back door appointment – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Mar 2021 04:14:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png back door appointment – malayalees.ch https://malayalees.ch 32 32 പിന്‍വാതില്‍ വഴിയല്ല താന്‍ സിനിമയിലെത്തിയത്; സര്‍ക്കാരിനെ പരിഹസിച്ച് ധര്‍മ്മജന്‍ https://malayalees.ch/he-did-not-come-to-the-cinema-through-the-back-door-dharmajan-mocks-the-government/ Mon, 01 Mar 2021 04:14:25 +0000 https://malayalees.ch/?p=40839 കലാരംഗത്തുള്ള തന്‍റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനമായ പ്രയത്‌നവും കഷ്ടപ്പാടും ഉണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടന്‍ ധർമജൻ ബോൾഗാട്ടി. കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധർമജൻ ബോൾഗാട്ടി.

ബാലുശ്ശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വരുന്ന ട്രോളുകളെ പരാമര്‍ശിച്ചായിരുന്നു ധര്‍മ്മജന്‍റെ പ്രതികരണം. സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൌസ് പോലെയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം . മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

]]>