Badminton – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 08:17:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Badminton – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്, ക്വാർട്ടറിൽ അമേരിക്കൻ താരത്തോട് തോറ്റു https://malayalees.ch/pv-sindhu-knocked-out-of-australia-open/ Fri, 04 Aug 2023 08:17:17 +0000 https://malayalees.ch/?p=85611 രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാർട്ടറിൽ ഷാങ്ങിൽ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

]]>
Commonwealth Games 2022; പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം https://malayalees.ch/cwg-badminton-lakshya-defeats-yong-in-thriller-to-clinch-gold/ Mon, 08 Aug 2022 12:45:20 +0000 https://malayalees.ch/?p=66102 കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു.

ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 ന് തുടർച്ചയായി രണ്ട് സെറ്റുകൾ നേടി സ്വർണം ലക്ഷ്യ സെൻ നേടിയെടുത്തത്.

നേരത്തെ ഇന്ത്യയുടെ പി വി സിന്ധു വനിത സിംഗിൾസ് സ്വർണം നേടിരുന്നു. ലക്ഷ്യയുടെ വിജയത്തോടെ ഇരട്ടി മധുരമായിരിക്കുകയാണ്.

ലോക പത്താം നമ്പർ താരമായ ലക്ഷ്യ കഴിഞ്ഞ തോമസ് കപ്പ്‌ കിരീടം നേടിയ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. മലേഷ്യൻ താരത്തോട് മൂന്ന് മത്സരങ്ങളിലാണ് ലക്ഷ്യ സെൻ ഇതുവരെ ഏറ്റുമുട്ടിയത്. ഒരിക്കൽ പോലും ലഷ്യ സെന്നിനെ തോൽപ്പിക്കാൻ സേ യോഗ് ഇഗിന് സാധിച്ചിട്ടില്ല.

]]>
കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി https://malayalees.ch/cwg-2022-india-win-silver-in-badminton-mixed-team/ Wed, 03 Aug 2022 04:16:37 +0000 https://malayalees.ch/?p=65807 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്.

തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് മത്സരത്തിൽ മലേഷ്യൻ സഖ്യം 21-18, 21-15ന് ആദ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ പി.വി സിന്ധു ജിൻ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി. 21-17 എന്ന സ്കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പി.വി സിന്ധുവിനായി. എന്നാൽ ടൈയിലെ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.

ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മലേഷ്യൻ താരം ഇന്ത്യൻ എയ്‌സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകർപ്പൻ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്‌ചറിലെ നാലാം മത്സരത്തിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരൻ തിന, കൂങ് ലെ പേർളി ടാൻ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്ത്യൻ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യൻ ജോഡി 2022 ഗെയിംസിൽ സ്വർണം നേടി.

ഇതോടെ നാലു വർഷം മുമ്പ് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യ ആദ്യമായി ഈ ഇവന്റിന്റെ സ്വർണ മെഡൽ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. വീണ്ടും ഇരു ടീമുകളും മുഖാമുഖം വന്നെങ്കിലും ഇത്തവണ ആ വിജയം ആവർത്തിക്കാൻ ഇന്ത്യൻ ടീമിനായില്ല.

]]>
പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിൽ https://malayalees.ch/korea-open-2022-pv-sindhu-kidambi-srikanth-enter-semi-final/ Sat, 09 Apr 2022 04:13:32 +0000 https://malayalees.ch/?p=59784 ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16. ശനിയാഴ്ചയാണ് സെമി പോരാട്ടം.

സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.

അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ കെ ശ്രീകാന്ത് കൊറിയയുടെ സോണ്‍ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തകര്‍ത്താണ് അവസാന നാലിലെത്തിയത്. സ്കോര്‍. 21-12 18-21 21-12. കൊറിയന്‍ താരത്തിനെതിരായ പോരാട്ടങ്ങളില്‍ 4-7 വിജയാധിപത്യമുണ്ടെങ്കില്‍ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ശ്രീകാന്ത് തോറ്റിരുന്നു.

