bail – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 10:49:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bail – malayalees.ch https://malayalees.ch 32 32 കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി. വാദം കോടതി തള്ളി; എം ശിവശങ്കറിന് ജാമ്യം https://malayalees.ch/m-sivasankar-bail-supreme-court/ Wed, 02 Aug 2023 10:49:31 +0000 https://malayalees.ch/?p=85499 ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.

]]>
അട്ടപ്പാടി മധുകൊലക്കേസ്; മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വാദം https://malayalees.ch/attappadi-madhu-lynching-case/ Mon, 31 Oct 2022 04:04:51 +0000 https://malayalees.ch/?p=70438 അട്ടപ്പാടി മധുകൊലക്കേസിലെ മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് മണ്ണാർക്കാട് വിചാരണക്കോടതിയിൽ വാദം നടക്കും. മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ, ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കേസ് രേഖയ്ക്ക് ഒപ്പം വേണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

കോടതിയുടെ സമയം കളയാനേ ഹർജി ഉപകരിക്കൂ എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോൾ വ്യക്തമാക്കിയിരുന്നു. എവിഡൻഷ്യറി വാല്യു ഉള്ള റിപ്പോർട്ട് കേസ് ഫയലിനൊപ്പം ഇല്ലാത്തത് അപാകതയെന്നാണ് പ്രോസിക്യൂഷൻ വാദം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൻ്റെ റൂളിങ് സഹിതമാണ് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യം ഉന്നയിച്ചത്.

പ്രതിഭാഗത്തിനും റൂളിങ്ങിൻ്റെ പകർപ്പ് കൈാമാറിയിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ വിസ്താരം അവസാനഘട്ടത്തിലാണ്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ഇനി വിസ്തരിക്കാനുള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച രണ്ട് സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിലും തീർപ്പ് വരാനുണ്ട്.

]]>
അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം https://malayalees.ch/actor-sreenath-bhasi-gets-bail/ Mon, 26 Sep 2022 12:51:06 +0000 https://malayalees.ch/?p=68603 ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്.

]]>
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം https://malayalees.ch/siddique-kappan-got-bail/ Fri, 09 Sep 2022 12:49:28 +0000 https://malayalees.ch/?p=67820 ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. 

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.

കുറ്റകൃത്യത്തിൽ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പത്രപ്രവർത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹർജിയിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

]]>
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം https://malayalees.ch/vijay-babu-granted-anticipatory-bail/ Wed, 22 Jun 2022 08:33:17 +0000 https://malayalees.ch/?p=63733 യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

നേരത്തെ ഒരു കോടി രൂപ വാ​ഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് കെമാൽ പാഷ രം​ഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

]]>
നടിയെ ആക്രമിച്ച കേസ്; സംവിധായകൻ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് സൂചന ലഭിച്ചു https://malayalees.ch/anticipatory-bail-will-be-reconsidered-tomorrow/ Thu, 13 Jan 2022 04:28:00 +0000 https://malayalees.ch/?p=55430 നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.

]]>
സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി; കേന്ദ്രം സുപ്രിംകോടതിയിലേക്ക് https://malayalees.ch/center-govt-moves-supreme-court-to-cancel-swapna-suresh-bail/ Tue, 16 Nov 2021 06:49:15 +0000 https://malayalees.ch/?p=52585 സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. കോഫേപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രിംകോടതിയിൽ ഹർജി സമർപ്പിക്കും. സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സർക്കാർ അഭിഭാഷകരുടെയും നിയമോപദേശം തേടി.

സ്വപ്നയുടെ കരുതൽ തടങ്കൽ സാങ്കേതിക കാരണങ്ങളാലാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്. മാത്രമല്ല സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കുമ്പോൾ തന്നെ അവർ എൻ.ഐ.എ. കേസിലെ ജുഡീഷ്യൽ റിമാൻഡിൽ തുടരുകയായിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വപ്നയുടെ ജാമ്യം റദ്ദാക്കാൻ കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും.

]]>
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/aryan-khan-bail-petition/ Wed, 13 Oct 2021 04:08:15 +0000 https://malayalees.ch/?p=50893 ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം.

ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ ഉൾപ്പെടെ എൻസിബി കോടതിക്ക് മുന്നിൽ വയ്ക്കും. എന്നാൽ കേസിൽ, തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന. അതിനിടെ, മഹാരാഷ്ട്ര പൊലീസ് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്ന, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ പരാതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നിഷേധിച്ചു. അത്തരത്തിലൊരു ഉത്തരവ് മഹാരാഷ്ട്ര പൊലീസ് നൽകിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പട്ടീലിന്റെ പ്രതികരണം. മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ മുഴുവൻ സമയവും പിന്തുടർന്ന് നിരീക്ഷിക്കുന്നു എന്നാണ് സമീർ വാങ്കഡെ മഹാരാഷ്ട്ര പലീസിനും, കേന്ദ്രസർക്കാർ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

]]>
സാമ്പത്തിക തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി https://malayalees.ch/monson-mavunkal-bail-rejected/ Fri, 08 Oct 2021 08:37:21 +0000 https://malayalees.ch/?p=50677 തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. monson mavunkal bail

മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസിലുമാണ് ജാമ്യം തള്ളിയത്.

ഈ മാസം 20 വരെയാണ് മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പുരാവസ്തു തട്ടിപ്പ്, ശില്പി സന്തോഷ് നല്‍കിയ പരാതി, ബീനാച്ചി എസ്റ്റേറ്റ് പാട്ടിത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് എന്നിവയുള്‍പ്പെടെ മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

]]>
മുട്ടിൽ മരം മുറി; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യം https://malayalees.ch/muttil-wood-robbery-culprits-bail/ Thu, 30 Sep 2021 12:14:23 +0000 https://malayalees.ch/?p=50294 മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ( muttil wood robbery culprits bail )

അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡെൈിവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിൾ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ ബാക്കിനിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നൽകിയിട്ടുമില്ല.

അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ റിമാൻഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപുത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാൽ സെക്ഷൻ 167 പ്രകാരം പ്രതികൾ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.

മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.

]]>