്‌നിസ് പുറത്തായതോടെ നിക്കോളാസ് പൂരൻ ബാറ്റുമായെത്തി. തുടർന്ന്, ബാംഗ്ലൂർ ബോളർമാർ തലങ്ങും വിലങ്ങും അടി വാങ്ങുന്ന കാഴ്ചക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15 പന്തുകൾ മാത്രം നേരിട്ട് അതിവേഗത്തിൽ അർദ്ധ സെഞ്ച്വറി തികച്ചു താരം. ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറിയാണ് താരത്തിന്റേത്. സിറാജിന്റെ പന്തിൽ ക്യാച്ച് നൽകി പുറത്താകുമ്പോൾ 19 പന്തിൽ നിന്ന് 62 റണ്ണുകൾ താരം നേടിയിരുന്നു. തുടർന്ന് കളിക്കളത്തിലെത്തിയ ആയുഷ് ബഡോണി (24 പന്തിൽ 30) മോശമല്ലാത്ത ഇന്നിഗ്‌സാണ് കാഴ്ചവെച്ചത്. ആവേശ് ഖാനാണ് അവസാന ഓവറിൽ ലക്‌നൗവിനെ വിജയിപ്പിച്ച നിർണായക പ്രകടനം നടത്തിയത്

]]>
ഐപിഎലിൽ ഇന്ന് ആർസിബി ലക്നൗവിനെതിരെ https://malayalees.ch/ipl-royal-challengers-bangalore-lucknow-super-giants-rcb-lsg-preview/ Mon, 10 Apr 2023 08:18:04 +0000 https://malayalees.ch/?p=79385 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. (ipl rcb lsg preview)

ഒരു കളി ജയിച്ചെങ്കിലും ആർസിബി അത്ര ഭദ്രമായ നിലയിലല്ല. അനുജ് റാവത്ത്, ഗ്ലെൻ മാക്സ്‌വൽ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്‌മദ് എന്നിവരടങ്ങുന്ന മധ്യനിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂർണമായ പൊട്ടൻഷ്യലിൽ കളിച്ചിട്ടില്ല. കോലി ഫോമിലേക്ക് തിരികെയെത്തിയതിൻ്റെ സൂചന ആദ്യ മത്സരത്തിൽ നൽകിയിലെങ്കിലും കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി. ബൗളിംഗ് പരിഗണിക്കുമ്പോൾ കഴിഞ്ഞ സീസണുകളിലെ അതേ പ്രശ്നം തുടരുകയാണ്. ഡെത്ത് ഓവർ ബൗളിംഗ്. ഹർഷൽ പട്ടേലിലാണ് ആർസിബി ഡെത്ത് ബൗളിംഗ് ഉന്നമിടുന്നതെങ്കിലും താരം ഫോമിലേക്കെത്തിയിട്ടില്ല. ബ്രേസ്‌വെലിനു പകരം വനിന്ദു ഹസരങ്ക കളിക്കും. അനുജ് റാവത്തിനു പകരം മഹിപാൽ ലോംറോറോ സുയാഷ് പ്രഭുദേശായിയോ കളിക്കാനിടയുണ്ട്.

മറുവശത്ത് കെയിൽ മയേഴ്സിൻ്റെ റെഡ് ഹോട്ട് ഫോം ആണ് ലക്നൗവിനെ തുണക്കുന്നത്. അതുകൊണ്ട് തന്നെ ക്വിൻ്റൺ ഡികോക്കിനെ എവിടെ അക്കോമഡേറ്റ് ചെയ്യുമെന്നത് ലക്നൗ മാനേജ്മെൻ്റിനു തലവേദനയാണ്. സ്റ്റോയിനിസിനും പകരം ഡികോക്കിനെ ടീമിൽ ഉൾപ്പെടുത്തി രാഹുൽ മൂന്നാം നമ്പറിലിറങ്ങുക എന്നതാണ് ഐഡിയൽ. എന്നാൽ, മാനേജ്മെൻ്റ് എന്ത് തീരുമാനിക്കുമെന്നത് കണ്ടറിയണം. ആർസിബിയെപ്പോലെ മധ്യനിരയിൽ ലക്നൗവും മോശം പ്രകടനമാണ് നടത്തുന്നത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഫോം ലക്നൗവിനു തിരിച്ചടിയാണ്. അവേഷ് ഖാനും മാർക്ക് വുഡും തിരികെ എത്തിയേക്കും.

