bail plea – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Sep 2022 04:30:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bail plea – malayalees.ch https://malayalees.ch 32 32 ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/ed-case-siddique-kappan-bail-plea/ Mon, 19 Sep 2022 04:30:39 +0000 https://malayalees.ch/?p=68263 സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ.

രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

]]>
ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും https://malayalees.ch/swapna-suresh-bail-plea/ Fri, 01 Jul 2022 04:16:53 +0000 https://malayalees.ch/?p=64141 ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. പാലക്കാട് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് പരിഗണിക്കും.

സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ ഏഴിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വപ്ന നൽകിയ മൊഴിയിൽ തന്നെ കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതേ ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു.

ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. തൃശൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിൻ്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തിട്ടുണ്ട്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇരുവരും രാജിവച്ചിരുന്നു.

സ്വപ്ന സുരേഷിനെതിരെ കെടി ജലീൽ നൽകിയ ഗൂഢാലോചനക്കേസിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. എച്ച്ആർഡിഎസിൻ്റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ വിജിലൻസ് പിടികൂടിയതിനു തൊട്ടുപിന്നാലെ രാജിവെക്കാനുള്ള പശ്ചാത്തലമെന്താണെന്നായിരുന്നു ചോദ്യം. സ്വപ്നയുടെ സന്ദർശനകർ ആരൊക്കെ, ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യങ്ങൾ സഹായിയോട് ചോദിച്ചപ്പോൾ ഈ ദിവസങ്ങളിൽ സരിത്തും സ്വപ്നയും എവിടെയൊക്കെ യാത്ര ചെയ്തു എന്ന് ഡ്രൈവറോട് ചോദിച്ചു. എന്നാൽ, ചോദ്യം ചെയ്തെന്ന വാർത്ത ഇരുവരും നിഷേധിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചയ്ക്ക് താൻ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകണമെന്നും സ്വപ്‌ന പറയുന്നു. തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേർത്തു.

]]>
ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/mumbai-drug-case-bail-plea-today/ Mon, 11 Oct 2021 04:31:44 +0000 https://malayalees.ch/?p=50793 ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടികേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതെ സമയം കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിലായി. നിലവിൽ ഇരുപത് പേരെയാണ് ലഹരി പാർട്ടികേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോറെഗാവിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. (mumbai drug bail plea)

കഴിഞ ദിവസം ചോദ്യം ചെയ്ത നിർമ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഇയാളുടെ വീട്ടിലും ഓഫീസിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. എട്ട് മണിക്കൂറാണ് ഇംതിയാസ് ഖത്രിയെ എൻസിബി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ആര്യന്റെ ഡ്രൈവറെയും എൻസിബി ചോദ്യംചെയ്തിരുന്നു.

കേസില്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാറുഖ് ഖാന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്തു. എന്‍സിബി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഡ്രൈവര്‍ രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ലഹരി പാര്‍ട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നിലവില്‍ ആര്യനടക്കമുള്ള പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കപ്പലില്‍ നടത്തിയ റെയ്ഡില്‍, 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവ ഏജന്‍സി കണ്ടെടുത്തിരുന്നു.

അതിനിടെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തി. മാരക ലഹരിമരുന്നുമായി സവര്‍ബന്‍ പോവായില്‍ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്.

നേരത്തെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയർന്നിരുന്നു. സുശാന്തിന്റെ മുൻ മാനേജർ‌ ശ്രുതി മോദിയുടെ അഭിഭാഷകനാണ്, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.

]]>
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി https://malayalees.ch/isro-case-bail-plea/ Sat, 07 Aug 2021 04:25:32 +0000 https://malayalees.ch/?p=47806 ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് കോടതി ആവശ്യപ്പെട്ടു.

പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്നും സി.ബി.ഐ വാദത്തിനിടെ ആവശ്യപ്പെടുകയുണ്ടായി. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമാണ് കേസിലുള്ളത്. രാജ്യത്തിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടുവെന്നും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും സി.ബി.ഐ അറിയിച്ചു.

അതേസമയം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ അഭ്യര്‍ത്ഥിച്ചു. മുൻകൂർ ജാമ്യ ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

]]>