BAHRAIN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 09:16:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BAHRAIN – malayalees.ch https://malayalees.ch 32 32 എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു https://malayalees.ch/skssf-bahrain-vikhaya-day/ Thu, 05 Oct 2023 09:16:04 +0000 https://malayalees.ch/?p=88936 എസ്കെഎസ്എസ്എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വച്ച് വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു.

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്ന് കൊണ്ടിരിക്കുന്ന നിർദ്ധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പും മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി. സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ, ഫാസിൽ വാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ശംസുദ്ദീൻ ഫൈസി, എസ്കെഎസ്എസ്എഫ് ജോയിൻ്റ് സെക്രട്ടറി മോനു മുഹമ്മദ്, അബ്ദുൽ കരീം, കാസിം മുസ്ലിയാർ തുടങ്ങി മറ്റു വിവിധ ഏരിയ നേതാക്കളും പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ മദീനാ പാഷൻ ഒക്ടോബർ 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

]]>
യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി https://malayalees.ch/ma-yusufali-intervened-to-bury-malayalis-deadbody-in-bahrain/ Thu, 27 Jul 2023 06:17:12 +0000 https://malayalees.ch/?p=85092 എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു.

പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19ന് അവശനിലയില്‍ കണ്ടെത്തിയ മൊയ്തീനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.

]]>
പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം https://malayalees.ch/car-accident-malayalees-died-bahrain/ Wed, 28 Jun 2023 11:16:12 +0000 https://malayalees.ch/?p=83465 ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖത്തറില്‍നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ദോഹയില്‍നിനിന്നും പുറപ്പെട്ട് അബു സംറ അതിര്‍ത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍
കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

]]>
ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു https://malayalees.ch/bahrain-9th-standard-girl-dies-of-heart-attack/ Thu, 06 Apr 2023 07:16:42 +0000 https://malayalees.ch/?p=79222 ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. 

പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്‌സിലെ മോർച്ചറിയിലേക്ക് മാറ്റി.

അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).

]]>
വയറ്റിൽ 248 ഹെറോയിൻ ​ഗുളികകൾ; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും https://malayalees.ch/man-caught-with-heroin-pills-in-stomach-from-bahrain/ Sat, 20 Aug 2022 11:44:39 +0000 https://malayalees.ch/?p=66779 ഹെറോയിൻ നിറച്ച 248 ​ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. 

കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ​ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്.

കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

]]>
India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ് https://malayalees.ch/these-countries-also-mark-national-day-on-august-15/ Wed, 10 Aug 2022 12:26:06 +0000 https://malayalees.ch/?p=66205 ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം…

ബഹ്‌റൈന്‍

ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ സൂയിസിന് കിഴക്കായി സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും 1971നാണ് ബഹ്‌റൈന്‍ കോളനി വാഴ്ചയില്‍ നിന്നും പൂര്‍ണമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് 15നാണെങ്കിലും ഭരണാധികാരി ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ സ്ഥാനാരോഹണ ദിനമായ ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആഗസ്റ്റ് 15ന് കൊറിയയുടെ ദേശീയ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചുവരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെയാണ് 35 വര്‍ഷം നീണ്ട ജാപ്പനീസ് അധിനിവേശത്തില്‍ നിന്നും കൊളോണിയല്‍ ഭരണത്തില്‍ നിന്നും കൊറിയ മോചനം നേടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യസേനയുടെ സഹായത്തോടെയാണ് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യ ദിനത്തെ ദക്ഷിണ കൊറിയ വെളിച്ചം വീണ്ടെടുത്ത ദിനമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പിതൃരാജ്യത്തിന്റെ വിമോചന ദിനമെന്നാണ് ആഗസ്റ്റ് പതിനഞ്ചിനെ ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്.

ലിക്റ്റന്‍സ്റ്റൈന്‍

1866-ല്‍ ആണ് ജര്‍മന്‍ ഭരണത്തില്‍ നിന്നും ലിക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യം നേടുന്നത്. ആസ്ട്രിയയ്ക്കും സ്വിറ്റസര്‍ലന്‍ഡിനുമിടയിലാണ് ഈ കൊച്ചുരാജ്യം സ്ഥിതിചെയ്യുന്നത്. പഴയ ഭരണാധികാരിയുടെ ജന്മദിനം കൂടിയായ ആഗസ്റ്റ് 15 ആണ് ദേശീയ ദിനമായി ലിക്റ്റന്‍സ്റ്റൈന്‍ ആഘോഷിക്കുന്നത്.

]]>
മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങി വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി ബഹ്‌റൈനില്‍ പിടിയില്‍ https://malayalees.ch/man-arrested-in-bahraine-for-smuggling-drugs/ Wed, 27 Apr 2022 04:27:30 +0000 https://malayalees.ch/?p=60764 ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഗുളികകള്‍ക്ക് 300 ഗ്രാം ഭാരമാണുണ്ടായിരുന്നത്.