]]>
ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം https://malayalees.ch/delhi-capitals-won-royal-challengers-bangalore-wpl/ Mon, 06 Mar 2023 11:05:43 +0000 https://malayalees.ch/?p=77483 വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 പന്തിൽ 30 നോട്ടൗട്ട്) എന്നിവരും ഇരട്ടയക്കം കടന്നു. 4 ഓവറിൽ വെറും 29 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ യുഎസ്എ താരം ടാര നോറിസാണ് ബാംഗ്ലൂരിനെ തകർത്തത്. (delhi won bangalore wpl)

മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. സ്മൃതി മന്ദനയും സോഫി ഡിവൈനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കിയ ആലിസ് കാപ്സി ഡൽഹിയ്ക്ക് മുൻതൂക്കം നൽകി. എലിസ് പെറി നന്നായി തുടങ്ങിയെങ്കിലും ടാര നോറിസിൻ്റെ തകർപ്പൻ പ്രകടനം ബാംഗ്ലൂരിൻ്റെ നട്ടെല്ലൊടിച്ചു. പെറി, ദിഷ കസത്, റിച്ച ഘോഷ്, കനിക അഹുജ, ഹെതർ നൈറ്റ് എന്നിവരൊക്കെ ടാരയ്ക്ക് മുന്നിൽ വീണു. ഹെതറും മേഗൻ ഷട്ടും ചേർന്ന് 8ആം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ആർസിബി ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. ആശ ശോഭനയെ ശിഖ പാണ്ഡെ പുറത്താക്കി. മേഗൻ ഷൂട്ട് (19 പന്തിൽ 30) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഷഫാലി വർമ (45 പന്തിൽ 84), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (43 പന്തിൽ 72) എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ മരിസേൻ കാപ്പ് (17 പന്തിൽ 39), ജമീമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തകർത്തടിച്ചു. ആർസിബിയ്ക്കായി ഹെതർ നൈറ്റാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 

]]>
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു https://malayalees.ch/royal-challengers-bangalores-twitter-account-hacked/ Sat, 21 Jan 2023 09:49:14 +0000 https://malayalees.ch/?p=74832 ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനർനാമകരണം ചെയ്യുകയും നോൺ-ഫംഗബിൾ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പുലർച്ചെ 4 മണിയോടെയാണ് ആർസിബിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റർ നിർദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ആർസിബി അറിയിച്ചു.

‘ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളുമായി ബന്ധമില്ല, ആരാധകർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ട്വിറ്റർ സപ്പോർട്ട് ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ ഉടൻ മടങ്ങിയെത്തും’- RCB ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. 2009-ൽ സൃഷ്ടിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ട്വിറ്റർ അക്കൗണ്ടിന് 6.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.


ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനർനാമകരണം ചെയ്യുകയും നോൺ-ഫംഗബിൾ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പുലർച്ചെ 4 മണിയോടെയാണ് ആർസിബിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റർ നിർദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ആർസിബി അറിയിച്ചു.

https://platform.twitter.com/embed/Tweet.html?creatorScreenName=24onlive&dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfaG9yaXpvbl90aW1lbGluZV8xMjAzNCI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfYmFja2VuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfcmVmc3JjX3Nlc3Npb24iOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X2NoaW5fcGlsbHNfMTQ3NDEiOnsiYnVja2V0IjoiY29sb3JfaWNvbnMiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X3Jlc3VsdF9taWdyYXRpb25fMTM5NzkiOnsiYnVja2V0IjoidHdlZXRfcmVzdWx0IiwidmVyc2lvbiI6bnVsbH0sInRmd19taXhlZF9tZWRpYV8xNTg5NyI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3NlbnNpdGl2ZV9tZWRpYV9pbnRlcnN0aXRpYWxfMTM5NjMiOnsiYnVja2V0IjoiaW50ZXJzdGl0aWFsIiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1616657052998459393&lang=en&origin=https%3A%2F%2Fwww.twentyfournews.com%2F2023%2F01%2F21%2Froyal-challengers-bangalores-twitter-account-hacked.html&sessionId=ef7fc07bb7ad6aad417db0fa93c1138687fd2bc6&siteScreenName=24onlive&theme=light&widgetsVersion=2b959255e8896%3A1673658205745&width=550px

