baby elephant – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 08:19:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png baby elephant – malayalees.ch https://malayalees.ch 32 32 അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി https://malayalees.ch/agali-baby-elephant-being-treated-at-dhoni/ Thu, 02 Nov 2023 08:19:54 +0000 https://malayalees.ch/?p=90476 അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി. ഇന്ന് മുതൽ ചികിത്സ.വെറ്റനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ.വനപാലകർ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകർ പറയുന്നത്. ( agali baby elephant being treated at dhoni )

കഴിഞ്ഞ 26നാണ് കൂട്ടംതെറ്റിയ നിലയിൽ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയിൽ കണ്ടെത്തിയതത്.രോഗബാധയെ തുടർന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകർ കണ്ടെത്തുമ്പോൾ പൊക്കിൾകൊടിയിൽ മുറിവും അണുബാധയും ഉണ്ടായിരുന്നു. ആനക്കൂട്ടം എത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഏറ്റെടുത്ത് ധോണിയിലേക്ക് മാറ്റിയത്

മിനിഞ്ഞാന്ന് രാത്രിയോടെ ധോണിയിലെത്തിച്ച ജുംബിക്ക് ഡേവിഡ് എബ്രഹാമിന്റെ നേതൃത്തിലാണ് ചികിത്സ.നേരത്തെ പിടി സെവന് വേണ്ടി നിർമ്മിച്ച കൂട്ടിൽ കഴിയുന്ന കുട്ടിയാന വേഗത്തിൽ സുഖം പ്രാപിച്ച് പോരുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയുടെ ഭാവി കാര്യത്തിൽ തീരുമാനമെടുക്കും.

]]>
അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു https://malayalees.ch/attappadi-baby-elephant-passes-away/ Wed, 28 Jun 2023 05:00:18 +0000 https://malayalees.ch/?p=83421 അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. 

കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നൽകിയിരുന്നു.

രാത്രി കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറ്. എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

]]>