baby – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Jan 2023 08:22:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png baby – malayalees.ch https://malayalees.ch 32 32 മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക; വേദിയിൽ തിളങ്ങി ‘മാൾട്ടി’ https://malayalees.ch/priyanka-chopra-finally-shows-maltis-face/ Tue, 31 Jan 2023 08:22:08 +0000 https://malayalees.ch/?p=75398 മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
കളിയും ചിരിയും കുസൃതിയുമായി മാൾട്ടി വേദിയിലും സദസിലുമുള്ളവരുടെ മനസുകൾ കീഴടക്കി.

ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മാൾട്ടിയുടെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകർ കുറിക്കുന്നു.

ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.

2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

]]>
തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; ഒരുവയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസ് https://malayalees.ch/maha-cops-rescue-kidnapped-baby-in-bhiwandi/ Sat, 28 Jan 2023 04:29:46 +0000 https://malayalees.ch/?p=75162 മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 26 നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

]]>
യുവതിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം; ഭാരം 7.3 കിലോ, നീളം രണ്ടടി https://malayalees.ch/mum-gives-birth-to-2ft-tall-baby-weighing-a-huge-16lbs/ Mon, 23 Jan 2023 08:50:02 +0000 https://malayalees.ch/?p=74886 ബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം. സിസേറിയനിലൂടെയാണ് 7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവുമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ക്ലീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്നാണ് പേരിട്ടിരിക്കുന്നത്.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് കുഞ്ഞ് ഉപയോഗിക്കുന്നത്.

ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളതില്‍ രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഭാരം. 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാർഡ്.

]]>
ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം ശസ്ത്രക്രിയയിലൂടെ തുറന്നു; അപൂർവ നേട്ടവുമായി ആശുപത്രി https://malayalees.ch/kims-complicated-keyhole-surgery-1-day-old-baby/ Fri, 29 Jul 2022 12:15:51 +0000 https://malayalees.ch/?p=65595 ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക്‌ നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ്‌ അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്‌.

ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ്‌ ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ്‌ തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും കുട്ടികളിൽ താക്കോൽദ്വാര ശസ്രത്രകിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇത്‌ അത്യപൂർവമാണ്‌. സാധാരണ വലത്ത്‌ നെഞ്ച്‌ തുറന്നാണ്‌ ഈ ശസ്ത്രക്രിയ നടത്തുന്നത്‌. എന്നാൽ ഇതിന അപകടസാധ്യത കൂടുതലാണ്‌. മാത്രമല്ല, പിന്നീട്‌ വലത്‌ തോളിന് വളർച്ചക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാ
ധൃതയുമുണ്ടായിരുന്നു.

ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കുമ്പോൾ അതീവ സങ്കീർണമായ തയ്യാറെടുപ്പുകൾ വേണം. സാധാരണയിൽ നിന്ന്‌ വൃത്യസ്തമായി 3 മി.മി വ്യാസമുള്ള ദ്വാരമാണ്‌ ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേർത്ത്‌ തുന്നലിടുകയാണ്‌ ചെയ്തത്‌. ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിക്കൊണ്ടാണ്‌ ഈ പ്രകിയ നടത്തുന്നത്‌. അതിനാൽ ശസ്ത്രക്രിയയിലുടനീളം അതീവ്രശദ്ധയോടെ തത്സമയം അനസ്തീഷ്യോളജിസ്റ്റിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്‌.

കിംസ്ഹെൽത്തിലെ പീഡിയാട്രിക്‌ വിഭാഗത്തിലെ സർജനായ ഡോ. റെജു ജോസഫാണ്‌ ശസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്‌. ഡോ. റെജുവിനെ കൂടാതെ അനസതീഷ്യോളജിസ്റ്റ്‌ ഡോ. എ ഹാഷീറും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു വിഭാഗം തലവൻ ഡോ. നവീൻ ജെയിൻ മേൽനോട്ടം വഹിച്ചു.

എട്ടു ദിവസത്തിനു ശേഷം കുട്ടിയ്ക്ക്‌ വായിലൂടെ ഭക്ഷണം നൽകിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത്‌ എക്സറേയിലൂടെ നിരീക്ഷിച്ച ശേഷം രണ്ടാഴ്ച കൊണ്ട്‌ കുട്ടിയെ ഡിസ്‌ചാർജ്ജ്‌ ചെയ്തു.

]]>