https://platform.twitter.com/embed/Tweet.html?creatorScreenName=24onlive&dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfaG9yaXpvbl90aW1lbGluZV8xMjAzNCI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfYmFja2VuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfcmVmc3JjX3Nlc3Npb24iOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X2NoaW5fcGlsbHNfMTQ3NDEiOnsiYnVja2V0IjoiY29sb3JfaWNvbnMiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X3Jlc3VsdF9taWdyYXRpb25fMTM5NzkiOnsiYnVja2V0IjoidHdlZXRfcmVzdWx0IiwidmVyc2lvbiI6bnVsbH0sInRmd19taXhlZF9tZWRpYV8xNTg5NyI6eyJidWNrZXQiOiJ0cmVhdG1lbnQiLCJ2ZXJzaW9uIjpudWxsfSwidGZ3X3NlbnNpdGl2ZV9tZWRpYV9pbnRlcnN0aXRpYWxfMTM5NjMiOnsiYnVja2V0IjoiaW50ZXJzdGl0aWFsIiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1616656488994574336&lang=en&origin=https%3A%2F%2Fwww.twentyfournews.com%2F2023%2F01%2F21%2Froyal-challengers-bangalores-twitter-account-hacked.html&sessionId=ef7fc07bb7ad6aad417db0fa93c1138687fd2bc6&siteScreenName=24onlive&theme=light&widgetsVersion=2b959255e8896%3A1673658205745&width=550px

‘ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളുമായി ബന്ധമില്ല, ആരാധകർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ട്വിറ്റർ സപ്പോർട്ട് ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ ഉടൻ മടങ്ങിയെത്തും’- RCB ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. 2009-ൽ സൃഷ്ടിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ട്വിറ്റർ അക്കൗണ്ടിന് 6.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2021 സെപ്റ്റംബറിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

]]>
സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; ആർസിബി താരത്തെ പുകഴ്ത്തി മാത്യു ഹെയ്ഡൻ https://malayalees.ch/%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%a4/ Thu, 26 May 2022 11:58:04 +0000 https://malayalees.ch/?p=62466 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു.

https://07f9ddbda24f9f2a40f6c4a3b914f6ab.safeframe.googlesyndication.com/safeframe/1-0-38/html/container.html

“സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില മനോഹര ഷോട്ടുകൾ കളിച്ചു. തകർപ്പൻ ഇന്നിംഗ്സ്.”- ഹെയ്ഡൻ പറഞ്ഞു.

എലിമിനേറ്ററിൽ 49 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച പാടിദാർ 54 പന്തുകൾ നേരിട്ട് 12 ബൗണ്ടറിയും 7 സിക്സറും സഹിതം 112 റൺസ് നേടി പുറത്താവാതെ നിന്നു. ഈ ഇന്നിംഗ്സിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനേ ലക്നൗവിനു സാധിച്ചുള്ളൂ.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ സഞ്ജു 26 പന്തുകളിൽ 47 റൺസെടുത്ത് പുറത്തായിരുന്നു. കളിയിൽ രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഗുജറാത്ത് അവസാന ഓവറിൽ മറികടന്നു.

