Baby abduction – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Oct 2021 08:32:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Baby abduction – malayalees.ch https://malayalees.ch 32 32 പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകരുതെന്ന് സർക്കാർ; ദത്ത് കേസിൽ കോടതി വിധി നവംബർ 2 ന് https://malayalees.ch/baby-abduction-incident-judgment-on-november-2/ Thu, 28 Oct 2021 08:32:01 +0000 https://malayalees.ch/?p=51689 പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നവംബർ രണ്ടിന് കോടതി വിധി പറയും. പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകരുതെന്നാണ് സർക്കാർ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമ്മ നാട് നീളെ കുഞ്ഞിനെ തേടി അലഞ്ഞത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ അനുപമയുടെ പരാതി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. കുഞ്ഞിനെ കൊലപ്പെടുത്താനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം എവിടെയും സമർപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. കേസിന്റെ വാർത്താ പ്രാധാന്യം കോടതി പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഇതിനിടെ ദത്തെടുക്കല്‍ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയാണ് ദത്ത് വിഷയവും എം എൽ എ റോജി എം ജോണ്‍ പരാമര്‍ശിച്ചത്. ഒരമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. അമ്മയെ അപഹസിക്കാന്‍ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും റോജി എം ജോണ്‍ വിമ‍ർശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തില്‍ മൗനം പാലിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

]]>
ദത്ത് വിവാദം നിയമസഭയിൽ; അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെ കെ രമ https://malayalees.ch/k-k-rema-on-baby-abduction-incident/ Tue, 26 Oct 2021 09:15:56 +0000 https://malayalees.ch/?p=51573 പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളോടും ഭരണകൂടും ക്രൂരത കാണിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്നും കെ കെ രമ നിയമസഭയിൽ ആരോപിച്ചു.

ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കെ.കെ രമയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

ഇതിനിടെ ദത്ത് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തി . സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് പുലർച്ചെ 12.45നും രാത്രി ഒൻപതിനും രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിയിൽ ലഭിച്ചത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

]]>
കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; സർക്കാർ മറുപടി പറയണമെന്ന് വി ഡി സതീശൻ https://malayalees.ch/v-d-satheesan-on-baby-abduction-incident/ Fri, 22 Oct 2021 09:48:17 +0000 https://malayalees.ch/?p=51391 പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഞ്ഞ് എവിടെയാണെന്ന് സർക്കാർ പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമായി പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിനിടെ അനുപമയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നൽകുന്നതാണ് അഭികാമ്യമെന്നും വീണാ ജോർജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.

അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനൽകൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ് വ്യക്തമാക്കി.

അതേസമയം പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

]]>