balabhaskar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Mar 2023 11:42:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png balabhaskar – malayalees.ch https://malayalees.ch 32 32 ‘ബാലുവിന്റെ വയലിൻ ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു’; യൂണിവേഴ്‌സിറ്റി പഠന കാലഘട്ടത്തെ പറ്റി എ എ റഹീം എം പി https://malayalees.ch/a-a-rahim-about-university-campus-memories/ Thu, 09 Mar 2023 11:42:40 +0000 https://malayalees.ch/?p=77697 യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തെ, ക്ലാസ്മുറിയിലെ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓര്‍ത്തെടുത്ത് എ.എ റഹീം എംപി. കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയതാണ് ഓര്‍മകളിലേക്ക് നയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കിട്ടത്.(A A Rahim about university campus memories)

സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി. ഞങ്ങളുടെ ക്‌ളാസ്മുറിയിൽ മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ ശബ്ദം ഒഴുകി. യൂണിവേഴ്സിറ്റി കോളേജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു. ഇഷാന്‍ ദേവ്.

ഞങ്ങളുടെ ക്‌ളാസിൽ സംസ്‌കാരയുടെ ക്യാമ്പയിൻ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്, അവനെ കേട്ടത്, ആസ്വദിച്ചത്..ബാലഭാസ്കർ .ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു. പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളേജിന്റെ ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി ഗിഫ്റ്റെന്നും റഹീമിന്റെ കുറിപ്പില്‍ പറയുന്നു.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