]]>
സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി https://malayalees.ch/hspranoy-defeat-in-swiss-open/ Mon, 28 Mar 2022 06:06:10 +0000 https://malayalees.ch/?p=59160 സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി. ഫൈനലിൽ ഇന്തോനേഷ്യൻ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. സ്കോർ 12-21, 18-21.

എന്നാൽ സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്.

ഇന്ന് നടന്ന വനിതകളുടെ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു കിരീടം നേടി .സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത് (21-16 21- 8).. വനിതാ സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21–18,15–21,21–19).

]]>
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം https://malayalees.ch/swiss-open-pv-sindhu-wons/ Mon, 28 Mar 2022 05:53:56 +0000 https://malayalees.ch/?p=59155 സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത്.

അതേസമയം പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളിൽ പി.വി.സിന്ധുവുമാണ് ഫൈനലിൽ കടന്നത്. സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.

2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. ഫൈനലിൽ ഇന്ത്യൻ സഹതാരം കെ.ശ്രീകാന്തോ ഇന്തൊനീഷ്യൻ താരം ജൊനാതൻ ക്രിസ്റ്റിയോ ആകും പ്രണോയിയുടെ എതിരാളി. വനിതാ സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21–18,15–21,21–19).

]]>
സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന് https://malayalees.ch/pv-sindhu-syed-modi-badminton/ Mon, 24 Jan 2022 04:33:03 +0000 https://malayalees.ch/?p=55919 സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു.

വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ പോരിനെത്തിയത്.

]]>
പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക് https://malayalees.ch/paralympics-india-won-badminton-gold-bronze/ Sat, 04 Sep 2021 13:03:10 +0000 https://malayalees.ch/?p=49078 പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി. 4 സ്വർണവും ഏഴ് വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിൻ്റൺ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകൾ നേടിയ താരങ്ങളെന്ന റെക്കോർഡും ഇന്ത്യൻ താരങ്ങൾ കുറിച്ചു. (paralympics badminton gold bronze)

ലോക ഒന്നാം നമ്പർ താരമായ പ്രമോദും രണ്ടാം നമ്പർ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തിൽ ആധികാരികമായാണ് ഇന്ത്യൻ താരം വിജയിച്ചത്. രണ്ട് സെറ്റുകളിലും തുടക്കത്തിൽ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടർച്ചയായി പോയിൻ്റുകൾ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു. മനോജ് സർക്കാർ ആവട്ടെ ആദ്യ സെറ്റ് ജപ്പാൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.

ഇന്നലെ അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ആണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി.

നേരത്തെ, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡൽ നേടിയത്. നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ അവാനി നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി.

]]>
ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് 19, ആശങ്ക പങ്കിട്ട് സെെനയും അശ്വിനി പൊന്നപ്പയും https://malayalees.ch/saina-nehwal-ashwini-ponappa-express-shock/ Sat, 21 Mar 2020 03:43:10 +0000 https://malayalees.ch/?p=24862 ഓള്‍ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബിര്‍മിംങ്ഹാമില്‍ ഉണ്ടായിരുന്ന തായ്‌വാന്‍ സംഘത്തിലെ കൗമാര താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്…

തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം സെെന നെഹ്‌വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്‌വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഡെന്‍മാര്‍ക്കിന്റെ ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസാണ് തായ്‌വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സംഭവം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്‌വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

തായ്‌വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്‌പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്‌വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.
സെെനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ഈ വാര്‍ത്തയില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്. ഇരുവരും ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്.

സൈനയും കശ്യപും അശ്വിനി പൊന്നപ്പയും അടക്കമുള്ള താരങ്ങള്‍ നേരത്തെ തന്നെ കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സെെനയുടെ പരസ്യമായ ആരോപണം. ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദും ബി.ഡബ്ല്യു.എഫ് തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

]]>