]]>
ലക്നൗ പുറത്ത്, രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും https://malayalees.ch/%e0%b4%b2%e0%b4%95%e0%b5%8d%e0%b4%a8%e0%b5%97-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b5/ Thu, 26 May 2022 04:32:18 +0000 https://malayalees.ch/?p=62433 ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ പോരിൽ എൽ.എസ്.ജിയെ 14 റണ്‍സിന് തോൽപിച്ചാണ് ആര്‍സിബി ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക്‌ ഹൂഡയും (45) വിജയത്തിലേക്ക്‌ കയറ്റുമെന്ന്‌ തോന്നിപ്പിച്ചെങ്കിലും മൂന്ന്‌ വിക്കറ്റെടുത്ത ജോഷ്‌ ഹാസെൽവുഡ്‌ കളി തിരിച്ചുപിടിച്ചു. അവസാന ഓവറില്‍ വമ്പനടിക്കാരനായ എവിന്‍ ലൂയിസിനെയും (6 പന്തില്‍ 2) ദുഷ്മാന്ത ചമീരയേയും (4 പന്തില്‍ 11) പിടിച്ചുകെട്ടിയ ഹര്‍ഷല്‍ ആര്‍സിബിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി സെഞ്ചുറി നേടിയ രജത് പാട്ടിദാറിന്റെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 54 പന്തുകള്‍ നേരിട്ട രജത് 12 ഫോറും ഏഴു സിക്‌സും പറത്തി 112 റണ്‍സോടെ പുറത്താകാതെ നിന്നു. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഐപിഎല്‍ നോക്കൗട്ടിലെ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രജത്തിന്റെ പേരിലായി.

27ന് രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസിനെ നേരിടും. വിജയികൾ 29ന്‌ ഫൈനലിൽ ഗുജറാത്ത്‌ ടൈറ്റൻസുമായി ഏറ്റുമുട്ടും.

]]>
ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ https://malayalees.ch/ipl-rcb-pbks-preview/ Fri, 13 May 2022 08:10:40 +0000 https://malayalees.ch/?p=61798 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിനു തകർത്താണ് ബാംഗ്ലൂർ എത്തുന്നത്. വിരാട് കോലിയുടെ മോശം ഫോമാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ഫാഫ് ഡുപ്ലെസി, രജത് പാടിദാർ എന്നിവർ അവസാന ചില മത്സരങ്ങളിൽ ഫോമിലെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും. ഗ്ലെൻ മാക്സ്‌വൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്മദ് എന്നിവരൊക്കെ മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ബൗളിംഗ് നിരയിൽ വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർ മികച്ച രീതിയിൽ കളിക്കുമ്പോൾ മുഹമ്മദ് സിറാജ് കഴിഞ്ഞ സീസണിലെ ഫോമിനരികെ എത്തിയിട്ടില്ല. എങ്കിലും ഇന്ന് ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

ഫയർ ബ്രാൻഡ് ക്രിക്കറ്റ് കളിക്കുന്ന പഞ്ചാബ് വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ല് പോലെയാണ്. ഇതുവരെ രണ്ട് മത്സരങ്ങൾ തുടരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിൻ്റെ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു. ജോണി ബെയർസ്റ്റോ ഫോമിലെത്തിയത് പഞ്ചാബിനു പോസിറ്റീവാണ്. എന്നാൽ, മായങ്ക് അഗർവാൾ മധ്യനിരയിൽ നിരാശപ്പെടുത്തുകയാണ്. ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. കഗീസോ റബാഡ, രാഹുൽ ചഹാർ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ബൗളിംഗ് നിര തരക്കേടില്ലാതെ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

]]>
ഐപിഎല്ലിൽ ഇന്ന് ചെന്നൈ ബാംഗ്ലൂർ പോരാട്ടം https://malayalees.ch/ipl-chennai-vs-banglore/ Wed, 04 May 2022 04:13:41 +0000 https://malayalees.ch/?p=61212 ഐപിഎല്ലിലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി 7.30-ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമിനും ഇന്നത്തെ കളി നിർണായകമാണ്.

കരുത്തർ അണിനിരക്കുന്നതാണ് ആർ‌സി‌ബി ബാറ്റിംഗ് നിര. പക്ഷേ ഒരു ടീം എന്ന നിലയിൽ അവർ ബഹുദൂരം പിന്നിൽ. മുൻ നായകൻ വിരാട് കോലി മോശം ഫോമിലാണ്. ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 124 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവർക്ക് സ്കോർ ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും, ഇവർക്ക് മേലുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്.