ആവശ്യം വരുമ്പോള്‍ പുറത്തെടുക്കാവുന്ന തരത്തില്‍ മയക്കുമരുന്ന് വിഴുങ്ങിയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ഇയാളുടെ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മരുന്നുകള്‍ പിടിച്ചത്.

ചോദ്യം ചെയ്ത ഉടന്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉദ്യോഗസ്ഥര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിക്കുകയും എക്‌സറേ എടുപ്പിക്കുകയും ചെയ്തു. വയറ്റില്‍ മയക്കുമരുന്നുള്ളതായി എക്‌സറേയില്‍ വ്യക്തമാകുകയായിരുന്നു.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടിയിലായ പ്രവാസി ഏത രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടയാളാണ് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇയാളെ ഉടന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും.

]]>
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് https://malayalees.ch/india-today-against-bahrain/ Wed, 23 Mar 2022 04:34:09 +0000 https://malayalees.ch/?p=58933 ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്.

പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും ഇന്ത്യ സൗഹൃദ മത്സരത്തില്‍ മാറ്റുരക്കും.

സുഹൈറിന് പുറമെ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോര്‍മിപാമും ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്ലും ജീക്‌സണ്‍ സിങ്ങും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.

]]>
പ്രവാസികളെ പിഴിഞ്ഞ് മതിയാകാതെ വിമാനക്കമ്പനികള്‍ https://malayalees.ch/high-fare-for-kerala-to-bahrain/ Sat, 03 Oct 2020 04:41:21 +0000 https://malayalees.ch/?p=32713 കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന പ്രവാസികളെ വലക്കുന്നു. അരലക്ഷത്തിലേറെ രൂപ കൊടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എയർ ടിക്കറ്റെടുത്തത്. വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

കോവിഡ് കാലത്ത് ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ആരുമൊന്ന് ഞെട്ടും. നാല്പതിനായിരം മുതൽ അൻപത്തി അയ്യായിരം രൂപ വരെയാണ് നിരക്ക്. കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്ക് വിമാനക്കമ്പനികൾ വൻ ചാർജ് ഈടാക്കുന്നത്.

ചാർട്ടേർഡ് ഫ്ലൈറ്റിലും വന്ദേഭാരത് മിഷൻ വിമാനങ്ങളിലും സീറ്റ് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാടായിരുന്നു ആദ്യം. എയർ ഇന്ത്യയുടെയും ഗൾഫ് എയറിൻ്റെയും കൂടുതൽ വിമാനങ്ങൾക്ക് വേണ്ടി വന്നത് നീണ്ട കാത്തിരിപ്പ്. ഒടുവിൽ എല്ലാം ശരിയാക്കാൻ എയർ ബബിൾ കരാർ വരുന്നു എന്ന പ്രതീക്ഷയായി. ഒടുവിൽ കരാർ നടപ്പിലായപ്പോൾ അടിമുടി ദുരൂഹതയുമായി ഓൺലൈനിലോ ഓഫ് ലൈനിലോ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയും കാണേണ്ടി വന്നു.

ഒടുവിൽ ടിക്കറ്റ് ക്ഷാമം ഒന്ന് തീർന്നപ്പോഴാകട്ടെ അത് കിട്ടാൻ വൻ തുക മുടക്കേണ്ട ദുരവസ്ഥയും. വിമാനയാത്രാ നിരക്ക്. വിഷയത്തിൽ ഇടപെട്ട് നിരക്ക് കുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

]]>
കാത്തിരിപ്പിന് വിരാമം; ഇന്ത്യ-ബഹ്റൈൻ എയർ ബബ്ൾ കരാർ ഒപ്പുവെച്ചു. https://malayalees.ch/arir-bubble-agreement/ Sat, 12 Sep 2020 04:44:19 +0000 https://malayalees.ch/?p=31706 പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു.  വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. വിമാന സർവീസ് 13 മുതൽ ആരംഭിക്കുമെന്നാണ് സൂചന.  എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ദിവസും ഓരോ സർവീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 

 വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് ഒരു സർവീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലായിരിക്കും സർവീസ് ആരംഭിക്കുകയെന്നാണ് സൂചന. 

വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒേട്ടറെപേർക്ക് ആശ്വാസമാണ് ഇൗ തീരുമാനം. സാധുവായ ഏത് വിസയുള്ളവർക്കും ബഹ്റൈനിലേക്ക് വരാൻ കഴിയുമെന്നാണ് എയർ ബബ്ൾ കരാറിെൻറ പ്രത്യേകത.

]]>