baburajan murder case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 May 2022 12:37:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png baburajan murder case – malayalees.ch https://malayalees.ch 32 32 ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും https://malayalees.ch/baburajan-murder-case-accused-was-sentenced-to-life-imprisonment/ Sat, 28 May 2022 12:37:02 +0000 https://malayalees.ch/?p=62583 കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി. പൊക്കുന്ന് കുറ്റിയിൽത്താഴം സ്വദേശി മുരളിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതി മുരളി ബാബുരാജിനെ കിണറ്റിൽ തള്ളിയിട്ട് കൊലപെടുത്തുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് കേസിൽ 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണ വേളയിൽ കൂറുമാറിയിരുന്നു. കോഴിക്കോട് ടൗൺ പൊലീസാണ് കേസന്വേഷിച്ചത്.

]]>