ban chinees products – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Jun 2020 08:39:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ban chinees products – malayalees.ch https://malayalees.ch 32 32 ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍ https://malayalees.ch/rising-imports-from-hong-kong-a-new-worry-for-india/ Fri, 26 Jun 2020 08:38:47 +0000 https://malayalees.ch/?p=27648 ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യാ -ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍. ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ല ക്ലിയറന്‍സ് ലഭിക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് സെക്രട്ടറിക്കയച്ച കത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിക്കാത്തിടത്തോളം നിയന്ത്രണം കൊണ്ട് കാര്യമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം ചൈന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി വ്യവസായികള്‍ പറയുന്നു. നിയന്ത്രണം മൂലം ഇന്ത്യയിലെ മൊബൈല്‍,ഇലക്ട്രോണിക്സ് വ്യവസായം പ്രതിസന്ധി നേരിടുകയാണ്. കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഗാഡ്ജറ്റുകള്‍ എന്നിവക്ക് കടുത്ത ക്ഷാമം നേരിടുമെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കി.

തുറമുഖങ്ങളില്‍ ഇല്ക്ട്രോണിക്സ് ഇറക്കുമതി വസ്തുക്കള്‍ തുറന്ന് മുന്നറിയിപ്പില്ലാതെ തുറന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് പിന്നീട് വില്‍പന നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വ്യവസായികള്‍ ആരോപിച്ചു.

]]>
ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ് https://malayalees.ch/those-who-use-chinese-products-should-be-beaten-up-bengal-bjp-leader/ Sat, 20 Jun 2020 05:05:51 +0000 https://malayalees.ch/?p=27360 ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു.

“ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- ജോയ് ബാനര്‍ജി പറഞ്ഞു.

ജോയ് ബാനര്‍ജിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആദ്യം ജോയ് ബാനര്‍ജിയുടെ പാര്‍ട്ടി ചൈനയോടുള്ള നിലപാട് വ്യക്തമാക്കട്ടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

“പ്രതിസന്ധിയുടെ ഈ സമയത്ത് നാമ്മളെല്ലാവരും സർക്കാരിനൊപ്പമാണ്. എന്നാൽ പ്രഭാഷണം നടത്തുന്നതിനുപകരം ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് ബിജെപി ആദ്യം മറുപടി നൽകണം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കേണ്ടിവന്നാൽ ജനങ്ങള്‍ സ്വയം ചെയ്യും. ഇത്തരം പ്രഭാഷണം നടത്താന്‍ ബിജെപിക്ക് ആരാണ് അവകാശം നൽകിയത്?” എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആവശ്യപ്പെട്ടു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു.

]]>
ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുത്; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വ്യാപാരി സംഘടന https://malayalees.ch/dont-promote-chinese-goods-traders-body/ Fri, 19 Jun 2020 04:34:01 +0000 https://malayalees.ch/?p=27290 നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ്. സിനിമാ-കായിക താരങ്ങളോടാണ് ഇനിമുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.

ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരോട് ക്യാംപെയിന്‍റെ ഭാഗമാകാനും സിഎഐടി ആവശ്യപ്പെട്ടു.

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്. വിവോ പരസ്യത്തിൽ അഭിനയിക്കുന്ന ആമിർ ഖാൻ, സാറ അലി ഖാൻ, ഐക്യൂ പരസ്യത്തില്‍ അഭിനയിച്ച വിരാട് കോഹ്‍ലി, ദീപിക പദുകോൺ, സിദ്ധാർത്ഥ് മൽഹോത്ര, റാപ്പർ ബാദ്ഷാ, ഓപ്പോ പരസ്യത്തില്‍ അഭിനയിച്ച രൺബീർ കപൂർ, ഷിയോമി പരസ്യത്തില്‍ അഭിനയിച്ച രൺവീർ സിങ്, സൽമാൻ ഖാൻ, ശ്രദ്ധ കപൂർ, റിയല്‍മീ പരസ്യത്തില്‍ അഭിനയിച്ച ആയുഷ്‌മാൻ ഖുറാന തുടങ്ങിയവരോടും പരസ്യങ്ങളില്‍ നിന്നും നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു.

81.86 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന.

]]>
ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ https://malayalees.ch/railways-to-terminate-chinese-companys-contract-due-to-poor-progress/ Thu, 18 Jun 2020 12:59:52 +0000 https://malayalees.ch/?p=27281 പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം

ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ കരാറാണ് ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്നത്. 471 കോടിയുടെ കരാറാണ് റദ്ദാക്കിയത്.

പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു.

]]>