ആർസിബിയുടെ ബൗളിംഗ് നിര സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഫാസ്റ്റ് ബൗളർമാർക്കൊപ്പം ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഹർഷൽ പട്ടേൽ കൂടി ചേരുമ്പോൾ ബൗളിംഗ് യൂണിറ്റ് ശക്തം. എന്നാലും ഹാട്രിക് തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ടീം. ജയത്തോടെ വിജയവഴിയിൽ തിരിച്ചെത്താനാണ് ഡു പ്ലെസി ശ്രമിക്കുക. 10 മത്സരങ്ങളിൽ നിന്ന് തുല്യ ജയവും തോൽവിയുമായി 10 പോയിന്റുള്ള ആർസിബി 6 ആം സ്ഥാനത്താണ്.

മറുഭാഗത്ത് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ ക്യാമ്പ്. ധോണി നായകനായി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ കളിയിൽ റിതുരാജ് ഗെയ്‌ക്‌വാദും ഡെവൺ കോൺവെയും മുകേഷ് ചൗധരിയും ഒക്കെ പുറത്തെടുത്ത പ്രകടനം ഇന്നും ഉണ്ടായാൽ സിഎസ്കെയ്ക്ക് അനായാസം ജയിച്ച് കയറാം.

]]>
ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരേ, ആര്‍സിബി ഗുജറാത്തിനെ നേരിടും https://malayalees.ch/mumbai-indians-face-rajasthan-royals-rcb-vs-gujarat-titans/ Sat, 30 Apr 2022 04:35:33 +0000 https://malayalees.ch/?p=61027 ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് പുറത്തായി കഴിഞ്ഞു. ഇനിയുള്ള ആറ് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനാവില്ല. പക്ഷേ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ടീമിന് മറ്റുള്ളവരുടെ വഴി മുടക്കാൻ കഴിയും. അതുകൊണ്ട് മുംബൈയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.

ദുർബലമായ ബാറ്റിംഗ് നിരയും, മൂർച്ഛയില്ലാത്ത ബൗളിംഗുമാണ് ടീം നേരിടുന്ന വെല്ലുവിളി. ഹിറ്റ്മാൻ്റെ നിഴൽ പോലും ഒരു മത്സരത്തിലും കണ്ടിരുന്നില്ല. കോടികൾ ചിലവാക്കി ടീമിൽ എത്തിച്ച ഇഷാന്‍ കിഷന്‍ മുംബൈയ്ക്ക് ബാധ്യതയായി മാറി. കീറോൺ പൊള്ളാർഡിനും റൺസ് കണ്ടെത്താൻ കഴിയുന്നില്ല. സൂര്യകുമാര്‍ യാദവിലും തിലക് വര്‍മയിലുമാണ് അൽപ്പമെങ്കിലും പ്രതീക്ഷയുള്ളൂ. ബൗളിംഗിൽ ബുംറയടക്കം എല്ലാവരും നിരാശപ്പെടുത്തുമ്പോള്‍ ഇനി എന്ത് എന്ന ചോദ്യമാണ് മുംബൈ ക്യാമ്പിൽ ഉയരുന്നത്.

മറുഭാഗത്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ കരുത്തരാണ്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോൽവിയുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ 26 മത്സരത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണ മുംബൈയും 12 തവണ രാജസ്ഥാനും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ പോയി. അവസാന ഏഴ് മത്സരത്തില്‍ 4-2ന് മുന്നിട്ട് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. ഈ സീസണിലെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 23 റണ്‍സിന്റെ ജയം രാജസ്ഥാനൊപ്പമായിരുന്നു.

അതേസമയം ഗുജറാത്തിനെ നേരിടാൻ ഇറങ്ങുന്ന ആർസിബിയുടെ അവസ്ഥ പരുങ്ങലിലാണ്. 9 മത്സരത്തില്‍ 5 ജയവും 4 തോല്‍വിയും വഴങ്ങിയ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്താണ്. ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ മോശം ഫോമാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്. എട്ട് മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയും വഴങ്ങിയ ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

]]>