ban – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 10:42:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ban – malayalees.ch https://malayalees.ch 32 32 ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം https://malayalees.ch/government-restricts-import-of-laptop-computers-tablets/ Thu, 03 Aug 2023 10:42:26 +0000 https://malayalees.ch/?p=85556 Government restricts import of laptop, computers, tablets: രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. HSN 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.

ഓൺലൈൻ പോർട്ടൽ കൊറിയർ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണൽ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തിൽ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ചില പ്രധാന കമ്പനികൾ. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

]]>
ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുത്; സുപ്രധാന വിധിയുമായി സുപ്രിംകോടതി https://malayalees.ch/supreme-court-bans-two-finger-test/ Mon, 31 Oct 2022 07:40:36 +0000 https://malayalees.ch/?p=70475 ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി വിലയിരുത്തി. ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി വിലയിരുത്തി.

ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട വിരല്‍ പരിശോധന കൈവിരലുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഈ പരിശോധനയില്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗം പരിശോധിക്കുന്നു. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുകയാണെങ്കില്‍, സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ ടെസ്റ്റില്‍ കന്യാചര്‍മ്മവും പരിശോധിക്കും.

എന്നാൽ‌ ഈ പരിശോധനയ്ക്കെതിരെ ശക്തമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നും ഇത് അശാസ്ത്രീയമാണ്, ഇതിലൂടെ ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് വിദ​ഗ്ധര്‍ പറയുന്നത്. ഇരട്ട വിരല്‍ പരിശോധനയെ സംബന്ധിച്ചുള്ള പ്രധാന വിമര്‍ശനം, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് ബലാത്സംഗം പോലുള്ള വേദനാജനകമായ ഒരു കാര്യം ഒരിക്കല്‍ കൂടി അനുഭവിക്കേണ്ടി വരുന്നു എന്നതാണ്.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരുന്നു?

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി പറയുന്നു.

2012 ഡിസംബര്‍ 16ലെ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി രൂപീകരിച്ചത്. 657 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് യോനിയിലെ പേശികളുടെ വഴക്കം ഇരട്ട വിരല്‍ പരിശോധനയിലൂടെ അറിയാം. സ്ത്രീ ലൈംഗികമായി സജീവമാണോ അല്ലയോ എന്ന് ഇത് കാണിക്കുന്നു. അവരുടെ സമ്മതത്തിന് വിരുദ്ധമായാണ് ലൈംഗിക ബന്ധം നടന്നതെന്ന കാര്യം മനസ്സിലാകുന്നില്ല. ഇക്കാരണത്താല്‍ ഈ പരിശോധനാ രീതി ഒഴിവാക്കണം.

എന്നാൽ സുപ്രീം കോടതി ഇത് നിരോധിച്ചതിനുശേഷവും, ലജ്ജാകരമായ ഇരട്ട വിരല്‍ പരിശോധന വീണ്ടും നടക്കുന്നുണ്ട്. 2019ല്‍, ബലാത്സംഗത്തെ അതിജീവിച്ചവരും അവരുടെ കുടുംബാംഗങ്ങളുമായി 1500 ഓളം ആളുകള്‍ ഈ പരിശോധനയ്ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയും ഈ പരിശോധന അംഗീകരിക്കുന്നില്ല.

]]>
ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു https://malayalees.ch/ministry-of-ib-blocks-8-youtube-channels/ Thu, 18 Aug 2022 08:50:54 +0000 https://malayalees.ch/?p=66602 ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായി കണ്ടെത്തി. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി.

എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. ഇത്തരം യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതായിരുന്നു. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു. ഇവയ്ക്ക് 114 കോടിയിലധികം വ്യൂവേഴ്സും, 85 ലക്ഷത്തി 73 ആയിരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ലോക്തന്ത്ര ടിവി, യു&വി ടിവി, എഎം രാജ്‌വി, ഗൗരവ് പവൻ മിറ്റ്‌ലാഞ്ചൽ, സി ടോപ്പ് 5 ടിഎച്ച്, സർക്കാർ അപ്‌ഡേറ്റുകൾ, സബ് കുച്ച് ദേഖോ, പാകിസ്ഥാൻ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച ചാനലുകൾ. സെൻസേഷണൽ ലഘുചിത്രങ്ങളും വാർത്താ അവതാരകന്റെ ചിത്രവും ലോഗോയും കാണിച്ചാണ് ഈ ചാനലുകൾ യൂട്യൂബിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നത്. ഇത് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുകയും വാർത്ത യഥാർത്ഥമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. 2021 ഡിസംബർ മുതൽ ഇതുവരെ 102 യൂട്യൂബ് ചാനലുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട്.

]]>
ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും https://malayalees.ch/fifa-bans-all-india-football-federation-aiff/ Tue, 16 Aug 2022 04:18:20 +0000 https://malayalees.ch/?p=66454 ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ‌ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. 

എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ നേരത്തേ തന്നെ രം​ഗത്തെത്തിയിരുന്നു.

ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.

]]>
348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം https://malayalees.ch/centre-blocks-348-mobile-apps/ Wed, 03 Aug 2022 12:23:05 +0000 https://malayalees.ch/?p=65853 348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് പൂട്ടുവീണത്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല.

ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐയുടെ നിരോധനത്തിനു പിന്നിൽ. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.

]]>
പബ്ജിക്ക് വീണ്ടും പൂട്ട്; ‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’യെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കി https://malayalees.ch/battleground-mobile-india-pubg-removed/ Fri, 29 Jul 2022 04:20:50 +0000 https://malayalees.ch/?p=65575 പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിൻ്റെ നീക്കം. നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിൻ്റെ ഭാവി അറിയാമെന്നുമാണ് വിവരം.

കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.

2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.

]]>
രാജ്യത്ത് റഷ്യൻ സംഗീതം നിരോധിച്ച് യുക്രൈൻ https://malayalees.ch/ukraine-to-ban-russian-musics/ Mon, 20 Jun 2022 04:07:34 +0000 https://malayalees.ch/?p=63588 മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെ ബിൽ പാസായി.

ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ല. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. റഷ്യൻ അധിനിവേശത്തിൽ അപലപിച്ച കലാകാരന്മാർക്ക് നിരോധനത്തിൽ നിന്ന് ഒഴിവാക്കലിന് അപേക്ഷിക്കാം.

സമാന്തര ബില്ലിൽ, റഷ്യ, ബെലാറസ്, അധിനിവേശ യുക്രൈനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഭാഷയിലുള്ള മെറ്റീരിയലുകളും നിരോധിക്കും. ചരിത്രപരമായി റഷ്യൻ ബന്ധം സൂക്ഷിക്കുന്നവരാണ് കിഴക്ക്, തെക്ക് യുക്രൈൻ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ പലരും.

]]>
തീവ്ര വലതുപക്ഷ, നാസി അനുകൂല സംഘടനയെ ജർമനി നിരോധിച്ചു https://malayalees.ch/germany-bans-far-right-pro-nazi-group-police-raid-homes/ Tue, 01 Dec 2020 13:33:18 +0000 https://malayalees.ch/?p=36086 ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ചതായും സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടക്കുന്നതായും ജർമൻ ആഭ്യന്തര മന്ത്രാലയം. വോൾഫ് ബ്രിഗേഡ് 44ന്റെ പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും കണ്ടുകെട്ടാൻ പതിമൂന്നോളം അംഗങ്ങളുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ആയുധങ്ങളും നാസി അനുകൂല ചിഹ്നങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

“സ്വതന്ത്രമായ സാമൂഹിക ജീവിതത്തിനും, അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി നിൽക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ദൃഢമായ തിരിച്ചടികൾ പ്രതീക്ഷിക്കുക. ഞങ്ങളുടെ രാജ്യത്ത് വിദ്വേഷം വിതക്കുന്നവർക്കും, നാസി ഭരണകൂടത്തെ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്ഥാനമില്ല” ജർമൻ ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ പറഞ്ഞു.

വോൾഫ് ബ്രിഗേഡ് 44 ജർമനിയിൽ നാസി സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യം വെക്കുന്നു എന്നാണ് ജർമൻ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്. ഇവരുടെ പേരിലെ 4 സൂചിപ്പിക്കുന്നത് അക്ഷരായലയിലെ ‘ഡി’യാണെന്നും, അത് നാസി ക്രിമിനലും കമാൻഡറുമായിരുന്നു ഡിവിഷൻ ഡിർലെവാങ്കറിന്റെ നാമത്തിന്റെ ചുരുക്കമാണെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആരോപണം.

2016ലാണ് വോൾഫ് ബ്രിഗേഡ് 44 രൂപം കൊള്ളുന്നത്. ഇവർ അന്യായമായി ആയുധങ്ങൾ കൈവശം വെക്കുന്നതും തീവ്ര വലതുപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നതും ജർമനിയിൽ സ്ഥിരമായിരുന്നു. ഈ വർഷം തുടക്കത്തിൽ, കോംബാറ്റ് 18 , നോർഡാഡ്ലെർ എന്നിങ്ങനെ രണ്ട് തീവ്ര വലതുപക്ഷ സംഘങ്ങളെക്കൂടി ജർമനി നിരോധിച്ചിരുന്നു.

]]>
മാഹിയില്‍ നിര്‍മാണത്തിലിരിക്കെ പാലം തകര്‍ന്ന സംഭവം; നിര്‍മാണ കമ്പനികളെ വിലക്കി കേന്ദ്രം https://malayalees.ch/bridge-collapses-under-construction-in-mahe-center-bans-construction-companies/ Wed, 18 Nov 2020 13:16:39 +0000 https://malayalees.ch/?p=35321 നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശേരി മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെയാണ് വിലക്കിയത്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ ഇനി കമ്പനിയെ ഉള്‍പ്പെടുത്തില്ല.

തലശേരി മാഹി ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബീമുകള്‍ക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിര്‍മാണത്തില്‍ അപാകതകളില്ലെന്നും ആയിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ നിര്‍മല്‍ എം സാഥേയുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തിയിരുന്നു.

]]>
കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന https://malayalees.ch/china-bans-entry-of-flyers-from-india/ Fri, 06 Nov 2020 09:02:12 +0000 https://malayalees.ch/?p=34598 വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ.

ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ 23 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 ഓളം യാത്രക്കാർ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല. രോഗലക്ഷണങ്ങളുള്ള ആറ് വയസ്സുകാരനുൾപ്പെടെ നാലുപേർ ആശുപത്രി ചികിത്സയിലാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുള്ള ഒരു താത്കാലിക തീരുമാനമാണ് ഗവണ്മെന്റ് കൈക്കൊണ്ട നടപടി എന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞത്.

ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നതുകൊണ്ട് ചൈനീസ് ഗവണ്മെന്റിന്റെ ഒരു സ്വാഭാവിക നടപടിയായിട്ടാണ് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങളും ഇതിനെ കാണുന്നത്. ചൈനയുടെ തീരുമാനം തികച്ചും താത്കാലികമാണെന്നും, ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും തിരിച്ചുമുള്ള ആവശ്യ സർവിസുകൾ പെട്ടെന്നുതന്നെ സാധ്യമാക്കാനുള്ള ചർച്ചകൾ ചൈനയുമായി നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

]]>