ഓർമ്മകൾ….❤
ഓർമ്മകളിലെ യൂണിവേഴ്സിറ്റി കോളേജ്…
ഞങ്ങളുടെ ക്‌ളാസ്മുറിയിൽ ഇടവേളകളിൽ
നടന്ന ‘പാട്ട് സഭകൾ’…
ക്‌ളാസിൽ തന്നെ നല്ല പാട്ടുകാരും കവിത ചൊല്ലുന്നവരുമൊക്കെയുണ്ടായിരുന്നു.
ചിലപ്പോൾ മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നല്ല പാട്ടുകാരെത്തും.പാട്ടും,കവിതകളും,
വിപ്ലവ ഗാനങ്ങളുമൊക്കെയായി എത്രയോ
മനോഹരമായ നിമിഷങ്ങൾ…
ആ സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി.
ഞങ്ങളുടെ ക്‌ളാസ്മുറിയിൽ മാത്രമല്ല,
യൂണിവേഴ്സിറ്റി കോളേജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ ശബ്ദം ഒഴുകി…
യൂണിവേഴ്സിറ്റി കോളേജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു.
ഇഷാൻ ദേവ്.
ഇഷാൻ മാത്രമല്ല,
ഞങ്ങളുടെ ക്‌ളാസിൽ സംസ്‌കാരയുടെ ക്യാമ്പയിൻ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്,അവനെ കേട്ടത്,ആസ്വദിച്ചത്..ബാലഭാസ്കർ .ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു.
പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളേജിന്റെ
ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി.
ലജ്ജാവതിയിലൂടെ ജാസി മലയാളികളുടെ മനസ്സ് കീഴടക്കി.മലയാള ചലച്ചിത്ര ഗാനശാഖയിലെ വിപ്ലവമായിരുന്നു ജാസിയുടെ ആ പാട്ട്.
പിന്നെ എത്രയോ പാട്ടുകൾ…തെന്നിന്ത്യയിലെ ശ്രദ്ധേയമായ സംഗീതജ്ഞരിൽ ഒരാളായി മാറിയ ജാസി ഗിഫ്റ്റ്.
ജാസിയും,ബാലുവും,ജയനും ഒക്കെയുള്ള ഒരുജ്ജ്വല ടീം.പിന്നെ ഇഷാൻ ….
സർവകലാശാല കലോത്സവങ്ങളിൽ മ്യൂസിക്കൽ ഇവന്റുകളിൽ ഈ ടീമിനെ വെല്ലാൻ ഒരു ക്യാമ്പസും അന്നുണ്ടായിരുന്നില്ല.
ഇവിടെ പങ്കുവയ്ക്കുന്ന ഫോട്ടോയിൽ ഇഷാനും എനിയ്ക്കുമൊപ്പം ഉള്ളത് ജയനാണ്.കീ ബോർഡിൽ വിസ്മയം വിരിയിക്കുന്നവൻ.അന്ന് ജാസിയുടെ ശിഷ്യനായി ജയൻ ക്യമ്പസിന്റെ ശ്രദ്ധയിൽ നിറഞ്ഞു.
ഇന്ന് തന്റെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ജയൻ ഇഷാൻ ദേവിനൊപ്പം പെർഫോം ചെയ്യാൻ കണ്ണൂരെത്തിയതായിരുന്നു.
ചില നിമിഷങ്ങളിൽ നമ്മൾ ഓർമ്മകളുടെ വന്യതയിലേയ്ക്ക് തെന്നിവീഴും.
അതുപോലൊരു വൈകുന്നേരമായിരുന്നു ഇന്നെനിയ്ക്ക്.
ചരിത്രം ഇരമ്പുന്ന ക്യാമ്പസിന്റെ ഇടനാഴികളിൽ ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങൾ,
സിലബസിനുപുറത്ത് കനമുള്ള രാഷ്ട്രീയം നിറഞ്ഞ പ്രസംഗങ്ങൾ കേട്ട ക്‌ളാസ്മുറികൾ,
സംഗീതവും,രാഷ്ട്രീയവും,സാഹിത്യവും,അഭിനയവും നിറഞ്ഞ സെന്റിനറിഹാൾ….
പ്രണയവും ചിരികളും നിറം പകർന്ന മരച്ചുവടുകളിലെ മനോഹരമായ സൗഹൃദങ്ങളിൽ വന്യമായ സൗന്ദര്യം പകർന്ന പാട്ടുകൾ.. നിറമുള്ള ഇന്നലെകൾ.
കണ്ണൂർ മയ്യിലെ അരങ്ങുത്സവ വേദിയിൽ ഇഷാനും ജയനും ഒപ്പം നിന്നപ്പോൾ യൂണിവേഴ്സിറ്റി കോളേജിലേക്കാണ് മനസ്സ് പോയത്.
മധുരമുള്ള ഓർമ്മകളിലേക്ക് .
സംഗീതത്തിലും,സിനിമയിലും,സാഹിത്യത്തിലും
മാധ്യമ രംഗത്തുമെല്ലാം പിൽക്കാലത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകൾ അന്ന് ഞങ്ങളുടെ സമകാലീനരായി യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായിരുന്നു.എല്ലാവരെ കുറിച്ചും എഴുതുന്നില്ല.ചുരുങ്ങിയ വാക്കുകളിൽ ആ പേരുകൾ തീരില്ല.
കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽ
ഇന്ന് പങ്കെടുത്തു,സംസാരിച്ചു.
നാടാകെ എത്തിയ സാംസ്കാരികോത്സവത്തിനാണ് മയ്യില്‍ സാക്ഷ്യം വഹിക്കുന്നത്.ഇന്ന് സമാപനമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും,
മയ്യിൽ ജനസംസ്കൃയും ചേർന്നായിരുന്നു അരങ്ങുത്സവം സംഘടിപ്പിച്ചത്.ഇത്തരം സാംസ്കാരികോത്സവങ്ങൾ നമ്മുടെ നാടിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരും.

]]>
‘സരിത വിളിച്ച് കേസ് തോൽക്കുമെന്ന് പറഞ്ഞു’; ബാലഭാസ്കറിൻ്റെ പിതാവ് https://malayalees.ch/got-phone-call-from-saritha-nair-says-balabhaskar-father/ Fri, 24 Jun 2022 08:04:57 +0000 https://malayalees.ch/?p=63839 വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ പുതിയ ആരോപണവുമായി പിതാവ്. സരിത നായർ എന്ന് പരിചയപ്പെടുത്തിയ ഫോൺ കോൾ വന്നതായി സി കെ ഉണ്ണി പറഞ്ഞു. കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോൽക്കാൻ സാധ്യതയുണ്ടെന്നും, നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ 20, 21 തീയതികളിൽ ഫോൺ കോൾ വന്നിരുന്നു. സരിത നായർ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറിൽ ഒപ്പിട്ടാൽ നിയമസഹായം നൽകാമെന്ന് പറഞ്ഞു. എന്നാൽ താൻ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോൺ വിളിയിൽ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

