Balachandra menon – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Nov 2023 10:48:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Balachandra menon – malayalees.ch https://malayalees.ch 32 32 ‘ഞാൻ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയിൽ തന്റെ സിനിമകളില്ലാത്തതിൽ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോൻ https://malayalees.ch/balachandra-menon-criticism-for-not-including-his-movies-in-keraleeyam/ Wed, 01 Nov 2023 10:48:52 +0000 https://malayalees.ch/?p=90434 സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിൽ ദുഃഖം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നിരവധി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടും താൻ തഴയപ്പെട്ടതിൽ സർക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. (Balachandra Menon criticism for not including his movies in Keraleeyam)

‘സർക്കാർ എന്റേയും സർക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സർക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി വന്നതിൽ ലജ്ജയും ദുഃഖവുമുണ്ട്’- ഈ വരികൾ പറഞ്ഞുകൊണ്ടായിരുന്നു ബാലചന്ദ്ര മേനോൻ തുടങ്ങിയത്. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. നിരവധി മലയാള സിനിമകളുടെ കഥയും സംഭാഷവും സംവിധാനവുമെല്ലാം നിർവഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാത്തതെന്തെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.

‘മലയാള സിനിമയുടെ പരിച്ഛേദം കാണിക്കാനുള്ള സിനിമകളുടെ പട്ടികയിൽ എന്റെ ഒരു സിനിമ പോലും ഇല്ല. ഇത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ തോന്നിയില്ല. ഇപ്പോൾ കരയുന്ന കുഞ്ഞനല്ലേ പാലുള്ളു. പലപ്പോഴും കരഞ്ഞിട്ടും കിട്ടാറില്ല. എന്റെ സിനിമകളിലൂടെ ഞാനുണ്ടാക്കിയ പ്രേക്ഷക ബന്ധമുണ്ട്. എന്റെ സിനിമ കണ്ട് വിസിലടിക്കുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന ഫാൻസ് എനിക്കില്ല. പക്ഷേ എന്റെ സിനിമ ഇഷ്ടപ്പെടുന്നവരാണ്. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങൾ വരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ ഒന്നിന് വന്ന് പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്. പക്ഷേ സിനിമയിൽ പ്രവർത്തിച്ചതിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ചുവേട്ടന്റെ സിനിമ സ്ത്രീപക്ഷ ചിത്രമായിരുന്നു. ചിരിയോ ചിരി ട്രെൻഡ് സെറ്ററായിരുന്നു. ഇതിന് ശേഷമാണ് നാടോടിക്കാറ്റൊക്കെ വരുന്നത്. ഏപ്രിൽ മാസം എന്ന് കേട്ടാൽ ഏപ്രിൽ 18 ആണ് മലയാളികളുടെ മനസിലേക്ക് എത്തുന്നത്. ഇതൊന്നും ജനപ്രിയ സിനിമകളല്ലേ ?’- ബാലചന്ദ്ര മേനോൻ ചോദിച്ചു.

]]>
‘നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ’; ഇന്ധന വിലയെ ട്രോളി ബാലചന്ദ്ര മേനോന്‍ https://malayalees.ch/director-balachandra-menon-criticises-petrol-diesel-price-hike/ Tue, 02 Feb 2021 04:04:05 +0000 https://malayalees.ch/?p=39467 1963ലും 2021ലും പെട്രോള്‍ അടിച്ചതിന്‍റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം

സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്ന ഇന്ധന വിലയെ വിമര്‍ശിച്ച് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലും 2021ലും പെട്രോള്‍ അടിച്ചതിന്‍റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇന്ന് 88 രൂപ.

നമ്മള്‍ ‘പുരോഗമിക്കു’ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ. ബജറ്റ് ദിനത്തില്‍ പ്രസക്തം. ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍ എന്നാണ് ബാലചന്ദ്ര മേനോന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. ഹലോ ഇ.ഡി പേര് ബാലചന്ദ്ര മേനോന്‍, ഉടനെ ഒരു റെയ്ഡ് പ്രതീക്ഷിക്കാം എന്ന് കുറേ പേര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 49 രൂപയായിരുന്നു, ഇന്നോ എന്നാണ് ഒരാളുടെ ചോദ്യം. അന്നത്തെ ചെലവില്‍ ഇന്ന് സിനിമയെടുക്കാന്‍ കഴിയുമോ, പ്രേംനസീറിന്‍റെയും മമ്മൂട്ടിയുടെയും പ്രതിഫലം ഒന്നാണോ എന്നിങ്ങനെ പോസ്റ്റിന് താഴെ വാദപ്രതിവാദം കൊഴുക്കുകയാണ്.

ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വ൪ധിക്കുക. എക്സൈസ് തീരുവ കുറച്ചതിനാൽ ഇന്ധന വില താല്‍ക്കാലികമായി വർധിക്കില്ല. കാ൪ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റിൽ കേന്ദ്രം ഇന്ധനത്തിന് പുതിയ സെസ് ഏ൪പ്പെടുത്തിയത്. എന്നാൽ സെസ് ഏ൪പ്പെടുത്തിയത് കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് വിമ൪ശിച്ചു. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റമാണ് നടക്കുന്നതെന്നും സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ലെന്നും പി ചിദംബരം പറഞ്ഞു.

]]>