babu antony – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Mar 2023 07:26:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png babu antony – malayalees.ch https://malayalees.ch 32 32 ‘വിജയ് എന്റെ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഏറെ സ്നേഹവുമുള്ള വ്യക്തി; ബാബു ആന്റണി https://malayalees.ch/babu-antony-shares-experience-with-vijay-in-leo/ Mon, 27 Mar 2023 07:26:27 +0000 https://malayalees.ch/?p=78685 വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് മലയാളി താരം ബാബു ആന്റണി.ബാബു ആന്റണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.(Babu antony shares experience with vijay in leo)

‘സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.

കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകൾ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ലിയോയിലുണ്ട്.

]]>