]]>
ബാലഭാസ്കറിന്‍റെ മരണം: കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം https://malayalees.ch/balabhaskars-death-false-test-results-show-that-kalabhavan-sobis-statement-was-wrong/ Thu, 12 Nov 2020 04:28:36 +0000 https://malayalees.ch/?p=34939 ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്നാല് പേരുടെയും നുണ പരിശോധന റിപ്പോർട്ടുകൾ സി.ബി.ഐക്ക് ലഭിച്ചു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം.

ബാലഭാസ്കർ മരിക്കുന്നതിനുമുമ്പ് വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷ്ണു സോമസുന്ദരത്തിന്‍റെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്ന് സി.ബി.ഐ പരിശോധിക്കുന്നു

]]>
കലാഭവൻ സോബി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യം; നുണപരിശോധന നടത്താൻ സിബിഐ https://malayalees.ch/cbi-plans-to-do-polygraph-test-for-kalabhavan-sobi/ Tue, 25 Aug 2020 08:08:48 +0000 https://malayalees.ch/?p=30796 ബാലഭാസ്‌കറിന്റെ മരണത്തിൽ നുണപരിശോധന നടത്താൻ സിബിഐ. കലാഭവൻ സോബിയേയും പ്രകാശൻ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. ഇതിന് സാക്ഷിയായിരുന്നുവെന്നും കലാഭവൻ സോബി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി സിബിഐ സംഘം തെളിവെടുത്തിരുന്നു. വിശദമായ മൊഴിയും രേഖപ്പെടപത്തിയ എന്നാൽ പരിശോധനയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ നൽകുന്ന സൂചന.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയേയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. അപകടത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻ തമ്പി ശേഖരിച്ചത് വിവാദമായിരുന്നു. പ്രകാശൻ തമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കർ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശൻ തമ്പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.

]]>
‘അപകടസമയം കാർ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു’; വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടർ https://malayalees.ch/balabhaskar-was-sleeping-revealed-by-doctor/ Sat, 01 Aug 2020 04:57:34 +0000 https://malayalees.ch/?p=29433 അപകടസമയം കാർ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു വെളിപ്പെടുത്തി ഡോക്ടർ. ബാലഭാസ്‌കറിനെ ആദ്യം ചികിത്സിച്ച ഡോക്ടർ ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും അന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കി.

പരുക്കേറ്റ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. അപകട സമയം കാറിൽ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് ബാലഭാസ്‌കർ ഡോക്ടറോട് പറഞ്ഞത്. കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ബാലഭാസ്‌കർ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾ എത്തി ബാലഭാസ്‌കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.

അപകട സമയത്ത് ആര് വാഹനമോടിച്ചുവെന്നത് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന സംശയമാണ്. ഡ്രൈവർ അർജുൻ വാഹനമോടിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് ശരിവയ്ക്കുന്നതാണ് ഡോക്ടർ ഫൈസലിന്റെ വെളിപ്പെടുത്തൽ.

]]>
ബാലഭാസ്കറിന്‍റെ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ് https://malayalees.ch/kalabhavan-sobi-george-said-that-he-had-seen-sarith-at-balabhaskars-accident-site/ Mon, 13 Jul 2020 08:42:52 +0000 https://malayalees.ch/?p=28435 ദൃശ്യ മാധ്യമങ്ങളിലൂടെ സരിത്തിന്‍റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സംഭവം ഓര്‍ത്തതെന്നും സോബി

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.


ബാലഭാസ്കറിന്‍റെ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്.തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നുമായിരുന്നു സരിത്തിന്‍റെ മൊഴി. 10 മുതൽ 15 ലക്ഷം വരെ കമ്മീഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.

]]>